സഖാക്കളും റെഡി... ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം തുറന്ന പോരിലേക്ക്; നിരന്തരം ചാനലുകള്‍ക്ക് മുമ്പില്‍ സര്‍ക്കാരിനെ അധിഷേപിക്കുന്ന ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ച് പിണറായി; ഇതില്‍പ്പരം അസംബന്ധമില്ല, ഇരിക്കുന്ന സ്ഥാനത്തിനനുസരിച്ച് സംസാരിക്കണം; മറുപടിയ്‌ക്കൊരുങ്ങി ഗവര്‍ണര്‍

ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം മറ്റൊരു ഘട്ടത്തിലേക്ക് പോകുകയാണ്. ഇതുവരെ ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രി പരസ്യമായി രംഗത്ത് വന്നിരുന്നില്ല. എന്നാല്‍ ശക്തമായ ഭാഷയിലാണ് മുഖ്യമന്ത്രി ഇന്നലെ പ്രതികരിച്ചത്. ഇന്ന് അതിന് മറുപടിയുമായി ഗവര്‍ണറും രംഗത്തെത്തും. അതോടെ എല്ലാം മാറിമറിയും
സര്‍വകലാശാല നിയമനവിവാദത്തില്‍ ഗവര്‍ണറുടെ പ്രസ്താവനക്ക് ശക്തമായ മറുപടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയത്. ഇതില്‍പ്പരം അസംബന്ധം ആര്‍ക്കും പറയാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇരിക്കുന്ന സ്ഥാനത്തിനനുസരിച്ച് സംസാരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. പേഴ്‌സണല്‍സ്റ്റാഫിന്റെ ബന്ധുവിന്റെ നിയമനം മുഖ്യമന്ത്രി അറിയാതിരിക്കുമോയെന്നും മുഖ്യമന്ത്രി അറിയാതെ ചാന്‍സലര്‍ നിയമിക്കുമെന്ന് പറഞ്ഞാല്‍ അത് വിശ്വസിക്കാന്‍ കഴിയില്ലെന്നും അനധികൃത നിയമനങ്ങള്‍ നടത്താന്‍ അനുവദിക്കില്ലെന്നുമുള്ള ഗവര്‍ണറുടെ വാക്കുകളാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.
ഗവര്‍ണര്‍ പറഞ്ഞതില്‍പ്പരം അസംബന്ധം പറയാന്‍ ആര്‍ക്കും പറയാന്‍ കഴിയില്ലെന്നും ഇരിക്കുന്ന സ്ഥാനത്തിനനുസരിച്ച് സംസാരിക്കണമെന്നും മുഖ്യമന്ത്രി മറുപടി നല്‍കി. മുഖ്യമന്ത്രിയോട് ചോദിച്ചിട്ടാണോ സ്റ്റാഫിന്റെ ബന്ധു അപേക്ഷ കൊടുക്കുക. പിശക് ഉണ്ടെങ്കില്‍ പരിശോധിച്ചോട്ടെ. പിശക് ചെയ്തവര്‍ അനുഭവിക്കുകയും ചെയ്‌തോട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രവൈറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിന്റെ കണ്ണൂര്‍ സര്‍വകലാശാല നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ നടത്തിയ പരാമര്‍ശമാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്. ഇതാണോ ഗവര്‍ണര്‍ പദവി കൊണ്ട് ഉദ്ദേശിക്കുന്നത്, ഇതാണോ ചാന്‍സലര്‍ പദവി കൊണ്ട് ഉദ്ദേശിക്കുന്നത്. മുഖ്യമന്ത്രിയുടെ സ്റ്റാഫിന്റെ ബന്ധുവായത് കൊണ്ട് അപേക്ഷിക്കാന്‍ കഴിയില്ല എന്ന് പറയാന്‍ ആര്‍ക്കാണ് അധികാരം. ആരാണ് ഭീഷണി സ്വരത്തില്‍ സംസാരിക്കുന്നത് എന്ന് നാട് കാണുന്നുണ്ട്.
അവരവര്‍ക്ക് എന്തെങ്കിലും ഗുണം കിട്ടട്ടെ എന്ന് കരുതി നോക്കി നില്‍ക്കുക ആയിരുന്നു ഇതുവരെ. ഏത് കൈക്കരുത്തും ഭീഷണിയും ആണ് പ്രയോഗിച്ചത്. എന്തും വിളിച്ചു പറയാമെന്നാണോ ധരിച്ചത്. സര്‍വകലാശാലകളില്‍ പോസ്റ്റര്‍ പതിക്കുന്നതിനെ വരെ ഗവര്‍ണര്‍ വിമര്‍ശിക്കുന്നു. പോസ്റ്റര്‍ രാജ് ഭവനില്‍ ആണോ കൊണ്ട് പോകേണ്ടത് ഗവര്‍ണര്‍ക്ക് എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാകുന്നില്ല.
അടുപ്പമുള്ളവരെങ്കിലും അത് പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെയുള്ള ഗവര്‍ണറുടെ പരാമര്‍ശത്തിനും മുഖ്യമന്ത്രി മറുപടി നല്‍കി. രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാരമ്പര്യം എണ്ണിപ്പറഞ്ഞാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. ഭിന്നത ഉണ്ടെങ്കില്‍ ഭരണ ഘടനാ പരമായ അവസരം ഉണ്ട്. അല്ലാതെ, മാധ്യമങ്ങള്‍ മൈക്ക് നീട്ടുമ്പോഴല്ല ഭിന്നത പറയേണ്ടത്. താന്‍ ഒരു ഉറപ്പും ലംഘിച്ചിട്ടില്ല. ഗവര്‍ണര്‍ക്ക് ബില്ലുകളില്‍ ഒപ്പിടുമോ എന്ന് ആശങ്ക ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് ഗവര്‍ണര്‍ ഇന്ന് കൊച്ചിയില്‍ പരസ്യ മറുപടി പറഞ്ഞേക്കും. പ്രിയ വര്‍ഗീസിന്റ നിയമനത്തെ പിന്തുണച്ചതും ഗവര്‍ണര്‍ സ്ഥാനങ്ങള്‍ ആഗ്രഹിച്ചു എന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങളില്‍ ഗവര്‍ണര്‍ക്ക് കടുത്ത അതൃപ്തിയുണ്ട്. വിവാദ ബില്ലുകളില്‍ ഒപ്പിടില്ലെന്ന് വീണ്ടും സൂചന നല്‍കുന്ന ഗവര്‍ണര്‍ കണ്ണൂര്‍ വിസിക്കെതിരായ നടപടി ഉടന്‍ കടുപ്പിക്കും. ഗവര്‍ണര്‍ക്ക് മറുപടി പറയണം എന്ന സിപിഎമ്മിന്റെ തീരുമാന പ്രകാരം ആയിരുന്നു മുഖ്യമന്ത്രിയുടെ ഇന്നലത്തെ വിമര്‍ശനം.
"
https://www.facebook.com/Malayalivartha



























