Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

ബാക്കി പറയുന്നില്ല... മുഖ്യമന്ത്രി ഗവര്‍ണര്‍ക്കെതിരെ മൗനം വെടിഞ്ഞതോടെ സഖാക്കളും ഏറ്റെടുത്തു; സര്‍ക്കാരിനു തലവേദന സൃഷ്ടിക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ബോധപൂര്‍വം തീരുമാനിച്ചതായി സിപിഎം സെക്രട്ടേറിയറ്റ്; മുഖ്യമന്ത്രി, ഗവര്‍ണര്‍, സര്‍ക്കാര്‍ പോര് അതിരൂക്ഷം

17 SEPTEMBER 2022 09:18 AM IST
മലയാളി വാര്‍ത്ത

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനം വെടിഞ്ഞു. ഇതോടെ സഖാക്കളും രംഗത്തെത്തിക്കഴിഞ്ഞു. സര്‍ക്കാരിനു തലവേദന സൃഷ്ടിക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ബോധപൂര്‍വം തീരുമാനിച്ചതായി സിപിഎം സെക്രട്ടേറിയറ്റ് വിലയിരുത്തി. നേരത്തേ ഓര്‍ഡിനന്‍സ് പറ്റില്ലെന്നും നിയമസഭ ചേര്‍ന്നു നിയമം പാസാക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഇപ്പോള്‍ സഭ പാസാക്കിയ ബില്ലുകള്‍ ഒപ്പിടില്ലെന്ന നിലപാടെടുക്കുന്നു. ഇതു ഗവര്‍ണറും സര്‍ക്കാരും തമ്മിലെ ഭരണഘടനാപരമായ ബന്ധത്തിനു ചേരുന്ന സമീപനമല്ലെന്നും അതിനാല്‍ തുറന്നു കാട്ടണമെന്നുമുള്ള വികാരം യോഗത്തില്‍ ഉയര്‍ന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി ആഞ്ഞടിച്ചത്.

പൊതുവേ ഞങ്ങള്‍ പാലിക്കുന്ന സംയമനത്തിന്റെ ഘട്ടം കഴിഞ്ഞു. എന്റെ പഴ്‌സനല്‍ സ്റ്റാഫിന്റെ ബന്ധുവിനു നിയമനം നല്‍കുന്നത് ഞാന്‍ അറിയാതിരിക്കുമോ എന്ന് ഗവര്‍ണര്‍ ചോദിച്ചു. ഇതില്‍പരം അസംബന്ധം വേറൊരാള്‍ക്കും പറയാനാകില്ല. ഇരിക്കുന്ന സ്ഥാനത്തിന് അനുസരിച്ചാകണം വര്‍ത്തമാനം. എന്റെ സ്റ്റാഫിന്റെ ബന്ധുവും ഒരു വ്യക്തിയാണ്.

സ്റ്റാഫിന്റെ ബന്ധുവായതിനാല്‍ ജോലിക്ക് അപേക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ അനുമതി വാങ്ങുമോ? നിയമനത്തില്‍ പിശകുണ്ടെങ്കില്‍ പരിശോധിച്ചോട്ടെ. പിശകുണ്ടെങ്കില്‍ അതു ചെയ്തവര്‍ അനുഭവിച്ചോട്ടെ. അതിന് ഞങ്ങള്‍ തടസ്സം നിന്നോ? സ്റ്റാഫിന്റെ ബന്ധു ആയതിനാല്‍ അപേക്ഷിക്കാനോ ജോലി സ്വീകരിക്കാനോ പറ്റില്ലെന്നു പറയാന്‍ ഗവര്‍ണര്‍ക്ക് എന്ത് അധികാരം? എന്നും മുഖ്യമന്ത്രി ചോദിച്ചു.

അതേസമയം മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് ഗവര്‍ണര്‍ ഇന്ന് കൊച്ചിയില്‍ പരസ്യ മറുപടി പറഞ്ഞേക്കും. പ്രിയ വര്‍ഗീസിന്റ നിയമനത്തെ പിന്തുണച്ചതും ഗവര്‍ണര്‍ സ്ഥാനങ്ങള്‍ ആഗ്രഹിച്ചു എന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങളില്‍ ഗവര്‍ണര്‍ക്ക് കടുത്ത അതൃപ്തിയുണ്ട്. വിവാദ ബില്ലുകളില്‍ ഒപ്പിടില്ലെന്ന് വീണ്ടും സൂചന നല്‍കുന്ന ഗവര്‍ണര്‍ കണ്ണൂര്‍ വിസിക്കെതിരായ നടപടി ഉടന്‍ കടുപ്പിക്കും.

ഗവര്‍ണര്‍ക്ക് മറുപടി പറയണം എന്ന സിപിഎമ്മിന്റെ തീരുമാന പ്രകാരം ആയിരുന്നു മുഖ്യമന്ത്രിയുടെ ഇന്നലത്തെ വിമര്‍ശനം. പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ നിയമനം താനറിഞ്ഞാണെന്ന ഗവര്‍ണറുടെ ആരോപണം അസംബന്ധമാണെന്നാണ് പിണറായി വിജയന്‍ ഇന്നലെ പറഞ്ഞത്.

കേന്ദ്രത്തില്‍ ഉയര്‍ന്ന പദവി പ്രതീക്ഷിച്ചായിരുന്നു സംസ്ഥാന സര്‍ക്കാറിനെതിരായ ഗവര്‍ണറുടെ വിമര്‍ശനങ്ങളെന്ന് വരെ ഉന്നയിച്ചാണ് ആരിഫ് മുഹമ്മദ് ഖാനെതിരായ വിമര്‍ശനം മുഖ്യമന്ത്രി കടുപ്പിച്ചത്. നിയമപരമായി പാസ്സാക്കുന്ന ബില്ലുകളില്‍ ഗവര്‍ണര്‍ക്ക് ഒപ്പിടാന്‍ തടസ്സം ഉണ്ടാകേണ്ട, അതില്‍ സര്‍ക്കാറിന് ആശങ്കയില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഗവര്‍ണര്‍ക്ക് മറുപടി പറഞ്ഞ് പോകണമെന്ന സിപിഎമ്മിന്റെ രാഷ്ട്രീയ തീരുമാനപ്രകാരം തന്നെയാണ് പിണറായിയുടെ വിമര്‍ശനം.

ഈ വിമര്‍ശനങ്ങള്‍ക്കെല്ലാം ഗവര്‍ണറുടെ മറുപടിയും രൂക്ഷമായിരിക്കുമെന്ന് ഉറപ്പാണ്. അതായത് സര്‍ക്കാര്‍ ഗവര്‍ണ്ണര്‍ പോര് കൈവിട്ട വിധത്തിലേക്കാണ് പോകുന്നത്. മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഗവര്‍ണര്‍ ഇന്നലെ കൊച്ചിയിലെത്തിയിരുന്നു. എറണാകുളം ഗസ്റ്റ് ഹൗസില്‍ തങ്ങുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാവിലെ എട്ട് മണിയോടെ കുഴിപ്പള്ളി ബീച്ചിലും പിന്നീട് ഭാസ്‌ക്കരീയത്തിലുമായി രണ്ട് പരിപാടികളില്‍ പങ്കെടുക്കും. അതിന് ശേഷം പത്ത് മണിയോടെ മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ മറുപടി പറയുമെന്നാണ് വിവരം. പത്തരയോടെ വിവിധ പരിപാടികളില്‍ പങ്കടെുക്കുന്നതിനായി ഗവര്‍ണര്‍ തൃശൂരിലേക്ക് പോകും. വൈകുന്നേരം തിരിച്ച് ആലുവയിലെത്തും. ഇതിനിടയില്‍ മറുപടി പറയും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (1 hour ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (2 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (3 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (4 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (4 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (4 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (5 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (5 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (5 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (5 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (5 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (6 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (6 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (6 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (7 hours ago)

Malayali Vartha Recommends