ഒരേമനസോടെ... പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് ജന്മദിനം; രാജ്യവ്യാപക ആഘോഷത്തിനൊരുങ്ങി ബിജെപി; പിറന്നാള്‍ ദിനം മുതല്‍ ഗാന്ധി ജയന്തി വരെ സേവനവാരം ആചരിക്കാന്‍ ബിജെപി; രക്തദാന ക്യാമ്പുകള്‍, ബോധി വൃക്ഷത്തൈകള്‍ നടും

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് ജന്മദിനം. ഇന്ന് എഴുപത്തിരണ്ട് വയസ് പൂര്‍ത്തിയാകുകയാമ്. പിറന്നാള്‍ ദിനത്തില്‍ മധ്യപ്രദേശിലാണ് നരേന്ദ്രമോദിയുടെ പരിപാടികള്‍. നിമീബിയയില്‍ നിന്നും കൊണ്ടുവന്ന ചീറ്റപ്പുലികളെ മോദി ഇന്ന് കുനോ ദേശീയ ഉദ്യാനത്തിലേക്ക് തുറന്നുവിടും. മധ്യപ്രദേശില്‍ വിവിധിയിടങ്ങളിലായി നടക്കുന്ന പരിപാടികളിലും മോദി പങ്കെടുക്കും. പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി സേവാ ദിവസമായി ആചരിക്കാനാണ് ബിജെപിയുടെ തീരുമാനം.
ഇന്ന് മുതല്‍ ഒക്ടോബര്‍ 2 വരെ നീളുന്ന ആഘോഷ പരിപാടികളാണ് ബിജെപി വിവിധ സംസ്ഥാനങ്ങളിലായി സംഘടിപ്പിക്കുന്നത്. രാവിലെ 11 മണിക്ക് ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ മോദിയെകുറിച്ചുള്ള പ്രത്യേക പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. ഹൈദരാബാദില്‍ അമിത് ഷാ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്യും. പ്രധാനമന്ത്രിയായിരിക്കെ നരേന്ദ്രമോദിക്ക് ലഭിച്ച സമ്മാനങ്ങളുടെ ലേലവും ഇന്ന് ഓണ്‍ലൈനായി തുടങ്ങും.
നരേന്ദ്രമോദിയുടെ 72ാം പിറന്നാള്‍ ദിനമായ ഇന്നുമുതല്‍ ഒക്‌ടോബര്‍ രണ്ട് ഗാന്ധി ജയന്തി വരെ വരുന്ന പതിനാറ് ദിവസം സേവന വാരമായി ആഘോഷിക്കാനാണ് ബിജെപിയുടെ തീരുമാനം. ഏകഭാരതം ശ്രേഷ്ഠ ഭാരതം സന്ദേശം നല്‍കുന്ന 'നാനാത്വത്തില്‍ ഏകത്വം' ഉത്സവം നടത്തുന്നതിന് ബിജെപി ഒരുങ്ങി. മാത്രമല്ല രക്തദാന ക്യാമ്പുകള്‍, ആരോഗ്യ പരിശോധനാ ക്യാമ്പുകള്‍ എന്നിവ രാജ്യത്തെ ഓരോ ജില്ലകളിലും നടത്തുകയാണ്.
2025ഓടെ രാജ്യം ക്ഷയരോഗമുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണിത്. ക്ഷയരോഗികള്‍ക്ക് ആവശ്യമായ മരുന്നും പോഷകാഹാരങ്ങളും നല്‍കാന്‍ വരുന്ന ഒരു വര്‍ഷത്തേക്ക് ജനങ്ങളെ പ്രോത്സാഹിപ്പിക്കും. വൃക്ഷത്തൈ നടീല്‍ യജ്ഞം, ശുചിത്വ പ്രചാരണം തുടങ്ങിയവയും ആസൂത്രണം ചെയ്തിട്ടുണ്ട്. ഇവയുടെ ഫോട്ടോകള്‍ നമോ ആപ്പില്‍ അപ്‌ലോഡ് ചെയ്യാന്‍ ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി. നദ്ദ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഇന്ന് ജനിക്കുന്ന കുട്ടികള്‍ക്ക് ബി.ജെ.പി തമിഴ്‌നാട് ഘടകം സ്വര്‍ണ മോതിരം നല്‍കും. അതേസമയം ഉസ്‌ബെക്കിസ്ഥാനിലെ എസ്.ഒ.എസ് ഉച്ചകോടി കഴിഞ്ഞ് രാജ്യത്തേക്ക് മടങ്ങിയെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമായി പങ്കെടുക്കുന്ന ചടങ്ങ് മദ്ധ്യപ്രദേശിലെ കുനോ ദേശിയോദ്യാനത്തില്‍ നമീബിയയില്‍ നിന്നും എത്തിക്കുന്ന എട്ട് ചീറ്റപ്പുലികളെ സ്വീകരിക്കുന്ന ചടങ്ങാണ്. പിന്നീട് മദ്ധ്യപ്രദേശിലെ സ്ത്രീ സ്വയംസഹായ വിഭാഗങ്ങളുടെ കോണ്‍ഫറന്‍സിലും തുടര്‍ന്ന് വിശ്വകര്‍മ്മ ജയന്തി ദിനമായ ഇന്ന് ആദ്യ ദീക്ഷന്ത് സമാരോഹില്‍ ഐഐടി വിദ്യാര്‍ത്ഥികളുമായി പ്രധാനമന്ത്രി സംവദിക്കും. ദേശീയ ലോജിസ്റ്റിക് നയം പുറത്തിറക്കുന്ന ചടങ്ങാണ് പിറന്നാള്‍ ദിനത്തില്‍ നാലാമതായി പ്രധാനമന്ത്രിയുടേത്.
വന്യജീവികളും പരിസ്ഥിതിയും, സ്ത്രീ ശാക്തീകരണം, തൊഴില്‍ നൈപുണ്യം, അടുത്ത തലമുറയുടെ അടിസ്ഥാന സൗകര്യങ്ങള്‍ എന്നീ ആശയങ്ങള്‍ മുന്നോട്ട് വെക്കുന്ന നാല് പരിപാടികളില്‍ പ്രധാനമന്ത്രി ഇന്ന് പങ്കെടുക്കും.
ട്വിറ്റര്‍, ഫേസ്ബുക്ക് അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ നിരവധി പേര്‍ അദ്ദേഹത്തിന് ജന്മദിനാശംസകളുമായി എത്തിയിട്ടുണ്ട്. ശശി തരൂര്‍ എം.പി, ബി.എസ് യെഡ്യൂരപ്പ, ദേവേന്ദ്ര ഫഡ്‌നാവിസ് തുടങ്ങിയവര്‍ അദ്ദേഹത്തിന് ആശംസകള്‍ അറിയിച്ചു.
" f
https://www.facebook.com/Malayalivartha



























