പിന്നിൽ നിന്ന് കളിക്കുന്നത് ആരൊക്കെയെന്ന് തനിക്ക് നന്നായി അറിയാം; മുഖ്യമന്ത്രി പിന്നിൽ നിന്ന് കളിക്കുന്നത് അവസാനിപ്പിക്കണം; മറ നീക്കി പുറത്ത് വന്നത് നന്നായി; മുഖ്യമന്ത്രി യുദ്ധം അവസാനിപ്പിക്കണം; മുഖ്യമന്ത്രി ഭരണഘടനാ ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നില്ല; സർവ്വകലാശാല അധികാരത്തിൽ ഇടപെടില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു; മുഖ്യമന്ത്രി അയച്ച കത്ത് മറ്റന്നാൾ പുറത്ത് വിടും; പരസ്യ മറുപടിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ഗവർണർ സർക്കാരും തമ്മിലുള്ള യുദ്ധത്തിന് ഒരു അവസാനമാകുന്നില്ല എന്ന തരത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത് മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങൾ അഴിച്ച് വിട്ടു ഗവർണർ രംഗത്ത് വന്നിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് ഗവര്‍ണര്‍ പരസ്യ മറുപടി പറഞ്ഞിരിക്കുകയാണ്.. ഗവർണർക്കെതിരെ നടന്ന ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് ഇപ്പോൾ നിർണായകമായ വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ്. സർവ്വകലാശാല
അധികാരത്തിൽ ഇടപെടില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു. ഈ ഉറപ്പ് പറഞ്ഞ് തനിക്ക് മുഖ്യമന്ത്രി അയച്ച കത്ത് മറ്റന്നാൾ പുറത്ത് വിടുമെന്നും ഗവർണ്ണർ പറയുകയുണ്ടായി . മുഖ്യമന്ത്രി ഭരണഘടനാ ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നില്ല. വിസിയെ സർക്കാർ നിയമിക്കുന്ന കാര്യം അനുവദിക്കില്ലെന്നും ഗവർണ്ണർ പറഞ്ഞു. കത്തുകൾക്ക് പോലും മറുപടിയില്ല എന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു. താൻ അയക്കുന്ന കത്തുകൾക്കൊന്നും മുഖ്യമന്ത്രി മറുപടി പറയാറില്ല.
പതിവായി കാര്യങ്ങൾ വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു മുഖ്യമന്ത്രി അതിനു തയ്യാറാവുന്നില്ലെന്നും ഗവർണർ പറയുകയുണ്ടായി. ഗൂഢാലോചനയ്ക്ക് പിന്നിലെ തെളിവുകൾ പുറത്തു വിടും എന്ന വെല്ലുവിളിയാണ് ഗവർണർ ഉന്നയിച്ചിരിക്കുന്നത്. കണ്ണൂരിൽ തനിക്കെതിരെ ഉണ്ടായ വധ ശ്രമത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന ആരോപണം ഗവർണ്ണർ വീണ്ടും ഉന്നയിക്കുകയുണ്ടായി.
പിന്നിൽ നിന്ന് കളിക്കുന്നത് ആരൊക്കെയെന്ന് തനിക്ക് നന്നായി അറിയാം. മുഖ്യമന്ത്രി പിന്നിൽ നിന്ന് കളിക്കുന്നത് അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി യുദ്ധം അവസാനിപ്പിക്കണമെന്നും ഗവർണ്ണർ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. മുഖ്യമന്ത്രി മറ നീക്കി പുറത്ത് വന്നത് നന്നായിയെന്നും ഗവർണ്ണർ പറഞ്ഞു. ഗവർണ്ണർ പദവിയെ അപകീർത്തിപ്പെടുത്താൻ ശ്രമം നടക്കുന്നതായും അദ്ദേഹം ആരോപിച്ചു ,.
കണ്ണൂരിൽ തനിക്ക് നേരെ വധ ശ്രമം നടത്താൻ ശ്രമിച്ചപ്പോൾ കേസെടുത്തില്ല എന്ന ആരോപണം അദ്ദേഹം വീണ്ടും ഉന്നയിക്കുകയുണ്ടായി. ആഭ്യന്തര വകുപ്പിന്റെ ചുമതല ഉള്ളത് ആർക്കാണെന്ന് നിർണ്ണായക ചോദ്യവും ഗവർണ്ണർ ചോദിച്ചു. ഇത്തരത്തിൽ നിരവധി ഗുരുതര ആരോപണങ്ങളാണ് മുഖ്യമന്ത്രിക്കെതിരെ ഗവർണർ ഉന്നയിച്ചിരിക്കുന്നത് . അതിഗൗരവകരമായ ആരോപണങ്ങൾ തന്നെയാണ് ഉന്നയിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha


























