Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

കണ്ണൂരിൽ ചരിത്ര കോൺഗ്രസിൻ്റെ വേദിയിൽ ഗവർണറെ അപായപ്പെടുത്താൻ ശ്രമമുണ്ടായി; സംസ്ഥാന സർക്കാർ എന്തുകൊണ്ട് അങ്ങനെ ഒരു ശ്രമം ഉണ്ടായപ്പോൾ അതിന് ഉത്തരവാദി ആയ ഇർഫാൻ ഹബീബിനെതിരെ കേസെടുത്തില്ല എന്ന് വി മുരളീധരൻ

17 SEPTEMBER 2022 12:32 PM IST
മലയാളി വാര്‍ത്ത

കണ്ണൂരിൽ ഗവർണർക്കെതിരായ ആക്രമണ ശ്രമത്തിൽ ഉത്തരവാദിയായ ഇർഫാൻ ഹബീബിനെതിരെ സംസ്ഥാന സർക്കാർ എന്തുകൊണ്ട് നടപടിയെടുത്തില്ല എന്ന് ചോദ്യം ഉന്നയിച്ച് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. ഗവർണറെ വിരട്ടി, ഭീഷണിപ്പെടുത്തി നിശബ്ദനാക്കാമെന്ന് കരുതുന്നുണ്ടെങ്കിൽ അത് നടപ്പില്ലെന്ന് മനസ്സിലാക്കണമെന്നും മുരളീധരൻ മാധ്യമങ്ങളോട് വ്യക്തമാക്കുകയുണ്ടായി .


“കണ്ണൂരിൽ ചരിത്ര കോൺഗ്രസിൻ്റെ വേദിയിൽ ഗവർണറെ അപായപ്പെടുത്താൻ ശ്രമമുണ്ടായി എന്നാണ് ഗവർണർ പറഞ്ഞത്. സംസ്ഥാന സർക്കാർ എന്തുകൊണ്ട് അങ്ങനെ ഒരു ശ്രമം ഉണ്ടായപ്പോൾ അതിന് ഉത്തരവാദി ആയ ഇർഫാൻ ഹബീബിനെതിരെ കേസെടുത്തില്ല. ഗവർണറെ അപായപ്പെടുത്താൻ ആസൂത്രിതമായ ഒരു ഗൂഢാലോചന നടന്നു എന്ന് ഗവർണർ പറഞ്ഞതിനു ശേഷം ആഭ്യന്തര മന്ത്രി കൂടി ആയിട്ടുള്ള മുഖ്യമന്ത്രി എന്തുകൊണ്ട് ആ കാര്യത്തിൽ മൗനം പാലിക്കുന്നു എന്നുള്ളതാണ് എനിക്ക് മനസ്സിലാവാത്തത്.”- എന്ന് മുരളീധരൻ പറഞ്ഞു.

“രണ്ടാമത്തെ കാര്യം, നടന്നിട്ടുള്ള നിയമനം സ്വജന പക്ഷപാതമാണെന്ന് വളരെ വ്യക്തമാണ്. സ്വജന പക്ഷപാതം അഴിമതിയാണെന്ന് നിർവചിച്ചിട്ടുള്ള പാർട്ടിയാണ് സിപിഎം. അവരാണ് ഭരിക്കുന്നത്. ആ നിർവചനം സിപിഎം മാറ്റിയോ എന്നറിയാൻ എനിക്ക് താത്പര്യമുണ്ട്, സ്വജന പക്ഷപാതം അഴിമതിയല്ല എന്നാണെങ്കിൽ.”- എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


“മൂന്നാമത്തെ കാര്യം, ഗവർണറെ വിരട്ടി, ഭീഷണിപ്പെടുത്തി നിശബ്ദനാക്കാമെന്ന് കരുതുന്നുണ്ടെങ്കിൽ, അദ്ദേഹത്തിന് ഇത് പാർട്ടി കമ്മറ്റിയിൽ ചെയ്തിട്ടുള്ള ശീലമാണ്. പാർട്ടി കമ്മറ്റികളിൽ അത് ചെയ്തോട്ടെ. രാജ്ഭവനെ അങ്ങനെ വിരട്ടിയിട്ട് നിശബ്ദനാക്കാമെന്ന് വിചാരിച്ചുകഴിഞ്ഞാൽ അത് നടക്കില്ലെന്ന് മനസ്സിലാക്കണം. കാരണം, നരേന്ദ്ര മോദിജി സർക്കാരിൻ്റെ നയമാണ് അഴിമതിക്കെതിരായി സന്ധിയില്ലാത്ത നിലപാടെടുക്കുക എന്നത്. ഗവർണർ എടുത്തിരിക്കുന്നത് അഴിമതിക്കെതിരായിട്ട് സന്ധിയില്ലാത്ത നിലപാടാണ്. അതുകൊണ്ട് ആ നിലപാട് ജനങ്ങളുടെ താത്പര്യമാണ്. കാരണം കഴിഞ്ഞ ദിവസങ്ങളിലൊക്കെ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാവും, ഗവർണർ വരുന്ന വേദികളിൽ ജനങ്ങൾ അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നതും സ്വീകരിക്കുന്നതും. കാരണം, മുഖ്യമന്ത്രി പറയുന്നത് എൻ്റെ ഓഫീസിലെ സ്റ്റാഫിൻ്റെ ഭാര്യക്ക് അപേക്ഷിക്കാൻ അനുവാദമില്ലേ എന്നാണ്. അപേക്ഷിക്കനൊക്കെയുള്ള അനുവാദമുണ്ട്.

 

പക്ഷേ, നിയമത്തിനനുസരിച്ചിട്ടായിരിക്കണം നിയമനം. അല്ലാതെ സ്റ്റാഫിൻ്റെ ഭാര്യ ആയതുകൊണ്ട് അവർക്ക് പ്രത്യേക പരിഗണന നൽകുന്നത് അഴിമതിയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഏറ്റവും സുപ്രധാനമായ പദവിയിൽ ഇരിക്കുന്നയാളുടെ ഭാര്യ, ആ സ്വാധീനം ഉപയോഗിച്ച് ഈ നാട്ടിലെ യോഗ്യതയും കഴിവുമുള്ള സാധാരണക്കാരുടെ മുഴുവൻ അവകാശങ്ങളും തട്ടിത്തെറിപ്പിച്ച് അനധികൃതമായി നിയമനം നേടുമ്പോൾ അത് മുഖ്യമന്ത്രി അറിയുന്നില്ലെങ്കിൽ, അത് മുഖ്യമന്ത്രിയുടെ കഴിവില്ലായ്‌മയാണ്.”- എന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (1 hour ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (2 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (3 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (4 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (4 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (5 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (5 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (5 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (5 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (5 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (5 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (6 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (6 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (6 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (7 hours ago)

Malayali Vartha Recommends