കോട്ടയത്ത് അമിത വേഗതയിലെത്തിയ ബൈക്ക് ഓട്ടോറിക്ഷയില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചു; അപകടത്തിൽപ്പെട്ടത് മൂന്നു യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്ക്; പിന്നാലെ സംഭവിച്ചത്; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

കോട്ടയത്ത് അമിതവേഗതയില്‍ വന്ന ബൈക്ക് നിയന്ത്രണം വിട്ട് അപകടം. അമിതവേഗതയില്‍ വന്ന ബൈക്ക് നിയന്ത്രണം വിട്ട് വക്കീല്‍ ഓഫീസിലേക്ക് ഇടിച്ചു കയറി ബൈക്ക് യാത്രക്കാരായ മൂന്ന് പേര്‍ക്കാണ് പരിക്ക് പയറ്റിയത്. ചങ്ങനാശേരി പുഴവാത് റവന്യൂ ടവര്‍ റോഡില്‍ പഴയ പള്ളിക്ക് സമീപം വെള്ളിയാഴ്ച ഉച്ചക്ക് 12.30ഓടെയാണ് അപകടം.
അതേസമയം മാടപ്പള്ളി സ്വദേശികളായ മൂന്നു യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്കാണ് അപകടത്തില്‍പ്പെട്ടത്. വീതി കുറഞ്ഞ റോഡിലൂടെ അമിത വേഗതയിലെത്തിയ ബൈക്ക്, നിര്‍ത്തിയിട്ടിരുന്ന കാറിനെ മറികടന്ന് വരുമ്പോള്‍ എതിരെ വന്ന ഓട്ടോറിക്ഷയില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിക്കുകയായിരുന്നു. ഇതാണ് അപകടത്തിനിടയാക്കിയതെന്ന് നാട്ടുകാർ പറഞ്ഞു.
തുടർന്ന് അഭിഭാഷകരും നാട്ടുകാരും ചേര്‍ന്ന് അപകടത്തില്‍പ്പെട്ടവരെ ഗവ. ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചശേഷം ബൈക്കിന്റെ താക്കോല്‍ ചങ്ങനാശേരി പൊലീസിൽ ഏല്‍പിക്കുകയായിരുന്നു. നിലവിൽ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇതേസമയം നിര്‍ത്തിയിട്ടിരുന്ന കാറില്‍ അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും കാര്‍ നിര്‍ത്തതെ ഓടിച്ചുപോയതായി പരാതിയുണ്ട്.
https://www.facebook.com/Malayalivartha



























