ഇന്നലെ വല്ലാത്ത അറപ്പ് അനുഭവപ്പെട്ടപ്പോളാണ് പബ്ലിക്ക് ടോയ്ലെറ്റിന്റെയും പെട്രോൾ പമ്പുകളിലെ ടോയ്ലെറ്റുകളുടെയും ശോചനീയാവസ്ഥ പറഞ്ഞു പോസ്റ്റിട്ടത്; കമന്റ്സ് വായിച്ചത് രാവിലെ ആണ്; ഞെട്ടിപ്പോയി! എല്ലാവർക്കും മിക്കയിടത്തും ഇതേ അനുഭവമാണുള്ളതെന്നു മനസ്സിലായി; ഇനി ഇങ്ങനെ ഉണ്ടായാൽ ഉറപ്പായും ഞാൻ 'അത്' ചെയ്തിരിക്കും; രണ്ടും കൽപ്പിച്ച് ജസ്‌ല മാടശേരി

ഇന്നലെ വല്ലാത്ത അറപ്പ് അനുഭവപ്പെട്ടപ്പോ ആണ് പബ്ലിക്ക് ടോയ്ലെറ്റിന്റെയും പെട്രോൾ പമ്പുകളിലെ ടോയ്ലെറ്റു കളുടെയും ശോചനീയാവസ്ഥ പറഞ്ഞു പോസ്റ്റിട്ടത് . കമന്റ്സ് വായിച്ചത് രാവിലെ ആണ്. ഞെട്ടിപ്പോയി. എല്ലാവർക്കും മിക്കയിടത്തൂന്നും ഇതേ അനുഭവമാണുള്ളതെന്നു മനസ്സിലായി. ഇനി ഇങ്ങനെ ഉണ്ടായാൽ ഉറപ്പായും ഞാൻ അത് ചെയ്തിരിക്കും .രണ്ടും കൽപ്പിച്ച് ജസ്‌ല മാടശേരി. ജസ്‌ല പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
ഇന്നലെ വല്ലാത്ത അറപ്പ് അനുഭവപ്പെട്ടപ്പോ ആണ് പബ്ലിക്ക് ടോയ്ലെറ്റിന്റെയും പെട്രോൾ പമ്പുകളിലെ ടോയ്ലെറ്റു കളുടെയും ശോചനീയാവസ്ഥ പറഞ്ഞു പോസ്റ്റിട്ടത് . കമന്റ്സ് വായിച്ചത് രാവിലെ ആണ്. ഞെട്ടിപ്പോയി. എല്ലാവർക്കും മിക്കയിടത്തൂന്നും ഇതേ അനുഭവമാണുള്ളതെന്നു മനസ്സിലായി . മനുഷ്യർ എത്രത്തോളം ബുദ്ധിമുട്ട് ഇതുകൊണ്ടു സഹിക്കുന്നുണ്ടെന്നും ...
ഇതോടെ ഞാനൊരു കാര്യം തീരുമാനിച്ചു. ഒറപ്പാണെ .. ഞാൻ ഇനി വീഡിയോ ലൈവ് ആയിട്ട് ഇട്ട് നാറ്റിക്കും. ഏതു പെട്രോൾ പമ്പിലെ ടോയ്ലറ്റ് ആണോ ഈ അവസ്ഥയിലുള്ളത് അത് ഞാൻ വീഡിയോ ഇടും. എനിക്കനുഭവം വന്നാൽ ഞാൻ പോസ്റ്റിടും. അങനെ എങ്കിലും ചെറിയൊരു ബോധം വന്നാലോ . പെട്രോൾ പമ്പുകാരെ മാത്രം പറഞ്ഞിട് കാര്യല്ല .. അതുപയോഗിക്കുന്ന സംസ്കാര സമ്പന്നരെ പറഞ്ഞാൽ മതി . എന്നാലും അവരൊന്നു ശ്രദ്ധിക്കുമല്ലോ.
പെട്രോൾ പമ്പുകളിലെ ടോയ്ലറ്റ് മൈന്റൈൻ ചെയ്യാൻ ഉത്തരവാദിത്തമവർക്കുണ്ട് എന്നാണറിവ്. പരാതിപ്പെടാൻ ഓപ്ഷൻ പൊതുജനത്തിനുണ്ടെന്നറിഞ്ഞിട്ടും ഈ അനാസ്ഥ കാണിക്കുന്നത് ..ആരും പ്രതികരിക്കില്ലെന്നും പരാതിപ്പെടില്ലെന്നുമുള്ള ധൈര്യത്തിൽ തന്നെയാണ് വൃത്തിയില്ലാത്ത ടോയ്‌ലെറ്റിൽ മൂത്രമൊഴിക്കേണ്ട ഗതികേട് വന്നാൽ പിന്നെ ഇൻഫെക്ഷന് കളുടെ വരവാണ് .
കഷ്ടമുണ്ട്. ടോയ്ലറ്റുകളുടെ വീഡിയോ ഇടേണ്ടി വരുന്ന ഗതികേട്. എന്നാലും ഞാനിടും . ചെറിയൊരു ബോധമെങ്കിലും വന്നാലോ. മൂത്രാശയ രോഗങ്ങൾ മനുഷ്യന് വരുന്നതിനേക്കാളും ബുദ്ധിമുട്ടില്ല. ഇമ്മാതിരി തീട്ടക്കേസുകൾ ലൈവ് ഇടുന്നതിൽ . സ്കൂളുകളിൽ നമ്മൾ എന്തെല്ലാം പഠിക്കുന്നു. കൂട്ടത്തിൽ ടോയ്ലറ്റ് ഹൈജീൻ കൂടി പഠിപ്പിക്കേണ്ടതുണ്ട് . വീട്ടിൽ നിന്ന് തുടങ്ങേണ്ടതാണ് .
ഞാൻ അബ്ബാസിന്റെ പണി തുടങ്ങേണ്ടി വരും. നമ്മൾ പ്രതികരിച്ചു തുടങ്ങിയാൽ ഇതിലൊക്കെ മാറ്റം വരും. നാണക്കേടല്ലേ അവരെന്തു വിചാരിക്കും ഇവരെന്തു വിചാരിക്കും ഞാൻ ഇമ്മാതിരി അപ്പിക്കേസ് ഇൽ പ്രതികരിച്ചാൽ എന്നെ എല്ലാവരും നോക്കില്ലേ ചിരിക്കില്ലേ എന്നൊന്നും നോക്കിയിരുന്നാൽ ഒരുകാലത്തും മാറില്ല. നമുക്ക് പ്രതികരിച്ചു തുടങ്ങാം.
https://www.facebook.com/Malayalivartha



























