ഒപ്പം താമസിക്കാൻ ഭാര്യയെ വിളിച്ചിട്ടും തയ്യാറാകാതിരുന്നതോടെ നടുറോഡിൽ കൊലപാതകം: മൂന്നുമാസം മുമ്പ് ജാമ്യത്തിലിറങ്ങിയ പ്രതി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു

നടുറോഡിൽ വച്ച് ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി വീട്ടിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. കേസിൽ മൂന്നുമാസം മുമ്പ് ജാമ്യത്തിലിറങ്ങിയ കാട്ടായിക്കോണം മങ്ങാട്ടുകോണം രേഷ്‌മാ ഭവനിൽ സെൽവരാജ്(46) ആണ് വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് അഗ്നിരക്ഷാ സേന എത്തി പുറത്തെടുത്തപ്പോഴേക്കും മരിച്ചു.
കഴിഞ്ഞ ദിവസം വൈകിട്ടോടെ ഇയാൾ കിണറ്റിൽ ചാടി എന്നാണ് വിവരം. പത്ത് വർഷം മുമ്പ് വിവാഹിതരായ സെൽവരാജും പ്രഭയും തമ്മിൽ കുടുംബപ്രശ്‌നങ്ങളെ തുടർന്ന് അകന്ന് കഴിയുകയായിരുന്നു.
ഒപ്പം താമസിക്കാൻ ഭാര്യയെ വിളിച്ചിട്ടും തയ്യാറാകാത്തതിന്റെ പ്രകോപനത്തിലാണ് കൊല നടത്തിയത്. സെൽവരാജിന്റെ രണ്ടാമത്തെയും പ്രഭയുടെ മൂന്നാമത്തെയും വിവാഹമായിരുന്നു ഇത്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി.
https://www.facebook.com/Malayalivartha



























