തറവാട് വീട്ടിലെ പട്ടി എന്റെ 4 വയസുള്ള കുഞ്ഞിനെ ആക്രമിച്ചപ്പോൾ മുതലാണ് ആ വർഗത്തെ വെറുത്തു പോയത്; അന്ന് ഞാൻ മനസിലാക്കിയ ഒരു സത്യമുണ്ട്; നമ്മൾ എത്ര സ്നേഹം കൊടുത്തു മെരുക്കി വളർത്തിയാലും അവരുടെ ഉള്ളിലെ വൈൽഡ് ആയിട്ടുള്ള സ്വഭാവം നമ്മൾ പ്രതീക്ഷിക്കാത്ത സമയത്തു പുറത്ത് ചാടും; ഒരു മനുഷ്യന് ഭയമില്ലാതെ ജീവിക്കാൻ വേണ്ട സാഹചര്യങ്ങൾ ഒരുക്കേണ്ടത് അധികാര സ്ഥാനത്തു ഇരിക്കേണ്ടവരാണ്; വിമർശനവുമായി സിൻസി അനിൽ

തറവാട് വീട്ടിലെ പട്ടി എന്റെ 4 വയസുള്ള കുഞ്ഞിനെ ആക്രമിച്ചപ്പോൾ മുതലാണ് ആ വർഗത്തെ വെറുത്തു പോയത്... അന്ന് ഞാൻ മനസിലാക്കിയ ഒരു സത്യമുണ്ട്... നമ്മൾ എത്ര സ്നേഹം കൊടുത്തു മെരുക്കി വളർത്തിയാലും അവരുടെ ഉള്ളിലെ വൈൽഡ് ആയിട്ടുള്ള സ്വഭാവം നമ്മൾ പ്രതീക്ഷിക്കാത്ത സമയത്തു പുറത്ത് ചാടും....ഇതൊക്കെ ആണെങ്കിലും വഴിയേ കാണുന്ന പട്ടികളെ എല്ലാം ആക്രമിക്കുന്ന രീതികളോട് വിയോജിപ്പാണ്....
വെറുതെ നടന്നു പോകുന്ന പട്ടിയെ വാളിന് വെട്ടി പരിക്കേൽപിക്കുന്നവനും ചൂട് വെള്ളം കോരി ഒഴിക്കുന്നവനും പേപ്പട്ടിയുടെ അതെ മനസ് ആണെന്ന് തന്നെ പറയേണ്ടി വരും. ഒരു മനുഷ്യന് ഭയമില്ലാതെ ജീവിക്കാൻ വേണ്ട സാഹചര്യങ്ങൾ ഒരുക്കേണ്ടത് അധികാര സ്ഥാനത്തു ഇരിക്കേണ്ടവർ ആണെന്ന വിമർശനവുമായി സിൻസി അനിൽ. ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; നായപ്രേമികളോടാണ്.... 20 കൊല്ലം കൂടെ കിടത്തി നായയെ വളർത്തിയ ആളാണ് ഞാൻ...
ആദ്യം...റാണി... അവളുടെ മകൻ ജിമ്മി... അവസാനം ഒരു ടോമി... ഞാൻ ജനിച്ചത് മുതൽ വിവാഹം ചെയ്തു പോകുന്നവരെ രണ്ടു നായകൾ വീട്ടിലുണ്ടായിരുന്നു.... ജിമ്മിയും ടോമിയും എന്നെ കളിക്കുന്നതിനിടയിൽ കടിച്ചിട്ടുണ്ട്...ജിമ്മി പോമെറേനിയൻ ആയിരുന്നു... സിംഹം ഉള്ള വീടെന്നായിരുന്നു ആക്കാലത്തു ഞങ്ങളുടെ വീടിന്റെ പേര്... അവനെ ഞങ്ങൾ ദാരിദ്ര്യത്തിനിനിടയിലും രാജാകീയമായാണ് കൊണ്ട് നടന്നത്...
അവനായി ആ സമയത്തു ഒരു കൂടും പണിതിരുന്നു... നാട്ടിൽ ആ കാലത്തു അങ്ങനെ ആർക്കും കൂടൊന്നും ഇല്ലായിരുന്നു...പകൽ മാത്രം കൂട്ടിനുള്ളിൽ... കാരണം വീട്ടിൽ വരുന്നവരെ കടിക്കാനുള്ള പ്രവണത എന്നും അവന് ഉണ്ടായിരുന്നു... തറവാട് വീട്ടിലെ പട്ടി എന്റെ 4 വയസുള്ള കുഞ്ഞിനെ ആക്രമിച്ചപ്പോൾ മുതലാണ് ആ വർഗത്തെ വെറുത്തു പോയത്... അന്ന് ഞാൻ മനസിലാക്കിയ ഒരു സത്യമുണ്ട്...
നമ്മൾ എത്ര സ്നേഹം കൊടുത്തു മെരുക്കി വളർത്തിയാലും അവരുടെ ഉള്ളിലെവൈൽഡ് ആയിട്ടുള്ള സ്വഭാവം നമ്മൾ പ്രതീക്ഷിക്കാത്ത സമയത്തു പുറത്ത് ചാടും.... എന്റെ കുഞ്ഞിന് അന്ന് വാക്സിനേഷൻ എടുക്കാൻ സാധിച്ചില്ല... അവനത് അലർജി ഉണ്ടാക്കി...ഇനിയും നായ കടിച്ചാൽ വാക്സിനേഷൻ എടുക്കാൻ ആവില്ല...അങ്ങനെ എത്ര പേര് ഈ ലോകത്ത് ജീവിക്കുന്നുണ്ടാകും????
അവരുടെ ഒക്കെ ജീവിതം ഈ തെരുവിൽ അലയുന്ന നായകളുടെ കൈയിൽ ആണെന്നന്നത് എത്ര വിചിത്രമാണ്... എന്റെ മക്കളുടെ ദേഹത്ത് പോറൽ ഉണ്ടാക്കുന്ന ചെറിയ കാര്യം ആണേൽ പോലും ഞാൻ അത് എന്റെ ജീവിതത്തിൽ നിന്നും ഒഴിവാക്കാൻ ശ്രമിക്കും... ഭൂരിഭാഗം ആളുകളും അങ്ങനെയാണെന്ന് വിശ്വസിക്കുന്നു... കാറിൽ നിന്നും ഹോട്ടൽ റൂമിലേക്ക് അവിടെ നിന്നും ഷൂട്ടിങ് ലൊക്കേഷനിലേക്കും അംഗ രക്ഷകരുടെ ഒപ്പം മാത്രം സഞ്ചരിക്കുന്ന സെലിബ്രിറ്റികളുടെ നായസ്നേഹ പോസ്റ്റുകൾ അർഹിക്കുന്ന അവജ്ഞയോടെ തള്ളുന്നു...
നടന്നു പണിക്കു പോകുന്നവന്റെയും സ്കൂളിൽ പോകുന്ന കുട്ടികളുടെയും ഒന്നും അവസ്ഥ അവർക്കു മനസിലാവില്ല.. കൊണ്ട് പോയി വളർത്തിക്കൂടെ എന്ന് വേണമെങ്കിൽ ഒരു ആശ്വാസത്തിനു അവരോട് മറുചോദ്യം ചോദിക്കാം...
ഇതൊക്കെ ആണെങ്കിലും വഴിയേ കാണുന്ന പട്ടികളെ എല്ലാം ആക്രമിക്കുന്ന രീതികളോട് വിയോജിപ്പാണ്.... വെറുതെ നടന്നു പോകുന്ന പട്ടിയെ വാളിന് വെട്ടി പരിക്കേൽപിക്കുന്നവനും ചൂട് വെള്ളം കോരി ഒഴിക്കുന്നവനും പേപ്പട്ടിയുടെ അതെ മനസ് ആണെന്ന് തന്നെ പറയേണ്ടി വരും....
അക്രമകാരികളായ പട്ടികളുടെ കടി കൊണ്ട് പേ പിടിച്ചു ചത്തോ എന്നുള്ള സർക്കാരിന്റെ നയത്തോടും പൂർണ വിയോജിപ്പാണ്... ആക്രമണം നടത്തുന്ന പട്ടികളെ നാട്ടുകാർ കൊല്ലാൻ ഇറങ്ങിയെങ്കിൽ അത് ഗതികെട്ടിട്ടാണ്...അവരെ കഴുവേറിടെ മക്കളെ എന്ന് വിളിക്കാൻ ആർക്കും യോഗ്യത ഇല്ല... അവനവന്റെ ജീവനിൽ ഭയം വരുമ്പോൾ മനുഷ്യൻ ക്രൂരൻ ആകും... ഒരു മനുഷ്യന് ഭയമില്ലാതെ ജീവിക്കാൻ വേണ്ട സാഹചര്യങ്ങൾ ഒരുക്കേണ്ടത് അധികാര സ്ഥാനത്തു ഇരിക്കേണ്ടവർ ആണ്...
എന്റെ മകൻ സ്കൂൾ ബസ് ഇറങ്ങി 400 മീറ്ററോളം നടന്ന് ആണ് വീട്ടിൽ എത്തുന്നത്... വഴിയിൽ എല്ലാം പട്ടികൾ ഉണ്ട്.. ഇതുവരെ ആരും ആക്രമണം നടത്തിയിട്ടില്ല...ആരും അവരെ ഉപദ്രവിക്കാറുമില്ല.... പക്ഷെ എപ്പോൾ വേണമെങ്കിലും ഒരു ആക്രമണം ഉണ്ടാകാം.. അത് ഭയന്ന് എത്ര നാൾ ജീവിക്കും???? കുട്ടികളെ പട്ടിയെ പേടിച്ചു വീട്ടിൽ നിന്ന് ഇറക്കാതിരിക്കാൻ പറ്റുമോ??
ഇങ്ങനെ ഒക്കെ ഓരോ ദിവസവും ഭയത്തോടെ ജീവിക്കുമ്പോൾ #പട്ടിയോടൊപ്പം എന്ന ഹാഷ് ടാഗിൽ പോസ്റ്റിടാൻ സൗകര്യമില്ല.... അത്രയ്ക്ക് നായസ്നേഹം എനിക്കില്ല... ഞാൻ,എന്റെ മകന്റെ പ്രായമുള്ള പേ വിഷ ബാധ ഏറ്റ മരിച്ചു പോയ #അഭിരാമിയോടൊപ്പം തന്നെയാണ്... അവളുടെ മാതാപിതാക്കളോടുമൊപ്പമാണ്...
https://www.facebook.com/Malayalivartha



























