പിണറായിയുടെ തലയ്ക്ക് മീതെ ഗവർണറുടെ വാൾ! തെളിവുകൾ പുറത്ത് വിടും! മുഖ്യമന്ത്രിക്ക് ചങ്കിടിപ്പേറി... ഗവർണറെ പിണക്കി പണി മേടിച്ചു

ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി നേരിട്ടു ഒരു ആക്രമണത്തിന് മുതിരുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. അതിന് പിന്നിലെ പ്രധാനകാരണം എന്താണ് എന്നത് ഏവർക്കും വ്യക്തമാണ്. ലോകായുക്ത ഭേദഗതി ബില്ലിലെ തീരുമാനം വൈകുന്നതിലെ അമർഷം പുകയുന്നത് തന്നെയാണ് ഈ പൊട്ടിത്തെറികൾക്ക് ആസ്പതമായത്. സർവകലാശാല ഭേദഗതി ബില്ലിനെക്കാൾ സർക്കാരിനെ എന്തിനേറെ പറയുന്നു മുഖ്യമന്ത്രി പിണറായി വിജയനേയും സിപിഎമ്മിനേയും അലട്ടുന്നത് ലോകായുക്ത നിയമ ഭേദഗതി ബില്ലാണ്.
ലോകായുക്ത ഓർഡിനൻസ് അസാധുവാകുകയും പകരം കൊണ്ടുവന്ന ബില്ലിൽ ഗവർണർ ഒപ്പിടാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ പഴയ നിയമം പുനഃസ്ഥാപിക്കപ്പെട്ടു കഴിഞ്ഞിരിക്കുകയാണ്. പെട്ടന്ന് ഒരു സുപ്രഭാതത്തിൽ വിധി പുറത്ത് വന്നാൽ കേരള ചരിത്രത്തിൽ ഇതുവരെ നടന്നിട്ടില്ലാത്ത ചില സംഭവവികാസങ്ങൾ ഉണ്ടാകുമെന്നത് ഉറപ്പാണ്.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ വിമര്‍ശനമുയര്‍ത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ശക്തമായ മറുപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇപ്പോഴെങ്കിലും മുഖ്യമന്ത്രി തിരശ്ശീലയ്ക്ക് പിന്നില്‍ നിന്നു മറനീക്കി പുറത്തുവന്നതില്‍ സന്തോഷമുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു. സര്‍വകലാശാല ഭേദഗതി ബില്ലില്‍ നിയമപരമായ പ്രശ്നമുണ്ട്. ആ ബില്ല് പരിശോധിച്ചിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. ലോകോയുക്ത ഭേദഗതി ബില്‍ പരിശോധിക്കാനായിട്ടില്ല. പക്ഷെ മാധ്യമ വാര്‍ത്തകളും നിയമസഭാ നടപടിക്രമങ്ങളും ശ്രദ്ധിച്ചിട്ടുണ്ട്. കൂടുതല്‍ പരിശോധന നടത്തുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി
അതിനിടയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം ഉന്നയിച്ച വിമര്‍ശനത്തിന് മറുപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്ത് വന്നത്. 2019ല്‍ കണ്ണൂര്‍ സര്‍വകലാശാലയിലെ ചരിത്ര കോണ്‍ഗ്രസില്‍ തനിക്ക് നേരേ വധശ്രമമാണ് തനിക്കു നേരേയുണ്ടായത് എന്നാണ് ഗവർണർ അവകാശപ്പെടുന്നത്. അതില്‍ എന്ത് നടപടിയെടുത്തൂവെന്നും ആരുടെ താല്‍പര്യ പ്രകാരമാണ് നടപടിയെടുക്കാതിരുന്നതെന്നും ഗവര്‍ണര്‍ ആരാഞ്ഞിരിക്കുകയാണ്.
കണ്ണൂര്‍ വി. സി വധശ്രമ ഗൂഢാലോചനയ്ക്ക് കൂട്ട് നിന്നതാണ്. അതിന് തന്റെ കൈയില്‍ തെളിവുണ്ട്. നിരവധി തവണ ഇത് സംബന്ധിച്ച് പരാതി നല്‍കിയാണ്, പോരാത്തതിന് കത്തയച്ചതുമാണ്. പക്ഷെ ഒരു നടപടിയുമുണ്ടായില്ല. ആരാണ് ആഭ്യന്തര വകുപ്പ് ഭരിക്കുന്നതെന്നും ഗവര്‍ണര്‍ ചോദിച്ചു.
മുഖ്യമന്ത്രി പല കാര്യങ്ങള്‍ക്കും മറുപടി നല്‍കുന്നില്ല. ഫോണ്‍ വിളിച്ചാല്‍ തിരിച്ച് വിളിക്കുന്നില്ല. അതുകൊണ്ട് തെളിവുകള്‍ വരും ദിവസം പുറത്തുവിടുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. സര്‍വകലാശാലകളുടെ സ്വയം ഭരണാവകാശം കാത്ത് സൂക്ഷിക്കും. അതിന് തടസ്സമുണ്ടാക്കുന്ന ഒന്നിനും താന്‍ ചാന്‍സിലര്‍ സ്ഥാനത്തിരിക്കുന്നത് വരെ കൂട്ട് നില്‍ക്കില്ലെന്നും ഗവര്‍ണര്‍.
സര്‍വകലാശാല ഭേദഗതി ബില്ലില്‍ നിയമപരമായ പ്രശ്നമുണ്ട്. ആ ബില്ല് പരിശോധിച്ചിട്ടുണ്ട്. ലോകോയുക്ത ഭേദഗതി ബില്‍ പരിശോധിക്കാനായിട്ടില്ല. പക്ഷെ മാധ്യമ വാര്‍ത്തകളും നിയമസഭാ നടപടിക്രമങ്ങളും ശ്രദ്ധിച്ചിട്ടുണ്ട്. കൂടുതല്‍ പരിശോധന നടത്തുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലെ പണം അനർഹർക്കു നൽകിയെന്ന കേസ് വാദം പൂർത്തിയായി വിധി പറയാനായി മാറ്റിവച്ചിരിക്കുകയാണ്. ഗവർണർ ബില്ലിൽ ഒപ്പിടാതെ തീരുമാനം നീട്ടുകയും, പഴയ നിയമം നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ലോകായുക്ത മുഖ്യമന്ത്രിക്കെതിരെ പരാമര്‍ശം നടത്തിയാൽ രാജി വേണ്ടിവന്നേക്കും. രാജിവച്ചില്ലെങ്കിൽ നിയമനടപടികളിലേക്കും പ്രതിപക്ഷ ബഹളങ്ങളിലേക്കും കാര്യങ്ങൾ എത്തിച്ചേരും.
ലോകായുക്ത മുഖ്യമന്ത്രിയോട് പ്രതികാര മനോഭാവത്തോടെ പെരുമാറുമെന്ന പ്രതീക്ഷ മുഖ്യമന്ത്രിക്കില്ല. എന്നാൽ സി പി എം നേതാക്കൾക്ക് അത്തരം ഒരു ആത്മവിശ്വാസമില്ല. കെ.റ്റി.ജലീലിനെതിരായ ലോകായുക്ത വിധിയാണ് സി പി എം നേതാക്കളുടെ ആത്മവിശ്വാസം ഇല്ലാതാക്കിയത്. ജലീലിന് ലോകായുക്ത വിധി വിനയാകുമെന്ന് ജലീൽ പോലും പ്രതീക്ഷിച്ചതല്ല.
ഒന്നാം പിണറായി സർക്കാരിൻ്റെ അവസാന കാലത്തെ പ്രതിസന്ധിയിലാക്കി കൊണ്ടാണ് ജസ്റ്റിസ് സിറിയക് ജോസഫ് വിധി പ്രസ്താവിച്ചത്. ജലീലിൻ്റെ കാര്യത്തിലെ വിധി പോലെ പിണറായിയുടെ വിധിയും നിർണയിക്കപ്പെടുമോ എന്ന സംശയം സിപിഎം നേതാക്കൾക്കുണ്ട്. പ്രത്യേകിച്ച് ലോകായുക്തയോട് പിണറായി പ്രതികാര മനോഭാവത്തോടെ പെരുമാറുന്ന സാഹചര്യത്തിൽ. എന്നാൽ നിയമപ്രകാരം നോക്കിയാൽ വിധി പിണറായിക്ക് എതിരാവുക തന്നെ ചെയ്യും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി മറ്റു കാര്യങ്ങൾക്ക് ചെലവഴിക്കുന്നതായി കാട്ടി ആർ.എസ്.ശശികുമാറാണ് 2018ൽ ലോകായുക്തയിൽ പരാതി നൽകിയത്. അന്തരിച്ച എൻസിപി നേതാവ് ഉഴവൂർ വിജയന്റെ കുടുംബത്തിനു നിധിയിൽനിന്ന് സഹായം നൽകിയതും, അന്തരിച്ച മുൻ ചെങ്ങന്നൂർ എംഎൽഎ കെ.കെ.രാമചന്ദ്രൻ നായരുടെ വാഹന ലോൺ അടയ്ക്കാനും ബാങ്കിലെ പണയമെടുക്കാനുമുള്ള തുക ദുരിതാശ്വാസനിധിയിൽനിന്നു നൽകിയതും പരാതിക്കാരൻ ചോദ്യം ചെയ്തു.
കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം മറിഞ്ഞ് മരിച്ച ഉദ്യാഗസ്ഥന് 20 ലക്ഷം രൂപ കൊടുത്തതിനെയും പരാതിക്കാരൻ എതിർത്തു. മുഖ്യമന്ത്രിക്കും 17 മന്ത്രിമാർക്കുമെതിരെ ലോകായുക്ത നോട്ടിസ് അയച്ചു. തീരുമാനമെടുത്ത മന്ത്രിസഭായോഗത്തിൽ പങ്കെടുക്കാത്ത സുനിൽകുമാറിനെയും മാത്യു ടി.തോമസിനെയും ഒഴിവാക്കി. ഹിയറിങ്ങിന്റെ അവസാനഘട്ടത്തിലാണ് കേസ്.
മാർച്ച് 18ന് ആണ് ഹർജിയിൽ വാദം പൂർത്തിയായത്. അതിനിടെ ലോകായുക്തയുടെ അധികാരം വെട്ടിക്കുറച്ചു കൊണ്ടുള്ള ഓർഡിനൻസ് നിലവിൽ വന്നു. ഓർഡിനൻസ് ഭരണഘടനാ വിരുദ്ധമാണെന്നു കാട്ടി ആർ. എസ്. ശശികുമാർ ഹൈക്കോടതിയെ സമീപിച്ചു. ദുരിതാശ്വാസനിധി കേസിൽ വിധി പറയുന്നത് ഹൈക്കോടതിയുടെ അന്തിമ വിധിക്ക് വിധേയമായിരിക്കുമെന്നു കോടതി നിർദേശിച്ചു. എന്നാൽ, പഴയ നിയമം പുനസ്ഥാപിച്ച സാഹചര്യത്തിൽ ലോകായുക്തയ്ക്കു വിധി പറയുന്നതിനു തടസ്സം ഇനി യാതൊന്നുമില്ല എന്ന് സാരം.
ലോകായുക്ത വിധിയിലൂടെ കെ. ടി. ജലീലിനു മന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടി വന്നപ്പോഴാണ് ലോകായുക്ത നിയമത്തിൽ ഭേദഗതി കൊണ്ടുവരാൻ സർക്കാർ തിടുക്കപ്പെട്ട് തീരുമാനം കൈക്കൊണ്ടത്. അഴിമതിക്കാരെ പുറത്താൻ ലോകായുക്തയ്ക്ക് അധികാരം നൽകുന്ന 14–ാം വകുപ്പ് ഭേദഗതി ബില്ലിലൂടെ ഒഴിവാക്കി. ലോകായുക്ത ആരെയെങ്കിലും അഴിമതിക്കാരനായി കണ്ടെത്തി കഴിഞ്ഞാൽ അതിൽ മുഖ്യമന്ത്രിക്കും നിയമസഭയ്ക്കും നിയമന അധികാരിക്കും മറ്റൊരു തീരുമാനത്തിലേക്ക് കടക്കാനോ അല്ലെങ്കിൽ തള്ളാനോ സാധിക്കുന്നതാണ് ഈ ഭേദഗതി. ചുരുക്കി പറഞ്ഞാൽ ലോകായുക്തയുടെ ചിറകരിയാം....
https://www.facebook.com/Malayalivartha
























