Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

ആകാംക്ഷയോടെ കേരളം... ആര്‍ എസ് എസ് മേധാവി മോഹന്‍ ഭഗവതുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിയ കൂടിക്കാഴ്ച എന്തിനെന്ന ചോദ്യം ഉയരുന്നു; രാജ്ഭവനില്‍ മടങ്ങിയെത്തുന്ന ഗവര്‍ണര്‍ മുഖ്യമന്ത്രിയുടെ കത്ത് പുറത്തുവിടുമോ?

18 SEPTEMBER 2022 08:43 AM IST
മലയാളി വാര്‍ത്ത

സര്‍ക്കാരും ഗവര്‍ണറും പാര്‍ട്ടിയും തമ്മിലുള്ള പോര് രൂക്ഷമായ സാഹചര്യത്തില്‍ ആര്‍ എസ് എസ് മേധാവി മോഹന്‍ ഭഗവതുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിയ കൂടിക്കാഴ്ച ചര്‍ച്ചയാകുന്നു. മോഹന്‍ ഭഗവതുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്നലെ രാത്രിയാണ് കൂടിക്കാഴ്ച നടത്തിയത്. ശനിയാഴ്ച രാത്രി എട്ട് മണിയോടെ തൃശൂര്‍ ആനക്കല്ല് അവണിശ്ശേരിയിലെ ആര്‍ എസ് എസ് നേതാവ് മണികണ്ന്റെ വീട്ടില്‍ വച്ചായിരുന്നു മോഹന്‍ ഭഗവതുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കൂടിക്കാഴ്ച നടത്തിയത്.

രണ്ടു ദിവസമായി മോഹന്‍ ഭാഗവത് തൃശൂരിലുണ്ടായിരുന്നു. ഗവര്‍ണറും ആര്‍ എസ് എസ് മേധാവിയുമായുള്ള കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടുനിന്നിരുന്നു. കേരള സര്‍ക്കാരും ഗവര്‍ണറുമായുള്ള തുറന്ന പോരിലേക്കെത്തിയ സവിശേഷ രാഷ്ട്രീയസാഹചര്യത്തിലാണ് ആര്‍ എസ് എസ് മേധാവിയുമായുള്ള കൂടിക്കാഴ്ച എന്നത് ശ്രദ്ധേയമാണ്. മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്കടക്കം ഇന്നലെ ഗവര്‍ണര്‍ കൊച്ചിയില്‍ പരസ്യമായി മറുപടി പറഞ്ഞിരുന്നു. പ്രിയ വര്‍ഗീസിന്റ നിയമനത്തെ പിന്തുണച്ചതും ഗവര്‍ണര്‍ സ്ഥാനങ്ങള്‍ ആഗ്രഹിച്ചു എന്നതുമടക്കമുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങളില്‍ ഗവര്‍ണര്‍ കടുത്ത അതൃപ്തിയാണ് രേഖപ്പെടുത്തിയത്.

അതേസമയം സര്‍ക്കാരുമായുള്ള പോര് മുറുകിയിരിക്കെ ഗവര്‍ണര്‍ ഇന്ന് തലസ്ഥാനത്ത് രാജ്ഭവനില്‍ തിരിച്ചെത്തും. കണ്ണൂര്‍ സര്‍വ്വകലാശാലയിലെ ചരിത്ര ഗവേഷണ കൗണ്‍സിലിനിടെ വധിക്കാന്‍ ശ്രമിച്ച എന്ന് ആരോപണത്തില്‍ കൂടുതല്‍ തെളിവുകള്‍ ഗവര്‍ണര്‍ പുറത്തുവിടാന്‍ സാധ്യതയുണ്ട്. സര്‍വ്വകലാശാലയിലെ നിയമനങ്ങളില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാകില്ലെന്ന് ഉറപ്പു നല്‍കുന്ന മുഖ്യമന്ത്രിയുടെ കത്തും ഗവര്‍ണര്‍ പുറത്തുവിട്ടേക്കും.

സിപിഎം നേതാക്കള്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്കും ഗവര്‍ണര്‍ മറുപടി പറയും എന്നാണ് കരുതുന്നത്. സര്‍വ്വകലാശാല ലോകായുക്ത ഭേദഗതി ബില്ലുകളില്‍ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ബില്ല് ഒപ്പിട്ടില്ലെങ്കില്‍ ഏതറ്റം വരെയും പോകുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഗവര്‍ണര്‍ തലസ്ഥാനത്ത് തിരിച്ചെത്തുന്നത്. ഗവര്‍ണറുടെ വിമര്‍ശനങ്ങള്‍ക്ക് കടുത്ത ഭാഷയില്‍ മറുപടിയുമായി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്ററടക്കമുള്ള നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.

ഗവര്‍ണറുടെ ഭാഗത്ത് നിന്ന് പദവിക്ക് നിരക്കാത്ത സമീപനം ഉണ്ടാകുന്നെന്നാണ് എം വി ഗോവിന്ദന്റെ വിമര്‍ശനം.കണ്ണൂര്‍ സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്കെതിരെ വധശ്രമം ഉണ്ടായെന്ന ആരോപണമടക്കം എം വി ഗോവിന്ദന്‍ തള്ളിക്കളഞ്ഞിരുന്നു. പൗരത്വ ദേഭഗതി സെമിനാറിലെ പ്രതിഷേധം പൊടുന്നനെ ഉണ്ടായതാണെന്നും ഗവര്‍ണര്‍ പറയുന്നത് ലോകത്ത് ആരും വിശ്വസിക്കാത്ത കാര്യമാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു.

കണ്ണൂരില്‍ ചരിത്ര കോണ്‍ഗ്രസ്സിനിടെ തനിക്കെതിരായ വധശ്രമമുണ്ടായതിന് പിന്നില്‍ മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന കടുത്ത സൂചന ഇന്ന് ഗവര്‍ണര്‍ നല്‍കിയതോടെ സിപിഎമ്മിന് പകരം ഇനി മുഖ്യമന്ത്രിയും ഗവര്‍ണറും നേര്‍ക്കുനേര്‍ വരുമെന്ന സൂചനയാണ് ലഭിക്കുന്നത്. ഗവര്‍ണ്ണര്‍ക്ക് സമചിത്തത നഷ്ടപ്പെട്ടെന്ന് തിരിച്ചടിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിനന്ദന്‍ ഇതിനുള്ള തെളിവുകള്‍ പുറത്തുവിടാന്‍ ഗവര്‍ണറെ വെല്ലുവിളിച്ചു. മുഖ്യമന്ത്രിക്കെതിരെ കടുപ്പിച്ച് ഗവര്‍ണ്ണറും ഗവര്‍ണ്ണറെ നേരിട്ട് സിപിഎം നേതാക്കളും രംഗത്തെത്തിയതോടെ പോര് കടുത്തു.

ഗവര്‍ണ്ണറും മുഖ്യമന്ത്രിയും നേര്‍ക്കുനേര്‍ വരുന്നതോടെ സംസ്ഥാനത്തുള്ളത് അസാധാരണ സാഹചര്യമാണ്. കണ്ണൂരില്‍ ചരിത്ര കോണ്‍ഗ്രസ്സില്‍ തനിക്കെതിരായ വധശ്രമത്തിന് പിന്നില്‍ വിസിയെ കുറ്റപ്പെടുത്തിയിരുന്ന ഗവര്‍ണ്ണര്‍ ഇന്ന് മുഖ്യമന്ത്രിയെയും സംശയനിഴലില്‍ നിര്‍ത്തിയാണ് മാധ്യമങ്ങളോട് സംസാരിച്ചത്. എന്തായാലും ഇന്ന് നിര്‍ണായകമാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (3 hours ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (4 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (5 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (6 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (6 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (7 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (7 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (7 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (7 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (7 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (7 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (8 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (8 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (9 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (9 hours ago)

Malayali Vartha Recommends