Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

വരാന്‍ കാത്ത് കേന്ദ്രസേന... വിഴിഞ്ഞം സമരം കടുപ്പിക്കുന്നു; തുറമുഖ കവാടത്തിലേയ്ക്ക് ഇന്ന് ബഹുജന മാര്‍ച്ച്; ഇന്നും ബിഷപ്പിന്റെ സര്‍ക്കുലര്‍; വിഴിഞ്ഞത്ത് സംഘര്‍ഷ സാധ്യതയെന്ന് കളക്ടര്‍; തിരുവനന്തപുരത്തെ മദ്യശാലകള്‍ തുറക്കില്ല

18 SEPTEMBER 2022 08:47 AM IST
മലയാളി വാര്‍ത്ത

വിഴിഞ്ഞം തൊട്ടാല്‍ പൊള്ളുന്ന വിഷയമായി മാറുകയാണ്. വിഴിഞ്ഞം തുറമുഖ സമരം കൂടുതല്‍ ശക്തമാക്കാനൊരുങ്ങി തിരുവനന്തപുരം ലത്തീന്‍ അതിരൂപത. ഇതിന്റെ ഭാഗമായി സഭയുടെ നേതൃത്വത്തില്‍ ഇന്ന് തുറമുഖ കവാടത്തിലേയ്ക്ക് ബഹുജന മാര്‍ച്ച് നടത്തും.

തുറമുഖത്ത് ഇന്ന് വൈകിട്ട് മൂന്നിനാണ് മാര്‍ച്ച് തുടങ്ങുന്നത്. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മൂലമ്പള്ളിയില്‍ നിന്ന് തുടങ്ങിയ ജനബോധന യാത്ര ഇന്ന് തിരുവനന്തപുരത്ത് എത്തും. ജനബോധന യാത്രയ്ക്ക് രാവിലെ എട്ട് മണിയ്ക്കാണ് ആദ്യ സ്വീകരണം നല്‍കുന്നത്. സമരം അറുപത്തിയൊന്ന് ദിവസം പിന്നിടുമ്പോഴാണ് പ്രതിഷേധം കടുപ്പിക്കാന്‍ പുതിയ മാര്‍ഗങ്ങള്‍ തേടുന്നത്. തുടര്‍ച്ചയായ നാലാം ഞായറാഴ്ചയും പള്ളികളില്‍ ഇടയലേഖനം വായിക്കുമെന്ന് സഭ വ്യക്തമാക്കി.

അതേസമയം വിഴിഞ്ഞം തുറമുഖ സമരത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് ഇന്ന് സംഘര്‍ഷ സാധ്യതയുണ്ട്. ഇത് വ്യക്തമാക്കി കളക്ടര്‍ ഇന്നലെ തന്നെ നടപടികള്‍ക്ക് ഉത്തരവിട്ടിരുന്നു. സംഘര്‍ഷ സാധ്യതയുള്ളതിനാല്‍ വിഴിഞ്ഞം, കോവളം, ബാലരാമപുരം, തിരുവല്ലം, കാഞ്ഞിരംകുളം, നേമം പൊലീസ് സ്‌റ്റേഷന്‍ പരിധികളില്‍ മദ്യവില്‍പന ശാലകളുടെ പ്രവര്‍ത്തനം നിരോധിച്ചതായും ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചിട്ടുണ്ട്.

വിഴിഞ്ഞം സമരത്തിന്റെ ഭാഗമായി ക്രൈസ്തവ സംഘടനകളുടെ നേതൃത്വത്തില്‍ നടത്തുന്ന ജനബോധനയാത്രയും ഇതിനെതിരെ പ്രദേശവാസികള്‍ നടത്തുന്ന ബൈക്ക് റാലിയും ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് കാരണമാകാമെന്നത് കണക്കിലെടുത്താണ് നിരോധനമെന്നാണ് അറിയിപ്പില്‍ പറഞ്ഞിരുന്നത്. അതേസമയം തിരുവനന്തപുരം ലത്തീന്‍ അതിരൂപത വിഴിഞ്ഞം സമരത്തില്‍ സര്‍ക്കാരിനെതിരെ നിലപാട് കടുപ്പിക്കുകയാണ്.

തിരുവനന്തപുരം ലത്തീന്‍ അതിരൂപതയ്ക്ക് കീഴിലെ പള്ളികളില്‍ ഇന്നും ആര്‍ച്ച് ബിഷപ്പിന്റെ സര്‍ക്കുലര്‍ വായിക്കും. തിരുവനന്തപുരത്ത് എത്തുന്ന ജനബോധന മാര്‍ച്ചില്‍ കഴിയുന്നത്ര ആളുകളെ ഇടവകകളില്‍ നിന്ന് പങ്കെടുപ്പിക്കണമെന്നാണ് സര്‍ക്കുലറിലെ ആഹ്വാനം. ഉന്നയിച്ച ആവശ്യങ്ങളില്‍ ഒന്നില്‍ പോലും സര്‍ക്കാര്‍ കൃത്യമായ മറുപടിതന്നിട്ടില്ലെന്നും ആവശ്യങ്ങള്‍ നേടിയെടുക്കും വരെ സമരം തുടരണണെന്നും സര്‍ക്കുലറിലുണ്ട്.

വിഴിഞ്ഞം സമരത്തില്‍ തുടര്‍ച്ചയായ നാലാം ഞായറാഴ്ചയാണ് ആര്‍ച്ച് ബിഷപ്പിന്റെ സര്‍ക്കുലര്‍ പള്ളികളില്‍ വായിക്കുന്നത്. അതേസമയം സമരത്തിനെതിരെ കേന്ദ്രസേനയെ നിയോഗിക്കാനുള്ള അദാനി ഗ്രൂപ്പിന്റെ ശ്രമങ്ങള്‍ക്ക് സര്‍ക്കാര്‍ ഒത്താശ ചെയ്യുന്നുവെന്നാണ് സമരസമിതിയുടെ ആരോപണം. പുനരധിവാസത്തിന്റെ ഭാഗമായി മുട്ടത്തറയില്‍ നിര്‍മിക്കുന്ന ഫ്‌ലാറ്റുകള്‍ സ്വീകാര്യമല്ലെന്നും പകരം മത്സ്യത്തൊഴിലാളികള്‍ക്ക് സ്ഥലം പതിച്ചു നല്‍കണമെന്നും സമരസമിതി ആവശ്യപ്പെട്ടു.

സമരത്തിന്റെ ഭാഗമായി മൂലമ്പള്ളിയില്‍ നിന്നാരംഭിച്ച ജനബോധനയാത്ര ഇന്ന് വിഴിഞ്ഞത്ത് സമാപിക്കും. രാവിലെ 8 മണിക്ക് അഞ്ചുതെങ്ങില്‍ ജനബോധനയാത്ര എത്തും. തിരുവനന്തപുരത്തിന്റെ തീരപ്രദേശങ്ങളില്‍ സ്വീകരണം നല്‍കാനാണ് തീരുമാനം. പ്രശാന്ത് ഭൂഷണ്‍ തുറമുഖ വേദിയിലെ സമരവേദിയില്‍ എത്തുമെന്നാണ് വ്യക്തമാകുന്നത്.

തിങ്കളാഴ്ച മുതല്‍ 24 മണിക്കൂര്‍ ഉപവാസ സമരവും തുടങ്ങുമെന്നും സമര സമിതി അറിയിച്ചിട്ടുണ്ട്. 21 ന് കൊച്ചി പോര്‍ട്ട് കേന്ദ്രീകരിച്ച് സ്വതന്ത്ര മത്സ്യത്തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ സമരം ആരംഭിക്കും. മറ്റ് ഹര്‍ബറുകള്‍ കേന്ദ്രീകരിച്ചും സമരം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (3 hours ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (5 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (5 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (6 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (7 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (7 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (7 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (7 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (7 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (7 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (7 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (8 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (8 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (9 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (9 hours ago)

Malayali Vartha Recommends