Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സവര്‍ക്കറുടെ ഫോട്ടോ വച്ചതില്‍ മണ്ഡലം പ്രസിഡന്റ് സുരേഷ് മാപ്പ് പറഞ്ഞെങ്കിലും പ്രയോജനമില്ല... കോണ്‍ഗ്രസ്സുകാര്‍ കൂടോടെ ഇളകുന്നു; ഒപ്പം നടപടിയും

21 SEPTEMBER 2022 10:24 PM IST
മലയാളി വാര്‍ത്ത

 

രാഹുല്‍ ഗാന്ധിയുടെ ജോഡോ യാത്രയില്‍ സവര്‍ക്കറുടെ ഫോട്ടോ വച്ചതില്‍ മണ്ഡലം പ്രസിഡന്റ് സുരേഷ് മാപ്പ് പറഞ്ഞെങ്കിലും ഒരു പ്രയോജനവും ഉണ്ടാകുമെന്ന് തോന്നുന്നില്ല.ഭാരത് ജോഡോ യാത്രയുടെ പ്രചാരണ ബോര്‍ഡില്‍ സവര്‍ക്കറുടെ ചിത്രം വച്ച സംഭവം  വിവാദമായിരിക്കുകയാണ്. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് ഐഎൻടിയുസി ചെങ്ങമനാട് മണ്ഡലം പ്രസിഡന്റ് സുരേഷ്. കോണ്‍ഗ്രസ് പാര്‍ട്ടിയോടും പ്രവര്‍ത്ത‍കരോടും പരസ്യമായി മാപ്പു പറയുന്നെന്നു സുരേഷ് പ്രതികരിച്ചു. ഒരു നിമിഷത്തെ അശ്രദ്ധയാണ് യാത്രയെ വിവാദമാക്കിയത്. ഇതില്‍ ഖേദിക്കുന്നു.


പാര്‍ട്ടി നല്‍കുന്ന എന്തു ശിക്ഷയും സ്വീകരിക്കുമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകനായി നിലകൊള്ളുമെന്നും സുരേഷ് പറഞ്ഞു. വിവാദത്തെത്തുടര്‍ന്നു നേരത്തെ സുരേഷിനെ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തിരുന്നു. ‘കഴിഞ്ഞ ദിവസം രാത്രി 10 ഓടെയാണ് ഫ്ലെക്സ് അടിക്കാനുള്ള നിർദേശം വരുന്നത്. 88 അടിയുള്ള ഫ്ലെക്സ് ആയിരുന്നു. പ്രൂഫ് അയച്ചെങ്കിലും നോക്കാൻ സമയമില്ലാത്തതിനാൽ പ്രിന്റ് വിടാൻ പറഞ്ഞു. രാത്രി 1 മണിയോടെ ഫ്ലെക്സ് കിട്ടി. പക്ഷേ ഞാനതു നോക്കിയില്ല.

അൻവർ സാദത്ത് എംഎൽഎ വിളിച്ചപ്പോഴാണു സവർക്കറുടെ ചിത്രം ഫ്ലെക്സിൽ ഉണ്ടെന്ന് അറിയുന്നത്. പിന്നീട് ഫ്ലെക്സ് കെട്ടുമ്പോൾ സവർക്കറുടെ സ്ഥാനത്ത് ഗാന്ധിജിയുടെ പടംവച്ച് മറയ്ക്കുകയായിരുന്നു. എന്റെ പാർട്ടിക്ക് ഞ‍ാനായി തന്നെ ചീത്തപ്പേരുണ്ടാക്കി. അൽപം ശ്രദ്ധിച്ചെങ്കിൽ ഇങ്ങനെ നടക്കില്ലായിരുന്നു എന്നും സുരേഷ് പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (5 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (5 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (6 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (6 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (6 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (6 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (6 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (6 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (7 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (8 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (9 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (9 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (10 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (10 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (10 hours ago)

Malayali Vartha Recommends