Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കെ റെയിലിന് യമണ്ടൻ തിരിച്ചടിയായി വന്ദേ ഭാരതിന്റെ സൂപ്പർ സർപ്രൈസ്... മിന്നൽ വേ​ഗതയെന്ന് കേന്ദ്രം... അടുത്ത വർഷം ഓടിത്തുടങ്ങും

21 SEPTEMBER 2022 11:11 PM IST
മലയാളി വാര്‍ത്ത

കേരള സർക്കാരിന്റെ സ്വപ്ന പദ്ധതിയാണ് കെ റെയിൽ എന്നത്. പക്ഷേ അതിന് ബദലായി കേന്ദ്ര സർക്കാർ നിർദ്ദേശിക്കുന്നത് വന്ദേഭാരത് ട്രെയിനുകളെയാണ്. എന്നാൽ അതിൽ ഒരു നിർണായക ചുവടു വയ്പ്പിന് ഒരുങ്ങുകയാണ് ഇപ്പോൾ ഇന്ത്യ. അതുമായി ബന്ധപ്പെട്ട വാർത്തകൾ നമുക്ക് ഇപ്പോൾ ലഭിക്കുകയാണ്.

ഇന്ത്യ തദ്ദേശീയമായി രൂപകല്പന ചെയ്ത് വികസിപ്പിച്ച ഹൈഡ്രജൻ ട്രെയിൻ അടുത്ത വർഷത്തോടെ അതായത്, സ്വാതന്ത്ര്യ ദിനത്തിൽ പുറത്തിറക്കുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കിയിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും മികച്ച ട്രെയിനുകൾ നിർമ്മിക്കാൻ ഇന്ത്യക്ക് സാധിക്കുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവ് കൂടിയാണിത്.

2023 ആഗസ്ത് 15ന് ഹൈഡ്രജൻ പവർ ട്രെയിൻ പുറത്തിറക്കുമ്പോൾ മറ്റൊരു നേട്ടം രാജ്യം കൈവരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ലോകത്തിലെ ആദ്യത്തെ ഹൈഡ്രജനിൽ പ്രവർത്തിക്കുന്ന ട്രെയിൻ കഴിഞ്ഞ മാസം ജർമ്മനിയിൽ പുറത്തിറങ്ങിയിരുന്നു. ഹൈഡ്രജൻ വാതകം തികച്ചും പരിസ്ഥിതി സൗഹൃദ ഇന്ധനമാണ്.

ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ (ഐസിഎഫ്) നിർമ്മിച്ച ഒരു ട്രെയിൻ ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് ട്രെയിനുകളിലൊന്നായി അടുത്തിടെ കണ്ടെത്തിയതായി മന്ത്രി വ്യക്തമാക്കി. ഈ ട്രെയിൻ ഒന്നിലധികം പാരാമീറ്ററുകളിൽ മറ്റെല്ലാ ട്രെയിനുകളേക്കാളും ഏറെ മികച്ചതാണ് എന്നതിൽ സംശയമില്ല.

പരിശോധനയ്ക്കായി ഡ്രൈവറുടെ ക്യാബിനിൽ സൂക്ഷിച്ചിരിക്കുന്ന ഒരു ഗ്ലാസ് വെള്ളം ട്രെയിൻ പരമാവധി വേഗത്തിൽ നീങ്ങുമ്പോഴും കുലുങ്ങാതിലരുന്നതായും അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗതയിൽ എത്താൻ വെറും 52 സെക്കൻഡ് മാത്രമാണ് എടുത്തത്. എന്നാൽ ജപ്പാനിലെ പ്രശസ്തമായ ബുള്ളറ്റ് ട്രെയിനിന് അതിനായി 55 സെക്കൻഡ് വേണ്ടി വന്നതായും കേന്ദ്രമന്ത്രി സൂചിപ്പിച്ചു.

മികച്ച വേഗതയിൽ ഓടുന്നതിനൊപ്പം സുരക്ഷിതവും സ്ഥിരതയുള്ളതും കുറഞ്ഞ ഊർജ്ജം ഉപയോഗിക്കുന്നതുമായ ലോകോത്തര ട്രെയിനുകൾ നിർമ്മിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എഞ്ചിനീയർമാരോട് ആവശ്യപ്പെട്ടതായി വൈഷ്ണവ് പറഞ്ഞു. റെയിൽവേ സ്റ്റേഷനുകളുടെ ശുചിത്വത്തിനും ശ്രദ്ധ നൽകും എന്നും അദ്ദേഹം ഉറപ്പ് നൽകി.

റെയിൽവേ കണക്റ്റിവിറ്റി ആവശ്യമുള്ള 132 ജില്ലാ ആസ്ഥാന ങ്ങളെ തിരിച്ചറിയാൻ ഉപഗ്രഹ മാപ്പ് തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. ഇതിനുള്ള വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി വരികയാണെന്നും റെയിൽവേ മന്ത്രി പറഞ്ഞു. ഇന്ത്യയിൽ തീവണ്ടികളുടെ സമയനിഷ്ഠ നിലവിൽ 89 ശതമാനമാണെന്നും ഇത് 100 ശതമാനത്തിലെത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (5 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (5 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (6 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (6 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (6 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (6 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (6 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (6 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (7 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (8 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (9 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (10 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (10 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (10 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (10 hours ago)

Malayali Vartha Recommends