Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പിണറായി പറഞ്ഞത് പച്ചക്കള്ളം.... ഇടതുസര്‍ക്കാര്‍ അട്ടിമറിച്ചു! ഇരട്ടത്താപ്പ് പുറത്തായി... ആഞ്ഞടിച്ച് മെട്രോമാൻ കർണാടകയിൽ പോയത് വേറെ ലക്ഷ്യത്തിന്?

21 SEPTEMBER 2022 11:25 PM IST
മലയാളി വാര്‍ത്ത

സംസ്ഥാന സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി മെട്രോമാൻ ഇ. ശ്രീധരന്‍ രം​ഗത്ത് വന്നിരിക്കുകയാണ്. മൈസൂര്‍ പാതയുടെ പേരില്‍ നിലമ്പൂര്‍ - നഞ്ചന്‍കോട് റെയില്‍വേ ലൈന്‍ പദ്ധതി സംസ്ഥാനം അട്ടിമറിച്ചെന്ന് കടുത്ത ആരോപണവുമായി ഇ. ശ്രീധരന്‍. ഇടതുസര്‍ക്കാര്‍ പാത അട്ടിമറിച്ച ശേഷം വന്യജീവി സംരക്ഷണത്തിന്റെ പേരില്‍ കര്‍ണാടക സര്‍ക്കാര്‍ അനുമതി നിഷേധിച്ചു എന്ന രീതിയില്‍ പ്രചാരണം നടത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

ഞായറാഴ്ചയാണ് പിണറായി വിജയന്‍-ബസവരാജ ബൊമ്മെ കൂടിക്കാഴ്ച നടന്നത്. നഞ്ചന്‍കോട്-നിലമ്പൂര്‍ റെയില്‍പാതയുമായി ബന്ധപ്പെട്ട നിര്‍ദേശം കേരളം മുന്നോട്ടുവെച്ചെങ്കിലും ബന്ദിപ്പൂര്‍ ദേശീയ ഉദ്യാനത്തിലൂടെ കടന്നുപോകുന്നതിനാല്‍ സഹകരിക്കില്ല എന്നായിരുന്നു കര്‍ണാടകത്തിന്റെ നിലപാട്.

ഈ മാസമാദ്യം ദക്ഷിണമേഖലാ കൗണ്‍സില്‍ യോഗത്തിലെ തീരുമാനപ്രകാരമാണ് പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. നിലമ്പൂര്‍ - നഞ്ചന്‍കോട് പദ്ധതിക്ക് പകരം കാഞ്ഞങ്ങാട് - കാണിയൂര്‍ റെയില്‍ പദ്ധതിക്ക് ധാരണയായെന്ന് കേരള മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചെങ്കിലും കര്‍ണാടക മുഖ്യമന്ത്രി ഇക്കാര്യം നിഷേധിച്ചു. എന്നാല്‍ സില്‍വര്‍ ലൈന്‍ പദ്ധതി കൂടിക്കാഴ്ചയില്‍ ചര്‍ച്ച ആയില്ല. ചര്‍ച്ച ഫലപ്രദമായിരുന്നുവെന്ന് കര്‍ണാടക മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.

നിലമ്പൂര്‍ - നഞ്ചന്‍കോട് റെയില്‍വേ ലൈന്‍ പദ്ധതിയില്‍ കേരളത്തിന് താത്പര്യമില്ല എന്നാണ് ശ്രീധരൻ പറയുന്നത്. പദ്ധതി മുന്നോട്ടു പോകണമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും ഇ. ശ്രീധരന്‍ വ്യക്തമാക്കി. കര്‍ണാടക സര്‍ക്കാര്‍ 2015ല്‍ അനുമതി നല്‍കിയ നിലമ്പൂര്‍- നഞ്ചന്‍കോട് പദ്ധതിയെപ്പറ്റി വന്യജീവി സങ്കേതത്തിന്റെ പേരില്‍ അനുമതി നിഷേധിച്ചുവെന്ന കേരള സര്‍ക്കാരിന്റെ വാദം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

കേരള സര്‍ക്കാരിന്റെ അനുമതിയോടെ ഡിഎംആര്‍സി സംഘം 2015ല്‍ കര്‍ണാടക ചീഫ് സെക്രട്ടറി, വനം കണ്‍സര്‍വേറ്റര്‍, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്നിവരെ കണ്ടു വനത്തില്‍ ഭൂമിക്കടിയിലൂടെ റെയില്‍വേ ലൈന്‍ നിര്‍മിക്കാനുള്ള പദ്ധതിക്ക് അംഗീകാരം നേടിയെടുത്തതാണ്. തുടര്‍ന്ന് അന്നത്തെ മുഖ്യമന്ത്രി സിദ്ധരാമയ്യയെ നേരില്‍ കണ്ട് വിശദീകരിച്ചതോടെ പദ്ധതിക്ക് അനുമതി ലഭിക്കുകയും ചെയ്തു.

കേന്ദ്ര അനുമതിക്കായി കത്തയയ്ക്കാമെന്നു കര്‍ണാടക സര്‍ക്കാര്‍ ഡിഎംആര്‍സിയെ നേരിട്ടറിയിക്കുകയും ചെയ്തു. 2016ല്‍ ഇടതുമുന്നണി അധികാരത്തിലെത്തിതോടെയാണു പദ്ധതി നിര്‍ത്തി വയ്പിച്ചത്. ഓഫിസ് തുറന്ന് അലൈന്‍മെന്റ് തയാറാക്കി ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സര്‍വേ അടക്കമുള്ളവയ്ക്ക് കരാറും നല്‍കിയതിനു ശേഷം നിര്‍ബന്ധ പൂര്‍വം നിര്‍ത്തി വയ്പിക്കുകയായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.

കൃത്യമായ വിവരങ്ങള്‍ ശേഖരിക്കാതെയും പഠിക്കാതെയുമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘം കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുമായി ചര്‍ച്ചയ്ക്കു പോയതെന്ന് ഇ.ശ്രീധരന്‍ കുറ്റപ്പെടുത്തി. കര്‍ണാടക മുഖ്യമന്ത്രിയുമായി പിണറായി വിജയന്‍ എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്തില്ല എന്നും അദ്ദേഹം പറഞ്ഞു

സില്‍വര്‍ ലൈന്‍ പാത കര്‍ണാടകയിലേക്ക് നീട്ടുന്നതുള്‍പ്പെടെ ചര്‍ച്ചയാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും വിഷയം ചര്‍ച്ചയില്‍ വന്നിരുന്നില്ല എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. സില്‍വര്‍ലൈന്‍ പദ്ധതി കാസര്‍ഗോഡ് വഴി മംഗലാപുരത്തേക്ക് പാത നീട്ടണമെന്നാണ് കേരളം മുന്നോട്ടുവച്ച ആവശ്യം. തലശ്ശേരി മൈസൂര്‍ നിലമ്പൂര്‍ നഞ്ചങ്കോട് റെയില്‍പാത യാഥാര്‍ത്ഥ്യമാക്കണമെന്നും കേരളം ആവശ്യപ്പെട്ടിരുന്നു.

കാണിയൂർ പാതയ്ക്ക് 1300 കോടി രൂപയാണ്‌ ചെലവ്‌ പ്രതീക്ഷിക്കുന്നത്. ഇതിൽ 650 കോടി കേന്ദ്ര സർക്കാരും ബാക്കി 650 കോടിയിൽ കേരള, കർണാടക സർക്കാരുകൾ 325 കോടി വീതം മുടക്കണമെന്നുമായിരുന്നു ധാരണ. പദ്ധതി കർണാടക സർക്കാർ പരിശോധിക്കുമെന്നും ഇതിനാവശ്യമായ സാമ്പത്തിക സഹായം നൽകുന്ന കാര്യം ഗൗരവമായി പരിഗണിക്കുമെന്നും കർണാടക മുഖ്യമന്ത്രി അറിയിച്ചതായി കേരള സര്‍ക്കാര്‍ അറിയിച്ചു.

എന്നാല്‍ കാഞ്ഞങ്ങാട് - കാണിയൂര്‍ പദ്ധതിയും തലശ്ശേരി - മൈസൂര്‍ പദ്ധതിയും അംഗീകരിച്ചില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മെ വ്യക്തമാക്കി. മലപ്പുറം - മൈസൂര്‍ ദേശീയ പാതയ്ക്ക് തത്വത്തില്‍ ധാരണയായി. എന്നാല്‍ സില്‍വര്‍ ലൈന്‍ പദ്ധതി ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നില്ല. പദ്ധതിക്ക് അനുമതി കിട്ടിയാല്‍ മംഗലൂരു വരെ നീട്ടണമെന്ന അഭ്യര്‍ത്ഥന കേരളം മുന്നോട്ട് വച്ചിരുന്നു.

എന്നാല്‍ കര്‍ണാടക ആവശ്യപ്പെട്ട വിശദാംശങ്ങള്‍ കേരളം ഇതുവരെ കൈമാറിയില്ല. ഇതുകൊണ്ടാണ് ചര്‍ച്ച നടക്കാത്തതെന്നാണ് ലഭിക്കുന്ന വിവരം. ചർച്ചയിൽ കർണാടക ഹൗസിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ വകുപ്പ് മന്ത്രി വി സോമണ്ണ, കേരള ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്, കർണാടക ചീഫ് സെക്രട്ടറി ശ്രീമതി വന്ദിത ശർമ തുടങ്ങിയവര്‍ പങ്കെടുത്തു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (5 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (5 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (6 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (6 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (6 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (6 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (6 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (6 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (7 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (8 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (9 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (9 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (10 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (10 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (10 hours ago)

Malayali Vartha Recommends