Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്വപ്ന വീണ്ടും തുനിഞ്ഞിറങ്ങി.... പിണറായിയുടെ മൊഴിയെടുക്കാൻ ഇഡി? അന്വേഷിച്ച് കഴിഞ്ഞാൽ ഉടൻ പിണറായിയുടെ രാജി?

21 SEPTEMBER 2022 11:27 PM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രിക്കെതിരെ തുടര്‍ച്ചയായി വിമര്‍ശനം ഉന്നയിച്ച് രം​ഗത്ത് വന്നിരുന്ന ഒരാളായിരുന്നു സ്വപ്ന സുരേഷ്. എന്നാൽ ഇപ്പോള്‍ നിശബ്ദയാണോ എന്ന വിമര്‍ശനം തള്ളിയിരിക്കുകയാണ് സ്വപ്ന സുരേഷ്. തന്‍റെ പോരാട്ടം ഇനിയും ശക്തിയോടെ തുടരും. അതില്‍ നിന്ന് പിന്നോട്ടില്ല. താൻ സൈലന്‍റ് ആയി എന്ന പ്രചാരണം ഒട്ടും ശരി അല്ല.

എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് കൃത്യമായ മൊഴി നല്‍കിയിട്ടുണ്ട്. അന്വേഷണം നല്ല നിലയില്‍ നടക്കുന്നുവെന്നാണ് മനസ്സിലാക്കുന്നത്. അതില്‍ താൻ തൃപ്തയാണെന്നും അറിയിച്ചിട്ടുണ്ട്. രാഷ്ട്രീയ താപര്യം വച്ച് ദിവസവും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന് മുഖ്യമന്ത്രിക്കെതിരെ പറയേണ്ടതില്ല എന്നതാണ് സ്വപ്ന സ്വീകരിച്ചിരിക്കുന്ന നിലപാട്.

ഇഡി അന്വേഷണം കഴിയട്ടെയെന്നും നീതി കിട്ടും എന്നാണ് പ്രതീക്ഷയുള്ളതെന്നും അവർ പറഞ്ഞിട്ടുണ്ട്. എന്നാൽ സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്‌ഥാനത്തില്‍ മുഖ്യമന്ത്രിയുടെ മൊഴിയെടുക്കണം എന്നാവശ്യപ്പെട്ട്‌ എച്ച്‌.ആര്‍.ഡി.എസ്‌. നല്‍കിയ കത്തിന്മേല്‍ കേസെടുക്കാന്‍ വകുപ്പില്ലെന്ന്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റിനു (ഇ.ഡി.) നിയമോപദേശം ലഭിച്ചിരിക്കുകയാണ്.

പിണറായി വിജയനെ ചോദ്യം ചെയ്യണം എന്ന് ആവശ്യപ്പെട്ട് എച്ച് ആര്‍ ഡി എസ് സെക്രട്ടറി അജി കൃഷ്ണനാണ് കഴിഞ്ഞ ദിവസം ഇ ഡിയെ സമീപിച്ചിരുന്നത്. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ ഇ ഡി ഉദ്യോഗസ്ഥര്‍ അലംഭാവം കാണിക്കുന്നു എന്നായിരുന്നു അജികൃഷ്ണന്‍ പറഞ്ഞത്.

പരാതി ഡല്‍ഹിയിലെ ഇ.ഡി. ഓഫീസില്‍ സ്വീകരിച്ചു രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ടെങ്കിലും കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം (പി.എം.എല്‍.എ.) അന്വേഷിക്കാന്‍ തടസമുണ്ടെന്നാണ്‌ ഇ.ഡിയുടെ നിയമവിഭാഗത്തിന്റെ നിലപാട്‌. മുഖ്യമന്ത്രിയും കുടുംബാംഗങ്ങളും മറ്റും കുറ്റം ചെയ്‌തതായി കസ്‌റ്റംസും എന്‍.ഐ.എയും കണ്ടെത്താത്തിടത്തോളം ഇ.ഡി. അന്വേഷണത്തിനു ഭാവിയില്ലെന്നാണു നിയമോപദേശം ലഭിച്ചിരിക്കുന്നത്‌. എന്നാൽ കൃത്യമായ തെളിവ് ലഭിച്ച് കഴിഞ്ഞാൽ ചോദ്യം ചെയ്യൽ ഒരു തടസ്സമാകില്ലെന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്.

സ്വപ്‌ന സുരേഷ്‌ തന്റെ അഭിഭാഷകനോടു പറഞ്ഞ കാര്യങ്ങളാണു എച്ച്‌.ആര്‍.ഡി.എസിന്റെ പരാതിയില്‍ പറയുന്നതെന്നാണു ഇ.ഡിയുടെ ഇപ്പോഴത്തെ നിഗമനം. എച്ച്‌.ആര്‍.ഡി.എസ്‌. പരാതി നല്‍കിയതിനെ പറ്റി തനിക്കറിയില്ലെന്നാണു സ്വപ്‌ന സുരേഷ്‌ ഇ.ഡിയെ അറിയിച്ചിരിക്കുന്നത്‌. തന്റെ അറിവോടെയല്ല ഇതു ചെയ്‌തത്‌, അവരുടെ താല്‍പര്യം എന്തെന്നറിയില്ലെന്നും സ്വപ്‌ന പറയുന്നു.

ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ മൊഴിയെടുക്കുന്നതു തീരുമാനിക്കാന്‍ വിശദമായ കൂടിയാലോചന വേണമെന്നാണു ഇ.ഡിയുടെ വിലയിരുത്തല്‍. മുഖ്യമന്ത്രിയുടെ ഭാര്യയും മകളും യു.എ.ഇ. ഭരണാധികാരിയുടെ ഭാര്യയ്‌ക്കു പാരിതോഷികം നല്‍കിയെന്നു സ്വപ്‌ന പറഞ്ഞിട്ടില്ല. പാരിതോഷികം നല്‍കുന്ന കാര്യം തന്നോടു പറഞ്ഞപ്പോള്‍ അത്‌ അനൗചിത്യമാണെന്നു പറഞ്ഞു താന്‍ വിലക്കിയെന്നാണു സ്വപ്‌ന ഇ.ഡിക്കു നല്‍കിയ മൊഴി.

ഈ സാഹചര്യത്തില്‍ യു.എ.ഇ. ഭരണാധികാരിയെ സ്വാധീനിക്കാന്‍ സമ്മാനം നല്‍കിയെന്ന ആരോപണം ശരിയല്ല എന്നും വാദമുണ്ട്. എന്നാൽ ഇത് കണ്ടുവെന്ന മൊഴിയോ, കൈപ്പറ്റിയതിന് തെളിവോ ഉണ്ടെങ്കിൽ നിയമ തടസ്സം ഒന്നുമുണ്ടാകില്ല. സ്വര്‍ണക്കടത്തും ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട സ്വപ്‌ന വിവിധ സമയങ്ങളില്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ വിശദീകരിച്ചാണു എച്ച്‌.ആര്‍.ഡി.എസ്‌. എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റിനു കത്തയച്ചിരിക്കുന്നത്‌.

യുഎഇ കൗണ്‍സില്‍ വഴി സ്വപ്‌ന സുരേഷിനെ ഉപയോഗിച്ചു ഡോളര്‍ കടത്തി, ഷാര്‍ജ ഭരണാധികാരിയുമായി മുഖ്യമന്ത്രിയും കുടുംബവും ക്ലിഫ്‌ഹൗസില്‍ നിയമവിരുദ്ധമായി കൂടിക്കാഴ്‌ച നടത്തി തുടങ്ങിയ ആരോപണങ്ങള്‍ കത്തില്‍ ഉന്നയിക്കപ്പെടുന്നുണ്ട്. സ്വപ്നയ്ക്ക് ഇപ്പോൾ ബാംഗ്ലൂരിൽ ജോലി കിട്ടിയിട്ടുണ്ട്. അവിടേക്ക് മാറാൻ അനുവാദം തേടി കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. സരിത്തിനും ജോലി കിട്ടിയിട്ടുണ്ട്.

എന്നാൽ കേരള പോലീസ് വഴി ജോലി കിട്ടിയത് തടയാനുള്ള ശ്രമങ്ങൾ നടന്നു എന്ന ആരോപണവും സ്വപ്ന ഉയർത്തുന്നുണ്ട്. ബാംഗ്ലൂർ പോലീസ് ഇടപെട്ടാണ് അത് തടഞ്ഞതെന്നും സ്വപ്ന വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മൊഴിയെടുക്കണം എന്നാവശ്യപ്പെട്ട് HRDS ഇഡിക്ക് പരാതി നല്‍കിയതിനെപ്പറ്റി അറിയില്ല എന്നുള്ള പ്രതികരണമാണ് സ്വപ്ന നൽകിയത്. തന്‍റെ അറിവോടെയല്ല ഇത് ചെയ്തത്. അവരുടെ താല്പര്യം എന്തെന്ന് തനിക്ക് അറിയില്ലെന്നും സ്വപ്ന പറഞ്ഞിട്ടുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (2 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (2 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (2 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (2 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (3 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (3 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (3 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (4 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (6 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (6 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (6 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (6 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (6 hours ago)

Malayali Vartha Recommends