അധ്യക്ഷ തിരഞ്ഞെടുപ്പിൽ തരൂരിനെ ഇറക്കിയത് BJP? കപ്പൽ മുക്കാൻ പ്ലാൻ ബി! AICC ആസ്ഥാനം ഭരിക്കാൻ ബിജെപി തുനിഞ്ഞിറങ്ങി!

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനുള്ള ശശി തരൂരിൻ്റെ തീരുമാനത്തിന് പിന്നിൽ ബി ജെ പിയെന്ന് കോൺഗ്രസ് നേതാക്കൾക്കിടയിൽ രഹസ്യ പ്രചരണം. വിമാനത്താവളങ്ങളും തുറമുഖങ്ങളും നടത്തുന്ന ഒരു പ്രമുഖ ബിസിനസുകാരനാണ് തരൂരിനെ രംഗത്തിറക്കിയതെന്ന പ്രചരണം ശക്തമാണ്. കോൺഗ്രസിനെ ദേശീയ തലത്തിൽ തകർക്കാനുള്ള പ്ലാൻ ബിയാണ് തരൂരിൻ്റെ സ്ഥാനാർത്ഥിത്വമെന്നും പ്രചരണമുണ്ട്.
മത്സരിക്കാൻ കഴിഞ്ഞില്ലെങ്കിൽ തരൂർ കോൺഗ്രസ്സു വിട്ട് ബി. ജെ പിയിൽ ചേക്കേറാനും സാധ്യതയുണ്ട്.
കോൺഗ്രസിൻ്റെ സമ്പൂർണ തകർച്ചയാണ് ബി ജെ പി ലക്ഷ്യമിടുന്നത്.
കോൺഗ്രസ് പ്രസിഡൻറിൻെറ കാര്യത്തിൽ വരെ ഇത്തരം ഒരു ഇടപെടൽ ഉണ്ടായാൽ തള്ളിക്കളയാനാവില്ല. സുനന്ദ പുഷ്കറിൻ്റെ ആത്മഹത്യാ കേസ് പോയ വഴി പരിശോധിച്ചാൽ തരൂരിന് ബി ജെ പിയിലുള്ള സ്വാധീനം മനസിലാവുമെന്ന് കോൺഗ്രസ നേതാക്കൾ പറയുന്നു..
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിന് സ്ഥാനാർത്ഥികളില്ലെന്ന് സോണിയ ഗാന്ധി വ്യക്തമാക്കി. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന എല്ലാവരേയും ഒരു പോലെയാണ് കാണുന്നതെന്ന് സോണിയ ഗാന്ധി അറിയിച്ചു. തൻ്റെ സന്ദേശം താഴേക്ക് നൽകാൻ സോണിയ ഗാന്ധി നിർദ്ദേശം നല്‍കി.
കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാൻ ഒരുങ്ങുന്ന ശശി തരൂരിനെ കേരള നേതാക്കൾ തള്ളി. രാഹുൽ ഗാന്ധി അധ്യക്ഷനാകണമെന്നാണ് കെപിസിസിയുടെ ആഗ്രഹം. രാഹുൽ അല്ലെങ്കിൽ നെഹ്റു കുടുംബം അംഗീകരിക്കുന്നവർക്കേ പിന്തുണ ഉണ്ടാകൂ എന്ന് കെ മുരളീധരൻ പറഞ്ഞു. തരൂരിന്‍റെ മത്സരം ഗൗരവത്തോടെ കാണുന്നില്ലെന്നാണ് കൊടിക്കുന്നിൽ സുരേഷ് പ്രതികരിച്ചത്. എ-ഐ ഗ്രൂപ്പുകൾ പരാതി ഉന്നയിച്ചതോടെ രാഹുലിനായി പ്രമേയം പാസ്സാക്കാനാണ് കെപിസിസിയുടെ നീക്കം.
കേരളത്തിൽ നിന്നും പാർട്ടി ദേശീയ അധ്യക്ഷൻ വരുന്നതിൽ ചില നേതാക്കൾക്ക് അനുകൂല നിലപാട് ഉണ്ടായിരുന്നെങ്കിലും തെരഞ്ഞെടുപ്പ് അടുത്തതോടെ നെഹ്റു കുടുംബത്തിനൊപ്പമെന്ന കീഴ് വഴക്കം തെറ്റിക്കാൻ കേരളഘടകമില്ല. ഹൈക്കമാൻഡിനെ ചോദ്യം ചെയ്ത തരൂരിൻ്റെ നടപടിയടക്കം പറഞ്ഞാണ് പരസ്യമായി തള്ളിപ്പറയൽ. തരൂരിൻ്റെ ജനപ്രീതി എന്നും പ്രയോജനപ്പെടുത്താൻ കെപിസിസി ആഗ്രഹിക്കുമ്പോഴും പാർലമെൻ്ററി രംഗത്ത് നല്ല പ്രകടനത്തിനപ്പുറം പാർട്ടിയെ നയിക്കാൻ ആയോ എന്നാണ് കേരള നേതാക്കളുടെ പ്രാധാന ചോദ്യം.
അധ്യക്ഷനാകാൻ ഇല്ലെന്ന് ജോഡോ യാത്രക്കിടെ തന്നെ രാഹുൽ കേരള നേതാക്കളോട് ആവർത്തിച്ചതാണ്. എങ്കിലും മറ്റ് പല പിസിസികളെന്ന പോലെ കേരളവും ആവശ്യപ്പെടുന്നത് രാഹുലിൻ്റെ വരവ് തന്നെയാണ്. ദില്ലിയിലെ വരും ദിനങ്ങളിലെ നിർണ്ണായക ചർച്ചക്കൊടുവിൽ രാഹുലിൻ്റെ എന്‍ട്രി പലരും ഇപ്പോഴും പ്രതീക്ഷിക്കുന്നുമുണ്ട്.
തരൂരിനെ പിന്തുണക്കുന്നതിൽ ജി 23 നേതാക്കൾക്കും ആശയക്കുഴപ്പം ഉണ്ടെന്നാണ് സൂചന . രാഹുൽ ഗാന്ധി തന്നെ അധ്യക്ഷനാകണമെന്ന് കൂടുതൽ പി സി സികൾ ആവശ്യപ്പെട്ടിട്ടുണ്ട്.
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ശശി തരൂർ മൽസരിച്ചേക്കും . സോണിയ ഗാന്ധിയെ കണ്ട ശശി തരൂർ നിലപാട് വ്യക്തമാക്കിയിട്ടുണ്ട് . മത്സര രംഗത്ത് ഉള്ള കാര്യം രണ്ട് ദിവസത്തിനകം പരസ്യമാക്കും . രാഹുൽ അദ്ധ്യക്ഷനാകണമെന്ന് തരൂർ സോണിയ ഗാന്ധിയോട് പറഞ്ഞു . അല്ലെങ്കിൽ പ്രിയങ്കാ ഗാന്ധി അധ്യക്ഷ സ്ഥാനത്തെത്തണം എന്നും ശശി തരൂർ സോണിയ ഗാന്ധിയോട് പറഞ്ഞു . എന്നാൽ രാഹുൽ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ എ ഐ സി സി അധ്യക്ഷ സ്ഥാനത്തേക്ക് ഇല്ലെന്ന് സോണിയ വ്യക്തമാക്കി. ഇതോടെയാണ് മൽസര രംഗത്തേക്ക് തരൂർ വരുമെന്ന് ഉറപ്പായത്. ഇതിനിടെ അശോക് ഗെലോട്ട് ആ മാസം 26ന് നാമ നിർദേശ പത്രിക നൽകും.
മൽസരം പാർട്ടിയുടെ ജനാധിപത്യ അടിത്തറ കൂടുതൽ ശക്തമാക്കുമെന്ന നിലപാടിലാണ് സോണിയ ഗാന്ധിയും. രാഹുലിനായുള്ള പ്രമേയങ്ങൾ കാര്യമാക്കുന്നില്ലെന്നും സോണിയ ഗാന്ധി വ്യക്തമാക്കി.
ഭാരത് ജോഡോ യാത്രക്കിടെ സംഘടനാ ചുമതല ഉള്ള എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ സോണിയ ഗാന്ധി അടിയന്തരമായി ഡൽഹിക്ക് വിളിപ്പിച്ചു. തുടർന്ന് കെ സി വേണുഗോപാൽ രാവിലെ ദില്ലിക്ക് പോയി . രാഹുൽ ഗാന്ധി വെള്ളിയാഴ്ച ദില്ലിക്ക് പോയേക്കും . രാഹുൽ ഗാന്ധി തന്നെ കോൺഗ്രസ് അധ്യക്ഷൻ ആകണമെന്ന ആവശ്യം കൂടുതൽ പി സി സികൾ മുന്നോട്ട് വച്ചിട്ടുണ്ട്. ഭൂരിപക്ഷം നേതാക്കളുടേയും ആവശ്യവും ഇതാണ്
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ചർച്ചകൾ മുറുകുന്നതിനിടെയാണ് സോണിയഗാന്ധിയുടെ നീക്കം . അധ്യക്ഷ സ്ഥാനത്തേക്ക് മത്സരം ഏതാണ്ട് ഉറപ്പായ സാഹചര്യമാണ് ഇപ്പോൾ . ശശി തരൂരും അശോക് ഗെലോട്ടും മത്സര രംഗത്തുണ്ടാകുമെന്ന് ഉറപ്പായി . ജി 23 നേതാക്കളുടെ ഭാഗത്ത് നിന്നാണ് തരൂരിനെ മത്സരിപ്പിക്കാൻ നീക്കം ഉണ്ടായത് . കോൺഗ്രസ് വോട്ടർ പട്ടികയും പ്രസിദ്ധീകരിക്കുന്നുണ്ട് . നെഹ്റു കുടുംബത്തിന്റെ പിന്തുണയോടെ ആണ് രാജസ്ഥാൻ മുഖ്യമന്ത്രി കൂടിയായ അശോക് ഗെലോട്ട് മത്സരത്തിനിറങ്ങുന്നത്. എന്നാൽ താൻ മാറുന്ന പക്ഷം തന്റെ വിശ്വസ്തനെ തന്നെ മുഖ്യമന്ത്രി ആക്കണമെന്ന നിബന്ധന അശോക് ഗെലോട്ട് മുന്നോട്ട് വച്ചിട്ടുണ്ട്. അതേസമയം രാഹുൽ ഗാന്ധി അധ്യക്ഷനാകാൻ തയാറാണെങ്കിൽ മറ്റാരും മത്സര രംഗത്ത് ഉണ്ടാകില്ല.
ശശി തരൂർ ബിജെപിയിലേക്കെന്ന് പലവട്ടം വാർത്തകൾ വന്നിട്ടുണ്ട്.. എന്നാൽ ബി ജെ പിയിൽ ചേരാൻ അദ്ദേഹം തയ്യാറായില്ല. മുമ്പ് മുല്ലപ്പള്ളി രാമചന്ദ്രൻ തരൂരിനെതിരെ അതിശക്തമായി രംഗത്തെത്തിയത് ഇത്തരം ഒരു വാർത്ത പ്രചരിച്ചതിൻ്റെ അടിസ്ഥാനത്തിലാണ്.
തരൂരിന്റെ ദില്ലിയിലെ വീട്ടിൽ സോണിയാ- രാഹുൽ വിരുദ്ധ സംഘത്തിന്റെ യോഗം വിളിച്ചത് ബി ജെ പിയിലേക്കുള്ള വാതിൽ തുറക്കുന്നതിന്റെ ഭാഗമാണെന്ന് കോൺഗ്രസ് ദേശീയ നേതൃത്വം കരുതിയിരുന്നു.
നരേന്ദ്ര മോദിയുടെ രഹസ്യ നീക്കത്തിൽ ഒട്ടുമിക്ക കോൺഗ്രസ് നേതാക്കളും വീണു എന്നാണ് കോൺഗ്രസിന്റെ ദേശീയ നേതൃത്വം കരുതുന്നത്. അതിന്റെ മുന്നണിയിൽ തരൂർ ഉണ്ടെന്ന് കോൺഗ്രസിന്റെ സംസ്ഥാന നേതൃത്വം കരുതുന്നു. ശശി തരൂരിന്റെ വീട്ടിൽ നടന്ന രാത്രിസത്കാരത്തിലാണ് ഹൈകമാന്റിനെതിരെ മണിശങ്കർ അയ്യർ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയത്.കബിൽ സിബൽ ഉൾപ്പെടയുള്ളവർ തരൂരിൻ്റെ സുഹൃത്തുക്കളാണ്. അദ്ദേഹം ബി ജെ പിയുടെ പിന്നാലയാണ് ഇപ്പോൾ.
കോൺഗ്രസ് ദേശീയ നേത്യത്വത്തിനെതിരെ കത്തയച്ച തരൂരിന്റെ നടപടിയാണ് കോൺഗ്രസ് നേര്യത്വത്തെ ചൊടിപ്പിച്ചത്. പാർട്ടി അച്ചടക്കം തരൂരിനും ബാധകമാണെന്നാണ് നേതാക്കൾ പറഞ്ഞത്.അഭിപ്രായം പാർട്ടി വേദികളിൽ പറയണമെന്നും നേതാക്കൾ കുട്ടിച്ചേർത്തു.
തിരുവനന്തപുരത്ത് വരാതെ ദില്ലിയിരുന്ന് തരൂർ പ്രവർത്തിക്കുന്നതിനെയും സംസ്ഥാനത്തെ കോൺഗ്രസ്സ് നേതാക്കൾ വിമർശിക്കുന്നു. ദില്ലിയിൽ താമസിച്ച് നിരന്തരം നേതാക്കളെ കണ്ടു കൊണ്ടിരിക്കുന്ന തരൂർ ദേശീയ നേതൃത്വത്തിനെതിരെ കത്ത് എഴുതുന്നതിൽ ദുരുഹതയുണ്ടെന്നായിരുന്നു നേത്യത്വത്തിൻ്റെ അഭിപ്രായം.
കെ പി സി സി ഡിജിറ്റൽ മീഡിയ സെല്ലിന്റെ അധ്യക്ഷ സ്ഥാനത്തെ ചെല്ലിയാണ് കെ പി സി സി അധ്യക്ഷ നായിരുന്ന മുല്ലപ്പള്ളിയും തരൂരും ആദ്യം ഉടക്കിയത്. ഡിജിറ്റൽ മീഡിയ അധ്യക്ഷ സ്ഥാനം രാജീവയ്ക്കുന്ന വിവരം തരൂർ ആദ്യം അറിയിച്ചത് സെല്ലിലെ തന്റെ സഹപ്രവർത്തകരെയാണ് . നടപടിക്രമം അനുസരിച്ച് രാജി വിവരം അറിയിക്കേണ്ടത് കെ പി സി സി അധ്യക്ഷനെയാണ്. എന്നാൽ അന്ന് അതിന് അദ്ദേഹം തയ്യാറായില്ല. തരൂർ രാജിവച്ച വിവരം മുല്ലപ്പള്ളി അറിഞ്ഞത് കെ പി സി സി ജീവനക്കാർ പറഞ്ഞപ്പോഴാണ്.
തനിക്ക് മുല്ലപ്പള്ളിക്ക് മുന്നിലെത്തി നമസ്കരിക്കാനൊന്നും നേരമില്ലെന്നാണ് ശശിതരൂർ അന്നു പറഞ്ഞത്. ജീവിതാവസാനം വരെ കോൺഗ്രസിൽ തുടരാമെന്ന് ആർക്കും വാക്കു കൊടുത്തിട്ടില്ലെന്നും അന്ന് അദ്ദേഹം പരസ്യമായി പറഞ്ഞു. തന്നെ വെറുമൊരു കോൺഗ്രസ് നേതാവായി പാർട്ടി കാണുന്നു എന്നതിലാണ് തരൂരിന്റെ സങ്കടം. താൻ ആരാണെന്നോ തന്റെ കഴിവുകൾ എന്താണെന്നോ പാർട്ടി മനസിലാക്കുന്നില്ല. അതിൽ അതീവ വേദനയാണ് തരൂരിനുള്ളത്. കേരളത്തിലെ നാലാംകിട കോൺഗ്രസ് രാഷ്ട്രീയം കളിക്കാൻ തനിക്ക് താത്പര്യമില്ലെന്നും തരൂർ ആവർത്തിക്കുന്നു.
ശശി തരൂർ തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിന്റെ കാര്യത്തിൽ തീരെ ശ്രദ്ധാലുവല്ല. എഴുത്തുകാരൻ, പ്രഭാഷകൻ എന്നീ നിലകളിൽ തനിക്ക് പിടിപ്പത് പണിയുണ്ടെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. തിരുവനന്തപുരത്തെ കോൺഗ്രസ് പ്രവർത്തകർക്കും ഇതിൽ നിരാശയുണ്ട്. കൂടുതൽ സമയവും അദ്ദേഹം ഡൽഹിയിലാണ് താമസം. ഇതെല്ലാം കെ പി സി സി നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്. കോൺഗ്രസുകാരനായിരിക്കണമെങ്കിൽ പാർട്ടിക്ക് വിധേയനായിരിക്കണം എന്നു തന്നെയാണ് നേതാക്കൾ വിശ്വസിക്കുന്നത്. ഇതെല്ലാം ബി ജെ പിയുടെ സാധ്യതകൾ വർധിപ്പിക്കുന്നു.തരൂരിനെതിരെ മത്സരിക്കാൻ ഇടതു മുന്നണിക്ക് സാധാരണ ഗതിയിൽ സ്ഥാനാർത്ഥികളെ കിട്ടാറില്ല. സി പി ഐ ക്കാണ് തിരുവനന്തപുരം സീറ്റ് ഇടതു മുന്നണി നൽകിയിട്ടുള്ളത്. കിട്ടുന്ന ആരെയെങ്കിലും മത്സരിപ്പിക്കുക എന്നതിൽ കവിഞ്ഞ് തിരുവനന്തപുരത്ത് സി പി ഐ ക്ക് സ്ഥിരം സ്ഥാനാർത്ഥികളൊന്നുമില്ല.തരൂരിന് സി പി എമ്മുമായി മികച്ച ബന്ധം ഉള്ളതുകൊണ്ട് സി പി എം വോട്ടുകൾ ചോർന്ന് തരൂരിൻ്റെ പോക്കറ്റിലെത്തും.. പാലക്കാടുകാരനായ തരൂരിന് പ്രകാശ് കാരാട്ടുമായുള്ള ബന്ധം പ്രസിദ്ധമാണ്. ശശി തരൂരും കോൺഗ്രസ് നേതൃത്വവും തമ്മിലുള്ള ഭിന്നത രൂക്ഷമാണ്. ഡൽഹിയിൽ രാഹുൽ ഗാന്ധിയുമായി കൊമ്പുകോർക്കുന്ന തരൂർ കോളത്തിൽ കെ സുധാകരനുമായി പലവട്ടം കൊമ്പുകോർത്തിട്ടുണ്ട്.
ഹൈകമാന്റ് തരൂർ വിവാദത്തിൽ കോൺഗ്രസ് നേതാക്കൾക്ക് ഒപ്പമായിരുന്നു.. കോൺഗ്രസിനെ രാജ്യം തറപറ്റിച്ചപ്പോൾ പിടിച്ചു നിർത്തിയ സംസ്ഥാനമാണ് കേരളം.അത് കേരളത്തിന്റെ ബി ജെ പി വിരുദ്ധത ഒന്നു കൊണ്ടു മാത്രമാണ്. തരൂരിനെ ചുമന്ന് കേരളത്തെ പിണക്കാൻ ഹൈകമാന്റ് ഒരുക്കമല്ല. കോൺഗ്രസിന്റെ ദേശീയ നേതൃത്വത്തെ തരൂർ നിരന്തരമായി എതിർക്കുന്നു.
തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരണത്തിൽ തരൂർ നിൽക്കുന്നത് നരേന്ദ്ര മോദിക്ക് ഒപ്പമാണ്. കരൺ അദാനിയുമായുള്ള ബന്ധമാണ് ഇതിന് പിന്നിലെന്ന് കോൺഗ്രസ് നേതൃത്വം കരുതുന്നത്. തരൂരിന്റെ ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ട് ബി ജെ പി സ്വീകരിക്കുന്ന തണുപ്പൻ നീക്കം അദാനി കുടുംബത്തിന്റെ ഇടപെടൽ വഴി സംഭവിച്ചതെന്നാണ് കോൺഗ്രസ് കരുതുന്നത്. വിമാനത്താവള വിഷയത്തിൽ സംസ്ഥാന കോൺഗ്രസ് തൂരിനെ തള്ളിയിരുന്നു.നരേന്ദ്ര മോദിയുമായി തരൂരിന് നല്ല ബന്ധമുണ്ടെന്ന് കോൺഗ്രസ് നേതൃത്വം കരുതുന്നു. കരൺ അദാനി തിരുവനന്തപുരത്ത്എത്തുമ്പോൾ തരൂരിൻ്റെ അതിഥിയാകുന്നതു പതിവാണ്.
ഏതായാലും കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച് തോറ്റാൻ തരൂർ പാർട്ടിയിലുണ്ടായില്ല. ജ്യോതി രാജസിന്ധ്യ മുതൽ ഗലാം നബി ആസാദ് വരെയുള്ള നേതാക്കൾ പുറത്തു പോയത്ത തരൂരിന് നന്നായി അറിയാം.
ബി ജെ പിയുടെ ലക്ഷ്യം കോൺഗ്രസിനുള്ളിൽ കലഹം ഉണ്ടാക്കുക എന്നത് മാത്രമായിരിക്കും. സീനിയർ നേതാക്കൾ ഓരോരുത്തരായി പുറത്തു പോയി ബിജെപി പാളയത്തിൽ ചേക്കേറുന്നത് കോൺഗ്രസ് നേതൃത്വം കണ്ടിട്ടും പ്രതികരിക്കാതിരിക്കുന്നത് അതുകൊണ്ടാണ്. പോകുന്നവരെല്ലാം പോകട്ടെ എന്ന നിലപാടാണ് ഹൈകമാൻറിനുള്ളത്.തരൂരിൻ്റെ പോക്കും അവർ കണക്കുകൂട്ടുന്നു.തരൂർ പോയാൽ തിരുവനന്തപുരം സീറ്റ് കിട്ടുമല്ലോ എന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് നേതാക്കൾ.
ദേശീയ നേതാക്കളെയെല്ലാം അടർത്തിമാറ്റി കോൺഗ്രസിനെ ദുർബലപ്പെടുത്തുക എന്ന നീക്കമാണ് ബി ജെ പി നടത്തുന്നത്.2024 ലും ബി ജെ പി തന്നെയാണ് അധികാരത്തിലെത്താൻ സാധ്യത. തരൂരിൻെറ പ്രതിച്ഛായ മുതലാക്കി തിരുവനന്തപുരത്ത് നിന്നും മത്സരിപ്പിച്ച് അദ്ദേഹത്തെ കേന്ദ്ര കാബിനറ്റ് മന്ത്രിയാക്കാൻ മോദിക്ക് താത്പര്യമുണ്ട്.ഇക്കാലമത്രയും തരൂർ ജയിച്ചിട്ടുള്ളത് കോൺഗ്രസ് പിന്തുണയോടെയല്ല.എന്നാൽ കോൺഗ്രസ് നേതാക്കളുടെയും പ്രവർത്തക തടയും. വോട്ടുകളിൽ ഭിന്നിപ്പുണ്ടാക്കാൻ തരൂരിന്ത തീർച്ചയായും കഴിയും. അതു കൊണ്ടു തന്നെ ബി ജെ പി സ്ഥാനാർത്ഥിയായി തരൂർ മത്സരിച്ചാൽ വിജയം സുനിച്ഛിതമാണെന്ന് ബി ജെ പി കരുതുന്നു.
കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ രാജ്യത്തെ സമ്പന്നരെല്ലാം രംഗത്തുണ്ട്. അതു കൊണ്ടു തന്നെ തരൂരിൻ്റെ സ്ഥാനാർത്ഥിത്വത്തിൽ നേതൃത്വം സംശയിച്ചാൽ അവരെ കുറ്റം പറയാനാവില്ല.
https://www.facebook.com/Malayalivartha


























