രാകേഷിൻ്റെ ഭാര്യയുടെ ജോലി കളഞ്ഞ പ്രൊഫസർക്ക് സി പി എം ക്വട്ടേഷൻ? മറ്റൊരു ടി.പി. ആകുമോ?

കെ കെ രാകേഷിൻ്റെ ഭാര്യ പ്രിയാ വർഗീസിനെ എതിർത്ത പ്രൊഫ. ജോസഫ് സ്കറിയക്ക് സി പി എമ്മിൻ്റെ ക്വട്ടേഷൻ.ജോസഫ് സ്കറിയയെ ജീവിക്കാൻ അനുവദിക്കില്ലെന്നാണ് സി പി എമ്മിൻ്റെ ഭീഷണി. പക്ഷേ ഗവർണറുടെ ഇടപെടലിൽ ക്വട്ടേഷൻ പാളും. പ്രിയാ വർഗീസിന്റെ കണ്ണൂർ സർവകാശാലയിലെ നിയമനത്തിന് എതിരെ പരാതി നൽകിയ ജോസഫ് സ്കറിയയയെ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ പ്രൊഫസർ തസ്തികയിൽ നിയമിക്കാനുള്ള നീക്കത്തിൽ നിന്നും വി.സി പിൻമാറി.
സിൻഡിക്കറ്റ് യോഗത്തിലാണ് വി.സി ഇക്കാര്യം അറിയിച്ചത്. ജോസഫ് സ്കറിയയെ നിയമിക്കാനുള്ള തീരുമാനം കഴിഞ്ഞ യോഗത്തിൽ വി സി മുന്നോട്ട് വെച്ചിരുന്നെങ്കിലും ഇടത് അംഗങ്ങൾ എതിർത്തിരുന്നു. കോടതി ഉത്തരവിൻറെ ബലത്തിൽ കാലിക്കറ്റ് സർവകാശാല മലയാളം പ്രൊഫസർ അഭിമുഖത്തിൽ പങ്കെടുത്ത ഡോ. ജോസഫ് സ്കറിയ റാങ്ക് പട്ടികയിൽ ഒന്നാമതായിരുന്നു.
അസോസിയേറ്റ് പ്രൊഫസർ തസ്തികയിലും ഡോ.ജോസഫ് സ്കറിയയായിരുന്നു ഒന്നാമത്. അഭിമുഖം ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ ജനുവരിയിൽ പൂർത്തിയായിരുന്നെങ്കിലും വിവിധ കാരണങ്ങളാൽ നിയമനം വൈകി. കഴിഞ്ഞ സിൻഡിക്കേറ്റ് യോഗത്തിൽ വൈസ് ചാൻസലർ എം.കെ ജയരാജ് പ്രൊഫസർ റാങ്ക് പട്ടികയും നിയമന തീരുമാനവും അവതരിപ്പിച്ചിരുന്നു.
എന്നാൽ കോടതിയിൽ കേസ് നിൽക്കുന്നതിനാൽ നിയമനം സാധ്യമല്ലെന്ന് ആണ് ഇടത് സിൻഡിക്കറ്റ് അംഗങ്ങളുടെ നിലപാട്. ഇന്നലെ വീണ്ടും ചേർന്ന സിൻഡിക്കേറ്റ് യോഗത്തിൽ വിവാദമായ മലയാളം പ്രൊഫസർ നിയമനം വീണ്ടും ചർച്ചയായി. യു ഡി എഫ് അംഗം വിഷയം ഉന്നയിച്ചപ്പോൾ കോടതിയിലുള്ള കേസ് പൂർത്തിയാകുന്നത് വരെ നിയമന നീക്കമില്ലെന്നാണ് വി.സി നൽകിയ മറുപടി. ഡോ.ജോസഫ് സ്കറിയയുടെ നിയമനത്തിനെതിരെ മറ്റൊരു ഉദ്യോഗാർഥിയായ ഡോ.സി.ജെ ജോർജും കോടതിയെ സമീപിച്ചിരുന്നു. ഓൺലൈൻ അപേക്ഷയിൽ മതിയായ യോഗ്യത കാണിച്ചിട്ടില്ലെന്നും അഭിമുഖം റദ്ദാക്കണമെന്നുമാണ് സി.ജെ ജോർജ്ജിന്റെ പരാതി.
സി.ജെ ജോർജ് സി പി എമ്മിൻ്റെ മറ്റൊരു ക്വട്ടേഷനാണെന്ന് അസൂയാലുക്കൾ പറഞ്ഞു തുടങ്ങി. പ്രിയയെ പുറത്താക്കിയ സ്കറിയക്ക് ജോലി കിട്ടരുതെന്ന് മാത്രമാണ് ജോർജിൻ്റെ ഉദ്ദേശ്യമെന്ന് പറയപ്പെടുന്നു. സ്കറിയയുടെ നിയമനം റദ്ദാക്കണമെന്ന വാശി രാകേഷിനുണ്ട്. എന്നാൽ ഡോ.ജോസഫ് സ്കറിയ ഗവർണറെ സമീപിക്കാൻ ഒരുങ്ങുകയാണ്. തനിക്ക് അർഹതപ്പെട്ട ജോലി മനപൂർവം നിഷേധിക്കുന്നു എന്ന പരാതിയിൽ കഴമ്പുണ്ട്.ഇതിനെതിരെ പരാതി കിട്ടിയാൽ ഗവർണർക്ക് നടപടിയെടുക്കാതിരിക്കാനാവില്ല.
കെ കെ രാകേഷിൻ്റെ ഭാര്യയുടെ നിയമനവുമായി ബന്ധപ്പെട്ട് കെ. കെ. രാജേഷിനെ പൂർണമായി പിന്തുണക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. തൻ്റെ സ്ഥാനത്തിന് പോലും അപമാനകരമാണെന്ന് മനസിലാക്കിയിട്ടും പിണറായി രാകേഷിൻ്റെ ഭാര്യക്ക് ഒപ്പം നിന്നു. പ്രിയ വർഗ്ഗീസിനെ നിയമിക്കാനായി റാങ്ക് ലിസ്റ്റിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത്, ചങ്ങനാശ്ശേരി എസ്ബി കോളേജ് മലയാളം വിഭാഗം മേധാവിയായ ഡോ. ജോസഫ് സ്കറിയയെയാണ്.
അഭിമുഖത്തിനായി ആറുപേരുടെ ചുരുക്കപ്പട്ടികയുണ്ടാക്കിയതിൽ ഏറ്റവും കൂടുതൽ സ്കോർ നേടിയ ജോസഫ് സ്കറിയ കഴിഞ്ഞ 27 വർഷമായി അധ്യാപന രംഗത്തുണ്ട്. നൂറ്റി അൻപതിലേറെ ഗവേഷണ പ്രബന്ധങ്ങളും ആറ് പുസ്തകങ്ങളും രചിച്ച സ്കറിയയ്ക്ക് കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാർഡുകളും ഫെല്ലോഷിപ്പുകളും ലഭിച്ചിട്ടുണ്ട്. താൻ ഇതുവരെ പ്രിയ എന്ന് കേട്ടിട്ടുപോലുമില്ലെന്ന ആരോപണവുമായി അദ്ദേഹം രംഗത്തെത്തി.
അക്കാദമിക രംഗത്ത് പ്രിയ വർഗ്ഗീസിൻറെ പേര് താനിതുവരെ കേട്ടിട്ടുപോലുമില്ലെന്നാണ് ജോസഫ് സ്കറിയ പറഞ്ഞത്. പിഎച്ച്ഡി കാലയളവ് അധ്യാപന പരിചയമായി കാണാനാകില്ലെന്നു അദ്ദേഹം പറഞ്ഞു. റാങ്ക് പട്ടിക വന്ന ശേഷം പ്രിയ വർഗ്ഗീസിൻറെ നിയമനത്തിനെതിരെ അദ്ദേഹം കോടതിയെ സമീപിച്ചു. താനും ഇടതുപക്ഷക്കാരനാണെന്നും അക്കാദമിക മികവിനെക്കാൾ രാഷ്ട്രീയ പിടിപാട് സർവകലാശാലകളിലെ നിയമനത്തിന് മാനദണ്ഡമാക്കുന്നത് സങ്കടകരമാണെന്നും സ്കറിയ പറഞു.
പ്രിയയുടെ അധ്യാപനപരിചയം സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടെന്നും ഇത് പരിഹരിക്കാനായി നിയമോപദേശം തേടി കാത്തിരിക്കുകയാണെന്നുമാണ് സർവകലാശാലയുടെ ആദ്യ വിശദീകരണം. യോഗ്യത ഉണ്ടോ ഇല്ലയോ എന്നുറപ്പിക്കാതെ എങ്ങനെ ഇൻറർവ്യൂവിൽ പങ്കെടുപ്പിച്ചു എന്ന ചോദ്യത്തിന് സംശയത്തിൻറെ ആനുകൂല്യം ഉദ്യോഗാർത്ഥിക്ക് നൽകിയെന്ന വിചിത്ര ഉത്തരമാണ് വൈസ് ചാൻസിലർ ആദ്യം നൽകിയത്. അഭിമുഖം നടത്തി നാലാഴ്ച പിന്നിട്ടിട്ടും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചില്ല.
പ്രിയ വർഗീസിന് പകരം വി സി സ്ഥാനം എന്നതായിരുന്നു ഫോർമുല. ഏതായാലും താനും പ്രിയയും ഒരുമിച്ചു പോകുമെന്ന് വി സി പറഞ്ഞപ്പോഴാണ് കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞത്.
പ്രിയ വർഗ്ഗീസിന് യോഗ്യതയായ എട്ടുവർഷത്തെ അധ്യാപന പരിചയം ഇല്ല എന്നാണ് ആരോപണം. എഫ്‍ഡിപി അഥവാ ഫാക്കൽട്ടി ഡെവലെപ്മെൻറ് പ്രോഗ്രാം വഴി പിഎച്ച്ഡി ചെയ്ത കാലയളവ് പ്രിയ അധ്യാപന പരിചയമായി അപേക്ഷയിൽ ചേർത്തിരുന്നു. ഇത് തെറ്റാണെന്നും യുജിസി ചട്ടപ്രകാരം എഫ്‍ഡിപി അധ്യാപന പരിചയമല്ലെന്നും പരാതിക്കാർ ചൂണ്ടിക്കാണിച്ചു. ഇതൊന്നും ആരും അറിയാതെ അധികാരം ഉപയോഗിച്ച് നേടാം എന്നാണ് പ്രിയ കരുതിയത്.
അഭിമുഖം നടത്തി 29 ദിവസം പിന്നിട്ടിട്ടും ആരെയാണ് തെരഞ്ഞെടുത്തത് എന്ന് സർവകലാശാല പറഞ്ഞില്ല. പക്ഷെ പ്രിയയ്ക്കാണ് ഒന്നാം റാങ്കെന്ന് ഇൻറർവ്യൂ നടന്ന അന്ന് തന്നെ വാർത്തയും വന്നിരുന്നു. ഈ വാർത്ത വിസി നിഷേധിച്ചില്ല. ഇൻറർവ്യൂ നടത്തിയത് തിടുക്കപ്പെട്ടായിരുന്നു. അപേക്ഷ അയക്കാനുള്ള അവസാന തീയതി നവംബർ 12 ആയിരുന്നു.. പിറ്റേന്ന് തന്നെ അപേക്ഷകരിൽ നിന്നും യോഗ്യതയുള്ള ആറ് പേരുടെ ചുരുക്കപ്പട്ടിക ഉണ്ടാക്കി. അതിന് പിറ്റേന്ന് രണ്ടാം ശനി ആയിട്ട് കൂടി ഉദ്യോഗാർത്ഥികളെ ഇൻറർവ്യൂവിൻറെ വിവരം അറിയിച്ചു. നാല് ദിവസം കഴിഞ്ഞ് നവംബർ പതിനെട്ടിന് ഇൻറർവ്യൂ നടത്തി. ശരവേഗത്തിൽ നടപടി ക്രമം പൂർത്തിയാക്കി പ്രിയ വർഗ്ഗീസിന് അഭിമുഖത്തിൽ ഒന്നാം റാങ്കും നൽകി.
പരാതിയും വിവാദങ്ങളും ഭയന്ന് റാങ്ക് പട്ടിക പുറത്തുവിടാതെ യൂണിവേഴ്സിറ്റി ഒഴിഞ്ഞുമാറി.
പ്രിയയുടെ യോഗ്യത സംബന്ധിച്ചുള്ള നിയമോപദേശം കിട്ടാനായിരുന്നു ഈ നീണ്ട കാത്തിരിപ്പ്. കണ്ണൂർ യൂണിവേഴ്സിറ്റിയിലെ സ്റ്റാൻഡിംഗ് കൗൺസലായ അഡ്വക്കറ്റ് ഐ വി പ്രമോദാണ് നിയമോ പദേശം നൽകേണ്ട ആൾ. പ്രിയയ്ക്ക് അനുകൂലമായി നിയമ ഉപദേശം ദിവസങ്ങൾക്ക് മുമ്പ് തന്നെ കവറിലാക്കി അദ്ദേഹം നൽകിയിരുന്നു. തുടർന്നാണ് അഡ്വക്കേറ്റ് ജനറലിൽ നിന്നും വിശദീകരണം വാങ്ങിയത്.
പ്രിയ വർഗ്ഗീസിന് മാസാമാസം ഒരു ലക്ഷത്തി മുപ്പതിനായിരത്തിലേറെ ശമ്പളം കിട്ടുന്ന ജോലിയാണ് ലഭിക്കേണ്ടിയിരുന്നത്. അത് തട്ടി പോയതിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഉൾപ്പെടെ എല്ലാവരും വിഷമത്തിലാണ്. അതിനിടെ പ്രിയയെ കൊണ്ട് ഹൈക്കോടതിയിൽ റിട്ട് നൽകാനുള്ള ശ്രമങ്ങളും അണിയറയിൽ നടന്നു. എങ്ങനെയെങ്കിലും സഖാവിനെ ജോലിയിൽ കയറ്റണമെന്ന ചിന്ത മാത്രമാണ് സഖാക്കൾക്കുള്ളത്. എന്നാൽ എല്ലാം പാളി.
ടി.പിയെ നേരിട്ട മട്ടിൽ തന്നെ ജോസഫ് സ്കറിയയെയും നേരിടാൻ തന്നെയാണ് സിപിഎം തീരുമാനം. സ്കറിയ ഒരിക്കലും സർവകലാശാലാ പ്രൊഫസർ ആകില്ലെന്ന തീരുമാനം സിപിഎം എടുത്തു കഴിഞ്ഞു. കാരണം സ്കറിയ മോശമാക്കിയത് കെ. കെ. രാകേഷിനെയല്ല. സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെ തന്നെയാണ്. അങ്ങനെ ഒരാളെ എന്തിൻെറ പേരിലായാലും വെറുതെ വിടാൻ സിപിഎം ഒരുക്കമല്ല.
സ്കറിയയെ സ്വാധീനിക്കാൻ സി പി എം തലത്തിൽ ശ്രമങ്ങൾ നടന്നിരുന്നു. സഖാക്കൾ നേരിട്ടാണ് ഇതിന് ചുക്കാൻ പിടിച്ചത്. ചങ്ങനാശേരിയിലെ മെത്രാൻമാർ വരെ വിഷയത്തിൽ ഇടപെട്ടെന്നാണ് കേൾക്കുന്നത്. എന്നാൽ സ്കറിയ വഴങ്ങിയില്ല. ഒടുവിൽ നിയമവഴി തേടാൻ സ്കറിയയെ മെത്രാൻ മാർ അനുവദിക്കുകയായിരുന്നു. എങ്കിലും കെ.കെ രാകേഷിന്നെ പണക്കാൻ ക്രൈസ്തവ സഭ തയ്യാറല്ല.
ഇതിനിടയിലും കെ.കെ.രാകേഷിൻ്റെ ആളുകൾ ഒരു വശത്ത് ജോസഫ് സ്കറിയയുമായുള്ള സംഭാഷണം തുടരുന്നുണ്ട്. എന്നാൽ അദ്ദേഹം വഴങ്ങാത്തതുകൊണ്ടാണ് കാലിക്കറ്റ് സർവകലാശാലയിലും പണി കൊടുത്തത്. ഇനി സ്കറിയക്ക് പോലീസ് സംരക്ഷണം വേണ്ടിവരുന്ന കാലം വിദൂരത്തിലല്ല. എതിർക്കുന്നവരെ ദയാരഹിതരായി നേരിടുന്നതാണ് സി പി എം രീതി.
https://www.facebook.com/Malayalivartha
























