കേന്ദ്രസേനയുടെ അകമ്പടിയോടെ..... സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എന്‍ഐഎ പരിശോധന, കേരളത്തില്‍ പരിശോധന നടത്തുന്നത് 50 സ്ഥലങ്ങളില്‍, പോപ്പുലര്‍ ഫ്രണ്ടിന്റെ മണക്കാട്ടുള്ള തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിലും റെയ്ഡ്

കേന്ദ്രസേനയുടെ അകമ്പടിയോടെ..... സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എന്‍ഐഎ പരിശോധന, കേരളത്തില്‍ പരിശോധന നടത്തുന്നത് 50 സ്ഥലങ്ങളില്‍, പോപ്പുലര്‍ ഫ്രണ്ടിന്റെ മണക്കാട്ടുള്ള തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിലും റെയ്ഡ്.
ദില്ലിയിലും കേരളത്തിലും രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് പരിശോധന. കേന്ദ്രസേനയുടെ അകമ്പടിയോടെയാണ് റെയ്ഡ് നടക്കുന്നത്.
പോപ്പുലര്‍ ഫ്രണ്ട് നേതാവ് അഷറഫ് മൗലവിയുടെ പൂന്തുറയിലെ വീട്ടിലും എറണാകുളത്ത് പോപ്പുലര്‍ ഫ്രണ്ട് വൈസ് പ്രസിഡണ്ട് ഇ എം അബ്ദുള്‍ റഹ്മാന്റെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്. റെയ്ഡിനെതിരെ പലയിടത്തും പ്രവര്‍ത്തകരുടെ വന്‍ പ്രതിഷേധമുണ്ട്.
"
https://www.facebook.com/Malayalivartha
























