ആശങ്കയോടെ .... മണ്ഡലകാലം ആരംഭിക്കാനിരിക്കെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ചചെയ്യാനായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം വിളിച്ചില്ല.... ഭക്തര്‍ ആശങ്കയില്‍

ആശങ്കയോടെ .... മണ്ഡലകാലം ആരംഭിക്കാനിരിക്കെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ചചെയ്യാനായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം വിളിച്ചില്ല....
മുന്നൊരുക്കങ്ങള്‍ വിലയിരുത്തപ്പെടാത്തത് മണ്ഡല -മകര വിളക്ക് തീര്‍ഥാടനത്തെ പ്രതികൂലമായി ബാധിക്കുമോ?
ശബരിമല തീര്‍ഥാടന കാലം ആരംഭിക്കാനായി ഇനി 55 ദിവസങ്ങള്‍ മാത്രമാണ് ആകെയുള്ളത്്. സാധാരണ നിലയിലാകട്ടെ ഇതിനോടകം രണ്ട് തവണ യോഗങ്ങള്‍ ചേര്‍ന്ന് മുന്നൊരുക്കങ്ങള്‍ വിലയിരുത്തപ്പെടുത്തുകയും ചെയ്യും. എന്നാല്‍ പ്രാഥമിക യോഗം പോലും വിളിച്ചു ചേര്‍ക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡോ സര്‍ക്കാരോ തയ്യാറായിട്ടില്ല. കഴിഞ്ഞ മണ്ഡല-മകരവിളക്ക് കാലത്ത് മുന്നൊരുക്കങ്ങള്‍ ഇല്ലാത്തതിനാല്‍ വലിയ ബുദ്ധിമുട്ടാണ് ഭക്തര്‍ അനുഭവിച്ചത്.
തീര്‍ഥാടനത്തിന്റെ ആദ്യ ഘട്ടത്തില്‍ വേണ്ടത്ര ശുചിമുറികള്‍ ഒരുക്കാനോ ആവശ്യാനുസരണം കുടിവെള്ളം ലഭ്യമാക്കാനോ കഴിഞ്ഞില്ല. വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മ കഴിഞ്ഞ തവണ പ്രകടമായിരുന്നു. സമാനമായ അവസ്ഥ ഈ സീസണിലും ഉണ്ടാകുമോ. ഭക്തര്‍ക്ക് ആവശ്യാനുസരണം വിരിവെക്കുന്നതിന് പോലും സംവിധാനങ്ങള്‍ ഇതുവരെ ഒരുക്കിയിട്ടില്ല.
https://www.facebook.com/Malayalivartha
























