കേരളത്തിലെ NIAയുടെ മിന്നൽ റെയ്ഡിൽ വിറങ്ങലിച്ച് പോപ്പുലര്‍ ഫ്രണ്ട്; 13 നേതാക്കള്‍ കസ്റ്റഡിയില്‍ ;15 പേരെ ലക്ഷ്യമാക്കി നേതാക്കളുടെ വീടുകളിലും പരിശോധന ശക്തം; കൊച്ചിയിലെ എന്‍ഐഎ ഓഫീസിനും സിആര്‍പിഎഫ് സുരക്ഷ

കേരളത്തിൽ നേരം പുലർന്നപ്പോൾ മുതൽ നേതാക്കളും പോലീസും ഞെട്ടുകയാണ്. സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എൻഐഎ പരിശോധന ശക്തമാകുകയാണ്. സംസ്ഥാന പോലീസിനെപ്പോലും ഒഴിവാക്കി ആയിരുന്നു റെയ്ഡ്. ദില്ലിയിലും കേരളത്തിലും രജിസ്റ്റർ ചെയ്ത കേസുകളിലാണ് പരിശോധന നടക്കുന്നത്. കേന്ദ്രസേനയുടെ അകമ്പടിയോടെയാണ് റെയ്ഡ്. എന്‍ ഐ എ നേതൃത്വത്തില്‍ അമ്പതോളം കേന്ദ്രങ്ങളില്‍ ഒരേ സമയം റെയിഡ് നടക്കുന്നുണ്ടന്നാണ് വിവരം. എന്‍ ഐ എക്ക് സഹായവുമായി കേന്ദ്ര സേനയും രംഗത്തുണ്ട്.
അതേസമയം ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് എന്‍ഐഎ ഉദ്യോഗസ്ഥര്‍ റെയ്ഡിനായി എത്തിയത്. തുടർന്ന് പുലര്‍ച്ചെ വരെ റെയ്ഡ് തുടര്‍ന്നു. മാത്രമല്ല ഇപ്പോഴും ഇടങ്ങളിലും രാവിലെയും റെയ്ഡ് തുടരുകയാണ്. കൂടാതെ സിആര്‍പിഎഫ് സുരക്ഷയോടെ ആയിരുന്നു റെയ്ഡ്. പലസ്ഥലത്തും പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തി.
നിലവിൽ 13 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദില്ലിയില്‍ നിന്നു സംഘത്തിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശൂർ, മലപ്പുറം, കൊല്ലം, കണ്ണൂര്‍ തുടങ്ങിയ ജില്ലകളില്‍ പരിശോധന നടക്കുന്നുണ്ട്. പത്തനംതിട്ട ജില്ലാ സെക്രട്ടറി സാദിഖ് അഹമ്മദിന്റെ കൊന്നമൂട്ടിലെ വീട്ടിലും അടൂര്‍ പറക്കോട് പ്രവര്‍ത്തിക്കുന്ന ജില്ലാ കമ്മിറ്റി ഓഫീസിലുമാണ് റെയ്ഡ് നടന്നത്. ഇത് കൂടാതെ കണ്ണൂര്‍ താണയിലുള്ള ഓഫീസിലാണ് റെയ്ഡ് നടന്നത്. പിന്നാലെ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സമിതിയംഗം യഹിയ തങ്ങളെ എന്‍ഐഎ സംഘം കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെയാണ് തൃശൂർ പെരുമ്പിലാവ് സ്വദേശി യഹിയ തങ്ങളെ കസ്റ്റഡിയിലെടുത്തത്. പെരുമ്പിലാവിലെ വീട്ടിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്.
ഇതേസമയം കോട്ടയം ജില്ലയിലെ മുണ്ടക്കയത്തും, പെരുവന്താനത്തുമാണ് റെയ്ഡ് നടന്നത്. ജില്ലാ നേതാക്കളടക്കം മൂന്നു പേരെ കസ്റ്റഡിയിലെടുത്തു. ഇവരുടെ വീടുകളില്‍ നിന്ന് മൊബൈല്‍ ഫോണുകളും, ടാബും, ലാപ്‌ടേപ്പുകളും പിടിച്ചെടുത്തിട്ടുണ്ട്. വിവിധ സ്ഥലങ്ങളില്‍നിന്ന് അറസ്റ്റിലായവരെ കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ എത്തിച്ചിട്ടുണ്ട്. മാത്രമല്ല 15 പേരെ ലക്ഷ്യമാക്കിയാണ് റെയ്ഡ് നടത്തിയതെന്നാണ് വിവരം.
സംഘർഷ സാധ്യതകളടക്കം മുൻനിർത്തി കൊച്ചിയിലെ എന്‍ഐഎ ഓഫീസിനും സിആര്‍പിഎഫ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനു പിന്നാലെ റെയ്ഡിനെതിരെ പോപ്പുലര്‍ ഫ്രണ്ടിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പ്രതികരണം വന്നിട്ടുണ്ട്. നിലവിൽ ഭരണകൂട ഭീകരതയാണ് നടക്കുന്നതെന്നാണ് സംഘടനയുടെ ആരോപണം. എതിര്‍ ശബ്ദങ്ങളെ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് നിശബ്ദമാക്കാനുള്ള ഫാസിസ്റ്റ് ഭരണകൂടത്തിന്റെ നീക്കത്തെ ചെറുക്കണമെന്നും അവര്‍ പറയുന്നു.
https://www.facebook.com/Malayalivartha
























