ശ്രീകുമാരമംഗലം ദേവസ്വത്തിന്റെ നേതൃത്വത്തില്‍ നടന്ന ശ്രീനാരായണ ഗുരുദേവ സമാധി ദിനാചരണത്തില്‍ പങ്കെടുത്തത് ആയിരങ്ങള്‍....

ശ്രീകുമാരമംഗലം ദേവസ്വത്തിന്റെ നേതൃത്വത്തില്‍ നടന്ന ശ്രീനാരായണ ഗുരുദേവ സമാധി ദിനാചരണത്തില്‍ പങ്കെടുത്തത് ആയിരങ്ങള്‍.... ശാന്തിയാത്രയില്‍ പങ്കെടുത്തു ഗുരുസ്തവം ആലപിച്ചു ഭക്തര്‍ എത്തിയപ്പോള്‍ ശ്രീകുമാരമംഗലം ക്ഷേത്രമൈതാനം നിറഞ്ഞു.
തന്ത്രി എരമല്ലൂര്‍ ഉഷേന്ദ്രന്റെ നേതൃത്വത്തില്‍ പ്രഭാഷണവും സമൂഹപ്രാര്‍ഥനയും നടന്നു. ഗുരു പൂജയ്ക്കു ശേഷം അന്നദാനം നടന്നു. ശ്രീകുമാരമംഗലം ദേവസ്വത്തിന്റെ കീഴിലുള്ള 4 എസ്എന്‍ഡിപി ശാഖകളില്‍ നിന്നുള്ള ശാന്തിയാത്ര കിഴക്കുംഭാഗം ഗുരുമന്ദിരത്തില്‍ സംഗമിച്ച ശേഷം ശ്രീകുമാരമംഗലം ക്ഷേത്ര മൈതാനത്ത് എത്തുകയായിരുന്നു. ദേവസ്വം പ്രസിഡന്റ് വി.പി.അശോകന്‍, വൈസ് പ്രസിഡന്റ് പി.എ.സുരേഷ്, സെക്രട്ടറി കെ.ഡി.സലിമോന്‍, ട്രഷറര്‍ പി.ജി.ചന്ദ്രന്‍, ദേവസ്വം മാനേജര്‍ എസ്.വി.സുരേഷ്‌കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
നാഗമ്പടം മഹാദേവര്‍ ക്ഷേത്രത്തില്‍ ശ്രീനാരായണ ഗുരുദേവ സമാധിയാചരണത്തിന്റെ ഭാഗമായി എസ്എന്‍ഡിപി യോഗം കോട്ടയം യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ വിശ്വശാന്തി സമ്മേളനം മന്ത്രി വി.എന്‍.വാസവന്‍ ഉദ്ഘാടനം ചെയ്തു.
സമത്വത്തിന്റെയും മാനവികതയുടെയും സന്ദേശമാണ് ഗുരുദേവന്‍ നമ്മള്‍ക്ക് പകര്‍ന്നുനല്‍കിയതെന്നും എല്ലാക്കാലത്തും ശ്രീനാരായണ ദര്‍ശനങ്ങള്‍ കാലിക പ്രാധാന്യമുള്ളവയാണെന്നും മന്ത്രി .
"
https://www.facebook.com/Malayalivartha
























