മദ്യം വാങ്ങാന്‍ പണം നല്‍കിയില്ല; തൃശൂരില്‍ മകന് തീകൊളുത്തിയ അമ്മ മരിച്ചു; മകൻ മാനസികാരോഗ്യത്തിന് ചികിത്സയിൽ

മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിന് തൃശൂര്‍ ചമ്മണ്ണൂരില്‍ മകന് തീകൊളുത്തിയതിനെ തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു. പുന്നയൂർക്കുളം ചമ്മണൂർ സ്വദേശി ശ്രീമതിയാണ്(75) മരിച്ചത്. ഇതേതുടർന്ന് പൊലീസ് കസ്റ്റഡിയിലുള്ള മകന് മനോജ് മാനസികാരോഗ്യത്തിന് ചികിത്സയിലാണ്.
ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ ഇവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. സംഭവത്തെ തുടർന്ന് മനോജിനെ അന്ന് തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
അതേസമയം മദ്യപിക്കാൻ പണം നൽകാത്തതിൽ പ്രകോപിതനായിട്ടാണ് മകൻ മനോജ് അമ്മയെ വീട്ടിനുള്ളിൽ വെച്ച് തീകൊളുത്തി പൊള്ളലേൽപ്പിച്ചത്. തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശൂപത്രിയിൽ ചികിത്സയിലിരിക്കെയാണ് ശ്രീമതി മരിച്ചത്. മകൻ മനോജ് മദ്യത്തിന് അടിമയാണെന്നും ദീര്‍ഘകാലമായി മാനസികാരോഗ്യത്തിന് ചികിത്സയിലാണെന്നും പൊലീസ് പറയുന്നു. മാത്രമല്ല സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha
























