വാടകക്ക് താമസിക്കുന്നതിനിടയിൽ വീടിനടുത്തായി ബ്യൂട്ടി പാർലർ നടത്തുന്ന കവിതയുമായി പ്രണയത്തിലായി; കാമുകൻ ഇടയ്ക്ക് കാമുകിയെ ഉപദ്രവിക്കും; ഇയാളുടെ ഈ ശല്യം സഹിക്കാനാവാതെ കാമുകിയിലൂടെ ക്രൂരത; സ്വന്തം വീട്ടിലേക്ക് വിളിച്ച് വരുത്തി കൊലപ്പെടുത്തി; ശരീരം വെട്ടി നുറുക്കി കഷണങ്ങളാക്കി ചാക്കിൽ നിറച്ച് പലയിടങ്ങളിൽ കൊണ്ട് തള്ളി; കൊലപാതകികളെ പിടിച്ചത് ഇങ്ങനെ

മാലിന്യ കേന്ദ്രത്തിൽ നിന്ന് യുവാവിന്റെ കൈയുടെ ഭാഗം കണ്ടെത്തി. ഈ സംഭവം ആസൂത്രിത കൊലപാതകമാണെന്നുറപ്പിച്ച് പോലീസ്. വെള്ളക്കിണർ പിരിവ് ഭാഗത്താണ് ഈ സംഭവം നടന്നിരിക്കുന്നത്. ഈ കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഈ റോഡ് സൂരംപട്ടിയിൽ 39 വയസ്സുള്ള പ്രഭുവാണ് കൊല്ലപ്പെട്ടതെന്ന് തുടിയല്ലൂർ പോലീസ് പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. സംഭവത്തിൽ കാമുകി കവിത (32), കാർത്തിക് (28), അമുൽദിവാകർ (34) എന്നിവരെ ബുധനാഴ്ച പോലീസ് അറസ്റ്റു ചെയ്തു.
ഇനിയും മൂന്നുപേരെ പിടിക്കൂടാനുണ്ട്. ജില്ലാ പോലീസ് സൂപ്രണ്ട് ബദരിനാഥ് ആണ് ഈ കാര്യം വെളിപ്പെടുത്തിയത്. ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള എട്ട് സംഘമാണ് കേസ് അന്വേഷിച്ചത്. ഉപദ്രവം കൂടിയപ്പോൾ പ്രഭുവിനെ കൊല്ലപ്പെടുത്തിയെന്ന് കവിത പറഞ്ഞുവെന്ന് പോലീസ് വ്യക്തമാക്കി.
ഈ റോഡ് സ്വദേശിയാണ് പ്രഭു. കോയമ്പത്തൂർ ഗാന്ധിപുരത്ത് ബ്യൂട്ടി പാർലർ ജീവനക്കാരനായിരുന്നു ഇയാൾ . ശരവണംപട്ടിയിൽ വാടകക്ക് താമസിച്ച് വരുകയായിരുന്നു. വീടിനടുത്തായി ബ്യൂട്ടി പാർലർ നടത്തുന്ന കവിതയുമായി പ്രണയത്തിലായി.പക്ഷേ പ്രഭു കവിതയെ ചിലോപ്പോഴൊക്കെ ഉപദ്രവിക്കും .ഇയാളുടെ ഈ ശല്യം കവിതയ്ക്കു ശല്യമായി തോന്നി.
അങ്ങനെ ഉപ്രദ്രവം സഹിക്കാൻ വയ്യാതെ കാമുകിയും സുഹൃത്തുക്കളും ചേർന്ന് ഇയാളെ കൊല്ലാൻ പദ്ധതിയിടുകയായിരുന്നു. സെപ്റ്റംബർ 14-ന് ഇയാളെ കാണണമെന്നു പറഞ്ഞ് കവിത വിളിച്ചു. ഗാന്ധിനഗറിലെ വീട്ടിലേക്ക് പ്രഭുവിനോട് വരാൻ പറഞ്ഞു. എന്നിട്ട് കൊലപ്പെടുത്തുകയായിരുന്നു. ശരീരം വെട്ടി നുറുക്കി കഷണങ്ങളാക്കി ചാക്കിൽ നിറച്ച് മേട്ടുപ്പാളയത്ത് ഉപേക്ഷിക്കാൻ കൊണ്ടുപോയി. എന്നാൽ അവിടെ പോലീസിനെ കണ്ടു. അപ്പോൾ
അവിടെ ഉപേക്ഷിക്കാതെ തുടിയല്ലൂർ ഭാഗത്തേയ്ക്കു പോയി. അവിടെ വില്ലേജ് ഓഫീസും ആശുപത്രിയും സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് പിറകിലുള്ള കിണറ്റിൽ പാതിയിലേറെ ശരീരഭാഗങ്ങൾ കൊണ്ടിട്ടു. വെള്ളക്കിണർ പിരിവിലെ മാലിന്യ കേന്ദ്രത്തിൽ ഇടതുകൈയുടെ ഭാഗം ഉപേക്ഷിച്ചു. സെപ്റ്റംബർ 15-ന് രാവിലെ മാലിന്യകേന്ദ്രത്തിൽ നിന്ന് യുവാവിന്റെ ഇടതുകൈ കിട്ടി. ശുചീകരണത്തൊഴിലാളികൾ പോലീസിനോട് വിവരം പറഞ്ഞു .
പോലീസിന്റെ അന്വേഷണം നടക്കുന്നതിനിടയിൽ പ്രഭുവിന്റെ രണ്ടാംഭാര്യ, തന്റെ ഭർത്താവിനെ കാണാനില്ലെന്നുപറഞ്ഞ് കാട്ടൂർ പോലീസിൽ പരാതി നൽകി. സ്ഥിരമായി ഫോണിൽ വിളിക്കാറുള്ള പ്രഭു 14-നുശേഷം തന്നെ വിളിച്ചില്ല. മൊബൈൽ സ്വിച്ച് ഓഫ് ആണെന്നും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട് . ഇതോടെ സംശയം വന്ന പോലീസ് ശാസ്ത്രീയ അന്വേഷണം തുടങ്ങി. മാലിന്യ കേന്ദ്രത്തിൽ നിന്നു കിട്ടിയ കൈ പ്രഭുവിന്റേതാണെന്ന് ഭാര്യ തിരിച്ചറിഞ്ഞു.
ബ്യൂട്ടി പാർലറിലെ സി.സി.ടി.വി. പരിശോധിച്ചപ്പോൾ പ്രഭുവും കവിതയും തമ്മിൽ ബന്ധമുള്ളതായുള്ള തെളിവുകൾ പൊലീസിന് കിട്ടി. കവിതയെയും മറ്റു രണ്ടു പേരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. അപ്പോഴാണ് കൊലപാതക വിവരം മനസിലായത്. തുടിയല്ലൂരിലെ കിണറ്റിൽനിന്ന് തലയും കാലുമില്ലാത്ത ഉടലും വലതുകൈയുടെ ഭാഗങ്ങളും കണ്ടെത്തി . ഇനി തലയും കാലുമാണ് കിട്ടാനുള്ളത് .
പെരിയനായിക്കൻപാളയം ഡി.എസ്.പി. നമശിവായത്തിന്റെ നേതൃത്വത്തിലുള്ള പോലീസ്‌സംഘമായിരുന്നു അന്വേഷണം നടത്തിയത്. ബാക്കി ശരീരഭാഗങ്ങൾ വെള്ളലൂർ മാലിന്യകേന്ദ്രത്തിലുണ്ടോയെന്നറിയാൻ പോലീസ് തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്. അതിദാരുണമായ കൊലപാതകമാണ് നടന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha
























