തിരുവനന്തപുരം ബാലരാമപുരത്ത് വാടക വീട്ടില്‍ 158 കോടി രൂപയുടെ ഹെറോയിന്‍ ഡിആര്‍ഐ പിടികൂടി

തിരുവനന്തപുരം ബാലരാമപുരത്ത് 158 കോടി രൂപയുടെ ഹെറോയിന്‍ ഡിആര്‍ഐ പിടികൂടി. വാടക വീട്ടില്‍ സൂക്ഷിച്ചിരിക്കുകയായിരുന്ന 22 കിലോ ഹെറോയിന്‍ ആണ് പിടികൂടിയത്. ആഫ്രിക്കയില്‍ നിന്ന് എത്തിച്ച ഹെറോയിന്‍ ആണ് ഇത്.
സംഭവത്തില്‍ രമേശ്, സന്തോഷ് എന്നിവരെ അറസ്റ്റ് ചെയ്തു. ഹരാരെയില്‍ നിന്നും ഹെറോയിന്‍ മുംബൈയിലെത്തിച്ച ശേഷം ട്രെയിനില്‍ തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു. ആര്‍ക്കുവേണ്ടിയാണ് ഇത്രയും മയക്കുമരുന്ന് വീട്ടില്‍ സൂക്ഷിച്ചതെന്ന കാര്യം വ്യക്തമായിട്ടില്ല.
നര്‍കോട്ടിക് കണ്‍ട്രോല്‍ ബ്യൂറോ ചെന്നൈ യൂണിറ്റിലെ സംഘമാണ് ഇന്നലെ രാത്രിയോടെ ഇവരെ പിടികൂടിയത്. ബാലരാമപുരം നെല്ലിവിള സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. കെട്ടിടത്തിന്റെ മുകള്‍ നിലയിലെ മുറി വാടകയ്ക്ക് എടുത്ത് രണ്ട് മാസം മുന്‍പാണ് ഇവര്‍ താമസമാരംഭിച്ചത്.
https://www.facebook.com/Malayalivartha



























