സ്‌കൂള്‍ തുറക്കുമ്പോള്‍ തിരിച്ച് ഹോസ്റ്റലിലേക്ക് അയയ്ക്കരുതെന്ന് മാതാപിതാക്കളോട് അപേക്ഷിച്ചു; കുട്ടിയുടെ ദേഹത്ത് അസ്വാഭാവികമായ പാടുകളും, പിന്നാലെ കുട്ടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ; തിരുവല്ലയില്‍ സ്‌കൂള്‍ ഹോസ്റ്റലില്‍ പന്ത്രണ്ടുകാരനെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി

തിരുവല്ലയിൽ വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. സ്‌കൂള്‍ ഹോസ്റ്റലില്‍ വെച്ചാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഏഴാം ക്ലാസുകാരനെ ലൈംഗികമായി പീഡിപ്പിച്ചത്. മാത്രമല്ല 10-ാം ക്ലാസ് വിദ്യാര്‍ത്ഥികളായ രണ്ടുപേരാണ് പീഡിപ്പിച്ചത്. സംഭവത്തെ തുടർന്ന് ഇവർക്കെതിരെ കുട്ടി പൊലീസില്‍ മൊഴി നല്‍കി. മാത്രമല്ല എല്ലാവരും ഹോസ്റ്റലിലെ താമസക്കാരാണ്.
അതേസമയം ഇക്കഴിഞ്ഞ ഓണാവധിക്ക് വീട്ടിലെത്തിയ കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതോടെയാണ് വിവരങ്ങൾ പുറത്ത് വരുന്നത്. സ്‌കൂള്‍ തുറക്കുമ്പോള്‍ തിരിച്ച് ഹോസ്റ്റലിലേക്ക് അയയ്ക്കരുതെന്ന് വിദ്യാര്‍ത്ഥി അമ്മയോട് ആവശ്യപ്പെട്ടു. പിന്നാലെ കുട്ടിയുടെ ദേഹത്ത് അസ്വാഭാവികമായ പാടുകളും മറ്റും രക്ഷിതാക്കള്‍ കാണുകയും ചെയ്തു.
തുടർന്ന് അമ്മയുടെ അനുജത്തിയോടാണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. ഇതിനു പിന്നാലെ ബന്ധുക്കൾ ബുധനാഴ്ച തിരുവല്ല ഡിവൈ.എസ്.പി.ക്ക് പരാതി നല്‍കുകയായിരുന്നു. എന്നാൽ പ്രതികള്‍ പ്രായപൂര്‍ത്തിയാകാത്തവരായതിനാല്‍ ശിശുക്ഷേമ സമിതിയുടെ റിപ്പോര്‍ട്ടു വാങ്ങി തുടര്‍നടപടി സ്വീകരിക്കുമെന്ന് ഡിവൈ.എസ്.പി. ടി.രാജപ്പന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha



























