Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇതാണ് മിന്നും വിജയം.... അപകടത്തില്‍ പരുക്കേറ്റിട്ടും വിധിയോട് പൊരുതി 72-ാം വയസ്സില്‍ ഭാര്യയോടൊപ്പം പന്ത്രണ്ടാം തരം തുല്യതാ പരീക്ഷയില്‍ വിവിധ വിഷയങ്ങളില്‍ എ പ്ലസോടെ വിജയം നേടി മുന്‍ സൈനികന്‍

22 SEPTEMBER 2022 10:24 AM IST
മലയാളി വാര്‍ത്ത

ഇതാണ് മിന്നും വിജയം.... അപകടത്തില്‍ പരുക്കേറ്റിട്ടും   വിധിയോട് പൊരുതി 72-ാം വയസ്സില്‍ ഭാര്യയോടൊപ്പം പന്ത്രണ്ടാം തരം തുല്യതാ പരീക്ഷയില്‍ വിവിധ വിഷയങ്ങളില്‍ എ പ്ലസോടെ വിജയം നേടി മുന്‍ സൈനികന്‍

ഓച്ചിറ ചങ്ങന്‍കുളങ്ങര കണ്ണമത്ത്തറ കൗസ്തുഭവത്തില്‍ രമണന്‍ (72) ഭാര്യ പത്മിനി (61) എന്നിവരാണ് മിന്നും വിജയം കരസ്ഥമാക്കിയത്. ജില്ലയിലെ ഏറ്റവും പ്രായം കൂടിയ പഠിതാവാണു രമണന്‍.

1967 -ല്‍ എസ്എസ്എല്‍സി പാസായ രമണന് അടുത്തവര്‍ഷം തന്നെ സിആര്‍പിഎഫില്‍ സെലക്ഷന്‍ ലഭിച്ചു. തുടര്‍ന്ന് 15 വര്‍ഷം സൈന്യത്തിന്റെ ഭാഗമായി രാജ്യ സേവനം നടത്തി. പിന്നീട് വിദേശത്ത് പല ജോലികളിലും ഏര്‍പ്പെട്ടിരുന്നു. തിരികെ നാട്ടിലെത്തിയതിനു ശേഷം വിവിധ കമ്പനികളില്‍ സുരക്ഷാ ഉദ്യോഗസ്ഥനായി.

ഭാര്യ പത്മിനി എല്‍ഐസി ഏജന്റായി ജോലി നോക്കുകയാണ്. ഇതിനിടയില്‍ ഭാര്യയെ സഹായിക്കാനായി രമണനും ഭാര്യയോടൊപ്പം ഫീല്‍ഡ് വര്‍ക്കിനു പോകാന്‍ തുടങ്ങി.

കോവിഡ് കാലത്താണ് ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് തുല്യത കേന്ദ്രത്തിലെ കോഓര്‍ഡിനേറ്റര്‍ ശ്രീലേഖ 12-ാം തരം തുല്യത കോഴ്‌സിനു പഠിക്കാനായി ആഗ്രഹമുള്ളവരെ തേടി എത്തുന്നത്. തുടര്‍ന്ന് ഇരുവരും കൃത്യമായി ക്ലാസുകളില്‍ പങ്കെടുത്തു. അറിവു നേടാനുള്ള മാതാപിതാക്കളുടെ ആഗ്രഹത്തെ മക്കളായ പ്രിന്‍സും പ്രിയങ്കയും കൊച്ചുമക്കളും പ്രോത്സാഹിപ്പിച്ചതോടെ ഇരുവരും പഠനവുമായി മുന്നേറി.

പരീക്ഷയ്ക്ക് രണ്ടു മാസം മുന്‍പ് അപകടത്തില്‍ രണ്ടു പേര്‍ക്കും പരുക്കേറ്റിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നപ്പോഴും അവര്‍ മത്സരിച്ചു പഠിച്ചു. ഓച്ചിറ ഗവ.എച്ച്എസ്എസിലാണ് പരീക്ഷ എഴുതിയത്. ഫലം വന്നപ്പോള്‍ മിക്ക വിഷയങ്ങളില്‍ എപ്ലസ് നേടി രമണനും പത്മിനിയും വിജയിച്ചു. ഓച്ചിറ ബ്ലോക്ക് പഞ്ചായത്തില്‍ നിന്നു പരീക്ഷ എഴുതിയ 30 പേരില്‍ 29 പേരും വിജയിച്ചു. സംസ്ഥാന തലത്തിലും രമണന്‍ മുന്നിലെത്തുമെന്നാണ് പ്രതീക്ഷ. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (5 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (5 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (5 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (5 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (6 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (6 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (6 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (6 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (6 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (8 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (9 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (9 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (9 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (10 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (10 hours ago)

Malayali Vartha Recommends