Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തലസ്ഥാനത്തെ സാംസണ്‍ ബില്‍ഡേഴ്‌സ് ഫ്‌ളാറ്റ് നിര്‍മ്മാണ വഞ്ചനാ കേസ്.... നടി ധന്യ മേരി വര്‍ഗ്ഗീസ് , ഭര്‍ത്താവ് ജോണ്‍, ഭര്‍തൃ സഹോദരന്‍ സാമുവല്‍ എന്നിവരടക്കം 4 പ്രതികള്‍ ഹാജരാകാന്‍ കോടതി ഉത്തരവ്, പതികള്‍ വഞ്ചനയിലുടെ സ്വരൂപിച്ച പണം ജപ്തി ചെയ്തതിന്റെ റിപ്പോര്‍ട്ട് ഡിസംബര്‍ 21 ന് വിളിച്ചു വരുത്താനും കോടതി ഉത്തരവ്

22 SEPTEMBER 2022 10:21 AM IST
മലയാളി വാര്‍ത്ത

തലസ്ഥാനത്തെ സാംസണ്‍ ബില്‍ഡേഴ്‌സ് ഫ്‌ളാറ്റ് നിര്‍മ്മാണ വഞ്ചനാ കേസില്‍ നടി ധന്യ മേരി വര്‍ഗ്ഗീസ് , ഭര്‍ത്താവ് ജോണ്‍, ഭര്‍തൃ സഹോദരന്‍ സാമുവല്‍ എന്നിവരടക്കം 4 പ്രതികള്‍ ഹാജരാകാന്‍ തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു.

 

പ്രതികള്‍ വഞ്ചനയിലുടെ സ്വരൂപിച്ച പണം ജപ്തി ചെയ്തതിന്റെ റിപ്പോര്‍ട്ട് ഡിസംബര്‍ 21 ന് വിളിച്ചു വരുത്താനും മജിസ്‌ട്രേട്ട് ലെനി തോമസ് കുരാകര്‍ ഉത്തരവിട്ടു. ധന്യയുടെ ഭര്‍ത്താവ് ജേക്കബ് സാംസണ്‍ മകന്‍ ജോണ്‍ ജേക്കബ് , ഭര്‍തൃ സഹോദരന്‍ ജേക്കബ് സാംസണ്‍ മകന്‍ സാമുവല്‍ ജേക്കബ്ബ് , സാംസണ്‍ ജേക്കബ് മകന്‍ ജേക്കബ് സാംസണ്‍ , നടി ധന്യ മേരി വര്‍ഗീസ് എന്നിവരാണ് ഫ്‌ലാറ്റ് തട്ടിപ്പു കേസിലെ 1 മുതല്‍ 4 വരെയുള്ള പ്രതികള്‍. പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 406 ( വിശ്വാസ ലംഘനം) , 420 ( ചതിക്കല്‍ , കബളിപ്പിക്കപ്പെട്ടയാളെ വിശ്വാസ വഞ്ചന ചെയ്ത് പണം കൈക്കലാക്കല്‍) , 34 ( പൊതു ഉദ്ദേശ്യ കാര്യ സാധ്യത്തിനായുള്ള കൂട്ടായ്മ) എന്നീ കുറ്റങ്ങള്‍ക്ക് കലണ്ടര്‍ കേസെടുത്താണ് പ്രതികളോട് ഹാജരാകാന്‍ കോടതി ഉത്തരവിട്ടത്.

 



2016 ഡിസംബര്‍ 16 ന് നാഗര്‍കോവില്‍ നിന്നാണ് ധന്യയടക്കം 3 പ്രതികളെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഭര്‍തൃപിതാവിനെ ആദ്യം അറസ്റ്റ് ചെയ്തു. ഫ്‌ളാറ്റ് നിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞ് കോടി കണക്കിന് രൂപ പലരില്‍ നിന്നായി തട്ടിയെടുക്കുകയായിരുന്നു. 2014 ല്‍ മരപ്പാലത്ത് നോവ കാസില്‍ എന്ന പേരില്‍ ഫ്‌ളാറ്റ് നിര്‍മിച്ച് പൂര്‍ത്തീകരിച്ച് നല്‍കാമെന്ന് വിശ്വസിപ്പിച്ച് 2011 മുതല്‍ എണ്‍പതോളം പേരില്‍നിന്നായി കോടി കണക്കിന് രൂപ വാങ്ങിയെന്നാണ് കേസ്. ധന്യയുടെ ഭര്‍ത്താവ് ജോണ്‍, ഭര്‍തൃ പിതാവ് ജേക്കബ് സാംസണ്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള സാംസണ്‍ ആന്‍ഡ് സണ്‍സ് ബില്‍ഡേഴ്‌സ് ഡവലപ്പേഴ്‌സ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് തട്ടിപ്പിന് കളമൊരുക്കിയത്. ഈ സ്ഥാപനത്തിന്റെ ഡയറക്ടറാണ് ധന്യ മേരി വര്‍ഗ്ഗീസ്.
2014ല്‍ പണി പൂര്‍ത്തിയാക്കി നല്‍കാമെന്നായിരുന്നു ഇവര്‍ നല്‍കിയിരുന്ന വാഗ്ദാനം. എന്നാല്‍ പറഞ്ഞ സമയത്ത് ഫ്‌ളാറ്റ് ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് പണം നല്‍കിയ 80 ഓളം പേര്‍ പോലീസിനെ സമീപിച്ചത്. തിരുവനന്തപുരത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

 


കമ്പനിയില്‍ ഫ്‌ളാറ്റുകളുടെ സെയില്‍സ് വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ധന്യ മേരി വര്‍ഗ്ഗീസിന്റെ നേതൃത്വത്തില്‍ പലരില്‍ നിന്നും പണം വാങ്ങിയിരുന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ജേക്കബ് സാംസനെ നേരത്തെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ അന്വേഷണം നടന്നുവരുന്നതിനിടയിലാണ് ധന്യയെയും ഭര്‍ത്താവിനെയും ഭര്‍തൃ സഹോദരനെയും അറസ്റ്റ് ചെയ്തത്.
2018 ലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (5 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (5 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (5 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (5 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (6 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (6 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (6 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (6 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (6 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (8 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (9 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (9 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (9 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (10 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (10 hours ago)

Malayali Vartha Recommends