Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഓടിക്കൊണ്ടിരുന്ന ബസിലെ വാതിൽ തുറന്ന്, വാതിൽപ്പടിയിൽ നിന്ന 9-ാം ക്ലാസ് വിദ്യാർത്ഥി പുറത്തേയ്ക്ക് തെറിച്ച് വീണു: വീണത് അറിഞ്ഞിട്ടും ബസ് നിർത്താനോ, വിദ്യാർത്ഥിയെ ആശുപത്രിയിൽ എത്തിക്കാനോ തയ്യാറാകാതെ കെഎസ്ആർടിസി ജീവനക്കാർ; വീഴ്ചയിൽ 14കാരന് തലയ്ക്കും മുഖത്തും കാൽ മുട്ടുകൾക്കും സാരമായി പരുക്കേറ്റു

22 SEPTEMBER 2022 11:25 AM IST
മലയാളി വാര്‍ത്ത

ഓടുന്ന തിരക്കുള്ള ബസിലെ വാതിൽ പടിയിൽ നിന്ന് തെറിച്ച് വീണ് വിദ്യാർത്ഥിക്ക് പരിക്ക്. തെറിച്ച് വീണത് അറിഞ്ഞിട്ടും ബസ് നിർത്താനോ, വിദ്യാർത്ഥിയെ ആശുപത്രിയിൽ എത്തിക്കാനോ തയ്യാറാകാതെ കെഎസ്ആർടിസി ജീവനക്കാർ. വിദ്യാർഥി പുറത്തേക്കു വീണെന്നു സഹപാഠികൾ പറഞ്ഞിട്ടും ബസ് നിർത്താതെ പോയി.20നു വൈകിട്ട് 4.15ന് എഴുകോൺ പെട്രോൾ പമ്പിനു സമീപത്തായിരുന്നു അപകടം.

ടെക്നിക്കൽ സ്കൂളിലെ 9-ാം ക്ലാസ് വിദ്യാർഥി നാന്തിരിക്കൽ ഷീബ ഭവനിൽ സുനിൽ, ഷീന ദമ്പതികളുടെ മകൻ നിഖിൽ സുനിലി (14) നാണ് അപകടത്തിൽ പരിക്കേറ്റത്. സ്കൂൾ വിട്ടശേഷം കൊട്ടാരക്കരയിൽ നിന്നുള്ള കരുനാഗപ്പള്ളി ബസിൽ തിരികെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. തിരക്കുള്ള ബസിൽ നിഖിലും സുഹൃത്തുക്കളും വാതിൽ പടിയിൽ നിന്ന് യാത്ര ചെയ്യുകയായിരുന്നു. ബസ് വേഗത്തിൽ വളവു തിരിഞ്ഞപ്പോൾ നിഖിൽ വാതിൽ തുറന്ന് പുറത്തേക്ക് വീണു.

വീഴ്ചയിൽ തലയ്ക്കും മുഖത്തും കാൽമുട്ടുകൾക്കും സാരമായി പരുക്കേറ്റു. നിഖിൽ പുറത്തേക്കു വീണെന്നു പറഞ്ഞിട്ടും ബസ് നിർത്തിയില്ല. ബസിൽ ഉള്ളവരടക്കം ബഹളം വച്ചതോടെ അരകിലോമീറ്ററോളം മാറി ചീരങ്കാവ് ജംക്‌ഷനിൽ നിർത്തി കുട്ടികളെ ഇറക്കിവിട്ടശേഷം ബസ് യാത്ര തുടർന്നു. നിഖിൽ തെറിച്ചു വീഴുന്നതു കണ്ട ബസിനു പിന്നാലെ വന്ന ബൈക്ക് യാത്രികനും എതിരെ വന്ന കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലെ ഹോം ഗാർഡ് ചീരങ്കാവ് സ്വദേശി സുരേഷ് ബാബുവുമാണ് നിഖിലിനെ ആശുപത്രിയിലെത്തിച്ചത്.

വീട്ടുകാർ പരാതിയുമായി കൊല്ലം കെഎസ്ആർടിസി ഡിപ്പോയിലെത്തിയപ്പോൾ സംഭവത്തെപ്പറ്റി അറിയില്ലെന്നായിരുന്നു അധികൃതരുടെ വിശദീകരണം. കുണ്ടറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു പ്രാഥമിക ചികിത്സ നൽകിയ ശേഷം ജില്ലാ ആശുപത്രിയിലേക്കു മാറ്റി. ആരോഗ്യനില തൃപ്തികരമായതോടെ വീട്ടിലേയ്ക്ക് വിട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (5 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (5 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (6 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (6 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (6 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (6 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (6 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (6 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (7 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (8 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (9 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (9 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (10 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (10 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (10 hours ago)

Malayali Vartha Recommends