Widgets Magazine
26
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം


യേശുവിന്റെ തിരുപ്പിറവിയുടെ ഓർമകൾ പുതുക്കി ക്രൈസ്തവർ ഇന്ന് ലോകമെങ്ങും ക്രിസ്തുമസ് ആഘോഷിക്കുന്നു... ഈ ക്രിസ്മസ് ദിനം സന്തോഷവും സമാധാനവും നിറഞ്ഞതാകട്ടെ, എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.


ശബരിമല ദർശനത്തിനു നിയന്ത്രണം... മണ്ഡല പൂജയോടനുബന്ധിച്ച് 26ന് വെർച്വൽ ക്യൂ വഴി 30,000 പേർക്കും 27ന് 35,000 പേർക്കും പ്രവേശനം അനുവദിക്കും

എന്തുകൊണ്ട് കോൺഗ്രസ്സ് നിലംതൊടാതെ ഓടുന്നുവെന്ന് ചിന്തിച്ച് തല പുണ്ണാക്കേണ്ട കാര്യമൊന്നുമില്ല; ദാ! ഇത് പോലുള്ള ഹിമാലയൻ ബ്ലണ്ടറുകൾ തന്നെയാണ് പ്രധാന കാര്യം; ആ ഫ്ലെക്സിൽ വീർ സവർക്കർ ഇടം നേടി അങ്ങനെ തന്നെ നിന്നുവെങ്കിൽ ഗുണമുണ്ടാവുക കോൺഗ്രസ്സിനു തന്നെയായിരുന്നു; വിമർശനവുമായി അഞ്ജു പാർവതി

22 SEPTEMBER 2022 01:45 PM IST
മലയാളി വാര്‍ത്ത

More Stories...

വീട്ടുകാര്‍ പള്ളിയില്‍ പോയ സമയം നോക്കി വീടിന്റെ വാതില്‍ തകര്‍ത്ത് 60 പവന്‍ കവര്‍ന്നു

പുതുവര്‍ഷത്തില്‍ നരേന്ദ്ര മോദി കേരളത്തില്‍

വര്‍ഗീയ പ്രചാരണം, വിദ്വേഷം വളര്‍ത്തല്‍, കലാപം സൃഷ്ടിക്കല്‍ ഇതൊക്കെ കേരളത്തില്‍ ആര്‍ എസ് എസ് പ്രയോഗിച്ചു; ആര്‍ എസ് എസിന് ഒരുകാലത്തും കീഴടക്കാന്‍ പറ്റാത്തതാണ് നമ്മുടെ നാടിന്‍റെ മതേതര മനസ്സെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റിന് പകരം ഫോട്ടോ പതിപ്പിച്ച സ്ഥിരം നേറ്റിവിറ്റി കാര്‍ഡ് നല്‍കുന്നത് മന്ത്രിസഭായോഗം തത്വത്തില്‍ അംഗീകരിച്ചു; രേഖ കേരളത്തില്‍ ആവിഷ്കരിക്കാന്‍ സര്‍ക്കാര്‍

കെഎസ്ആർടിസി ബസിൽ ദേഹാസ്വാസ്ഥ്യം; പിന്നാലെ യാത്രക്കാരനെ ആശുപത്രിയിലെത്തിക്കാതെ വഴിയിലിറക്കി വിട്ടു

എന്തുകൊണ്ട് കോൺഗ്രസ്സ് നിലംതൊടാതെ ഓടുന്നുവെന്ന് ചിന്തിച്ച് തല പുണ്ണാക്കേണ്ട കാര്യമൊന്നുമില്ല. ദാ! ഇത് പോലുള്ള ഹിമാലയൻ ബ്ലണ്ടറുകൾ തന്നെയാണ് പ്രധാന കാര്യം. ആ ഫ്ലെക്സിൽ വീർ സവർക്കർ ഇടം നേടി അങ്ങനെ തന്നെ നിന്നുവെങ്കിൽ ഗുണമുണ്ടാവുക കോൺഗ്രസ്സിനു തന്നെയായിരുന്നു. വിമർശനവുമായി അഞ്ജു പാർവതി പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

എന്തുകൊണ്ട് കോൺഗ്രസ്സ് നിലംതൊടാതെ ഓടുന്നുവെന്ന് ചിന്തിച്ച് തല പുണ്ണാക്കേണ്ട കാര്യമൊന്നുമില്ല. ദാ! ഇത് പോലുള്ള ഹിമാലയൻ ബ്ലണ്ടറുകൾ തന്നെയാണ് പ്രധാന കാര്യം. ആ ഫ്ലെക്സിൽ വീർ സവർക്കർ ഇടം നേടി അങ്ങനെ തന്നെ നിന്നുവെങ്കിൽ ഗുണമുണ്ടാവുക കോൺഗ്രസ്സിനു തന്നെയായിരുന്നു. കേവലം ന്യൂനപക്ഷ പ്രീണനത്തിന് വേണ്ടി മാത്രം കോൺഗ്രസ്സ് തള്ളിക്കളഞ്ഞ ദേശസ്നേഹിയെ തിരികെ ചേർത്തുപ്പിടിച്ചിരുന്നുവെങ്കിൽ അത് ഫേക്ക് നരേറ്റീവുകൾ കൊണ്ട് പുകമറ സൃഷ്ടിച്ച കമ്മികൾക്കും സുഡുക്കൾക്കും വൻ തിരിച്ചടിയായേനേ.

 

ഒപ്പം കോൺഗ്രസ്സിൻ്റെ സവർക്കർ വിരോധം trump card ആക്കുന്ന സംഘികൾക്ക് ഒരു കൊട്ടും ആയേനേ. പാർട്ടിയുടെ മൈലേജ് തന്നെ വേറൊരു തരത്തിലായേനേ. ആ ഫ്ലക്സ് മറയ്ക്കപ്പെടാതെ അങ്ങനെ നിന്നുവെങ്കിൽ നെഗറ്റീവായി ആകെ സംഭവിക്കുക കുറെ അന്തംകമ്മികളുടെ ട്രോളുകളും കുറേ തീവ്രവാദി സുഡുക്കളുടെ തെറിവിളികളും കേൾക്കേണ്ടി വരുമെന്നു മാത്രമായിരുന്നു. അവറ്റകളോട് പോടാ പുല്ലേ ആരെ ആദരിക്കണമെന്നു കോൺഗ്രസ്സിന് നീയൊന്നും പറഞ്ഞു തരേണ്ട എന്ന സ്റ്റേറ്റ്മെൻ്റ് ആയേനേ!

അതും അൻവർ സാദത്ത് എം.എൽ.എ ആയ സ്ഥലമാവുമ്പോൾ മതേതരത്വത്തിൻ്റെ, ദേശീയവാദത്തിൻ്റെ ഒക്കെ മികച്ചൊരു എലമെൻ്റ് സൃഷ്ടിക്കാൻ കഴിഞ്ഞേനേ. എന്നാൽ ആ ഫ്ലക്സ് മറയ്ക്കുക വഴി സിക്കുലറിസത്തിൻ്റെ വക്താക്കളാണെന്ന ധ്വനിയാണ് പാർട്ടി സൃഷ്ടിച്ചിരിക്കുന്നത്. സവർക്കർ ചിത്രം മറയ്ക്കാൻ ഗാന്ധിജിയുടെ ചിത്രം വച്ചപ്പോൾ ബാക്കിയാകുന്ന ഒരു ചോദ്യമുണ്ട് - അപ്പോൾ ഗാന്ധിക്ക് പകരക്കാരൻ്റെ സ്ഥാനമാണോ പാർട്ടിയിൽ എന്ന്.

കേരളത്തിൽ ന്യൂനപക്ഷ പ്രീണനം കാരണം സവർക്കർക്ക് മാർക്കറ്റ് ഇല്ലെങ്കിലും ഉത്തരേന്ത്യയിൽ അതല്ല സ്ഥിതി. ഹിന്ദി ബെൽറ്റിലും മറാത്ത ബെൽറ്റിലും ഒക്കെ സവർക്കർ ചിത്രം വച്ചാലേ വോട്ട് കീട്ടു, വീർ സവർക്കറുടെ ചിത്രം മറക്കുന്ന വീഡിയോ സംഘികൾ ഹിന്ദി ബെൽറ്റിൽ വ്യാപകമായി ഷെയർ ചെയ്താൽ അവിടെ ഉള്ള വോട്ട് കൂടെ പോയി കിട്ടും. മൊത്തത്തിൽ അsപടലം തേഞ്ഞു. എനിക്ക് മനസ്സിലാവാത്ത ഒരു കാര്യം എന്തെന്നാൽ ഈ കോൺഗ്രസ്സിന് എന്താണ് വീർ സവർക്കറോട് ഇത്ര ദേഷ്യമെന്നാണ്. എന്നു മുതല്ക്കാണ് ഇവർ സവർക്കറെ തളളിപ്പറഞ്ഞു തുടങ്ങിയത്? കൃത്യമായി പറഞ്ഞാൽ 2014 മുതൽ !

1920 മെയ് 26 ന്റെ യംഗ് ഇന്ത്യയിൽ സവർക്കർ സഹോദരന്മാരുടെ വിപ്ളവ പ്രവർത്തനങ്ങളെപ്പറ്റിയും അവരുടെ മോചനത്തെപ്പറ്റിയും വളരെ വിശദമായി എഴുതിയിട്ടുള്ള മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ പിൻതലമുറക്കാരും അനുയായികളും നടത്തുന്നത് ചരിത്രനിഷേധമാണ്. വിനായക് ദാമോദർ സവർക്കറുടെ പേരിൽ സ്റ്റാമ്പിറക്കിയതും അദ്ദേഹത്തിന്റെ സ്മരണയ്ക്കായ് ഫിലിം ഡിവിഷൻ വഴി ഡോക്യുമെന്ററി പുറത്തിറക്കിയതും ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരായിരുന്നു .

ഇനി ഗാന്ധി വധത്തിൽ അദ്ദേഹത്തിന് പങ്കുണ്ടായിരുന്നുവെങ്കിൽ അറുപത് വർഷം ഭരണം കൈവശമുണ്ടായിരുന്ന പാർട്ടി അതെന്തുകൊണ്ട് മറ നീക്കി പുറത്തുകൊണ്ടുവന്നില്ല? കുറഞ്ഞ പക്ഷം 1966 ഫെബ്രുവരി 26 വരെ അദ്ദേഹം ഇന്ത്യയിൽ ജീവിച്ചിരുന്നപ്പോൾ എന്തുകൊണ്ട് ഇന്ത്യ ഭരിച്ച കോൺഗ്രസ്സ് അതിനു മുതിർന്നില്ല? ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ഇരുമ്പഴിക്കുള്ളിൽ കഴിഞ്ഞ സമര ഭടനെ ഈ രീതിയിൽ അധിക്ഷേപിക്കുമ്പോൾ നിങ്ങളിലെ ദേശവിരുദ്ധനെ കാലം അടയാളപ്പെടുത്തുന്നുണ്ട്. രാജ്യത്തിനുവേണ്ടി കാരാഗൃഹങ്ങളിൽ നരകയാതന അനുഭവിച്ച സ്വാതന്ത്ര്യ സേനാനികളെ മറച്ചും പകരക്കാരനാക്കിയും അപഹാസൃരാക്കുമ്പോൾ ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തെ തന്നെയാണ് ഒരർത്ഥത്തിൽ നിങ്ങൾ അപമാനിക്കുന്നത്. രാഷ്ട്രീയ പകപോക്കലിനായും രാഷ്ട്രീയലാഭത്തിനായും വലിച്ചിഴയ്ക്കപ്പെടേണ്ട ഒരു നാമമല്ല വീർ സവർക്കർ !!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടുകാര്‍ പള്ളിയില്‍ പോയ സമയം നോക്കി വീടിന്റെ വാതില്‍ തകര്‍ത്ത് 60 പവന്‍ കവര്‍ന്നു  (4 hours ago)

ലഹരി വില്പന കേസില്‍ യുവതിയും കാമുകനും ഉള്‍പ്പെടെ നാല് പേര്‍ പിടിയില്‍  (4 hours ago)

പുതുവര്‍ഷത്തില്‍ നരേന്ദ്ര മോദി കേരളത്തില്‍  (5 hours ago)

ശബരിമല സ്വർണ്ണക്കൊള്ള; കൊള്ളക്ക് പിന്നിൽ വലിയൊരു ഗൂഡസംഘം പ്രവർത്തിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല  (9 hours ago)

വര്‍ഗീയ പ്രചാരണം, വിദ്വേഷം വളര്‍ത്തല്‍, കലാപം സൃഷ്ടിക്കല്‍ ഇതൊക്കെ കേരളത്തില്‍ ആര്‍ എസ് എസ് പ്രയോഗിച്ചു; ആര്‍ എസ് എസിന് ഒരുകാലത്തും കീഴടക്കാന്‍ പറ്റാത്തതാണ് നമ്മുടെ നാടിന്‍റെ മതേതര മനസ്സെന്ന് മുഖ്യമന്  (9 hours ago)

നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റിന് പകരം ഫോട്ടോ പതിപ്പിച്ച സ്ഥിരം നേറ്റിവിറ്റി കാര്‍ഡ് നല്‍കുന്നത് മന്ത്രിസഭായോഗം തത്വത്തില്‍ അംഗീകരിച്ചു; രേഖ കേരളത്തില്‍ ആവിഷ്കരിക്കാന്‍ സര്‍ക്കാര്‍  (9 hours ago)

കെഎസ്ആർടിസി ബസിൽ ദേഹാസ്വാസ്ഥ്യം; പിന്നാലെ യാത്രക്കാരനെ ആശുപത്രിയിലെത്തിക്കാതെ വഴിയിലിറക്കി വിട്ടു  (9 hours ago)

ഭരണഘടനാനുസൃതമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ രാജ്യത്ത് നടത്തുന്ന വോട്ടർപട്ടിക പരിഷ്ക്കരണത്തെപ്പറ്റി തെറ്റിദ്ധാരണയും ഭയവും പരത്തി മുഖ്യമന്ത്രി; വിമർശനവുമായി ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്ര  (10 hours ago)

കൂട്ട ആത്മഹത്യ നടന്ന രാവിലെ ആ വീട്ടിൽ പോലീസ് എത്തി..!ക്ഷേത്ര കലവറയിലും കലാധരൻ അസ്വസ്ഥൻ  (13 hours ago)

കലാധരന്റെ അച്ഛനെ പൂട്ടി ജീവിച്ചിരിക്കുന്ന അയാളെ കൊന്ന് തിന്ന്..!പിള്ളേരെ കൊല്ലാൻ 'അമ്മ കൂട്ട്..! ഭാര്യയെ വളഞ്ഞ് പോലീസ്  (13 hours ago)

കേറി വാടാ രാഹുലെ..! തിരുപ്പിറവി..! പിണറായിയെ വെട്ടി..! ആവേശത്തോടെ ജനം പിന്നാലെ ഷാഫിയും...!  (13 hours ago)

തമിഴ്നാട്ടിലെ ഹൊസൂരിൽ എയർപോർട്ടിനായി 2980 ഏക്കർ കൃഷിഭൂമി  (13 hours ago)

മലപ്പുറം സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ജിദ്ദയിൽ മരിച്ചു....  (13 hours ago)

പറവൂരിൽ സതീശനെതിരെ രാഹുൽ ഇറങ്ങും..! പാലക്കാട് സ്വതന്ത്രൻ..രണ്ടിടത്ത് രാഹുൽ..! അമ്പോ..!RAHUL V/S SATHEESHAN  (14 hours ago)

രാഹുലിന് സീറ്റ് ഇല്ല സതീശന്റെ ചതി..! സ്വതന്ത്രനായി രാഹുൽ ഇറങ്ങും..! കോൺഗ്രസ്സ് V/S രാഹുൽ  (14 hours ago)

Malayali Vartha Recommends