അമിത്ഷായുടെ അപ്രതീക്ഷിത നീക്കം! നടുറോഡിൽ കലിതുള്ളി പോപ്പുലർ ഫ്രണ്ട് തലസ്ഥാനത്ത് സംഘർഷം

കേരളത്തിൽ നേരം പുലർന്നപ്പോൾ മുതൽ നേതാക്കളും പോലീസും ഞെട്ടുകയാണ്. സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എൻഐഎ പരിശോധന ശക്തമാകുകയാണ്. സംസ്ഥാന പോലീസിനെപ്പോലും ഒഴിവാക്കി ആയിരുന്നു റെയ്ഡ്. നിലവിൽ 13 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
എന്നാൽ ഇതിനു പിന്നാലെ പ്രതിഷേധവുമായി പോപ്പുലർ ഫ്രണ്ടും രംഗത്ത് എത്തി. നേതാക്കളെ കസ്റ്റഡിയിലെടുത്തതിനെ തുടർന്ന് ഈഞ്ചയ്ക്കൽ ജംഗ്ഷനിൽ ഒരു മണിക്കൂറോളം നീണ്ട പ്രതിഷേധവും ഉണ്ടായി. ഹൈവേയിൽ ഉപരോധം നടത്തിയതോടെ മണിക്കൂറോളം ഗതാഗത തടസവും നേരിട്ടു. ഇതിനിടെ പോപ്പുലർ ഫ്രണ്ടും പോലീസും തമ്മിൽ സംഘർഷമുണ്ടാകുന്ന സാഹചര്യവുമുണ്ടായി.
അതേസമയം ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് എന്‍ഐഎ ഉദ്യോഗസ്ഥര്‍ റെയ്ഡിനായി എത്തിയത്. തുടർന്ന് പുലര്‍ച്ചെ വരെ റെയ്ഡ് തുടര്‍ന്നു. മാത്രമല്ല ഇപ്പോഴും ഇടങ്ങളിലും രാവിലെയും റെയ്ഡ് തുടരുകയാണ്. കൂടാതെ സിആര്‍പിഎഫ് സുരക്ഷയോടെ ആയിരുന്നു റെയ്ഡ്. പലസ്ഥലത്തും പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തി.
നിലവിൽ 13 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദില്ലിയില്‍ നിന്നു സംഘത്തിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശൂർ, മലപ്പുറം, കൊല്ലം, കണ്ണൂര്‍ തുടങ്ങിയ ജില്ലകളില്‍ പരിശോധന നടക്കുന്നുണ്ട്. പത്തനംതിട്ട ജില്ലാ സെക്രട്ടറി സാദിഖ് അഹമ്മദിന്റെ കൊന്നമൂട്ടിലെ വീട്ടിലും അടൂര്‍ പറക്കോട് പ്രവര്‍ത്തിക്കുന്ന ജില്ലാ കമ്മിറ്റി ഓഫീസിലുമാണ് റെയ്ഡ് നടന്നത്. ഇത് കൂടാതെ കണ്ണൂര്‍ താണയിലുള്ള ഓഫീസിലാണ് റെയ്ഡ് നടന്നത്. പിന്നാലെ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സമിതിയംഗം യഹിയ തങ്ങളെ എന്‍ഐഎ സംഘം കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെയാണ് തൃശൂർ പെരുമ്പിലാവ് സ്വദേശി യഹിയ തങ്ങളെ കസ്റ്റഡിയിലെടുത്തത്. പെരുമ്പിലാവിലെ വീട്ടിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്.
https://www.facebook.com/Malayalivartha


























