Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രാത്രിയിൽ വല്ലാത്ത ശബ്ദം കേൾക്കും; മുറികളിൽ മൂത്രമൊഴിച്ച് നാറ്റിക്കും; രാജ്ഭവനിൽ സ്വസ്ഥയില്ല; ഉറക്കം നഷ്ടപ്പെട്ട് ഗവർണർ

22 SEPTEMBER 2022 03:27 PM IST
മലയാളി വാര്‍ത്ത

രാജ്ഭവനിൽ ഗവർണർക്ക് കിടന്നുറങ്ങാൻ സാധിക്കുന്നില്ല. എന്തെന്നല്ലേ ?മച്ചിലൂടെ മരപ്പട്ടികൾ ഓടുന്നതിനാലാണ് അദേഹത്തിന് ഉറങ്ങാൻ സാധിക്കാത്തത്. അദ്ദേഹം താമസിക്കുന്ന ഗവർണേഴ്സ് അപ്പാർട്ട്മെന്റിന്റെ മച്ചിലൂടെ മരപ്പട്ടികൾ ഓടുകയാണ് . രാത്രിയിൽ വല്ലാത്ത ശബ്ദം അവിടെ നിന്നും കേൾക്കാറുണ്ടത്രെ . മുറികളിൽ ഇവ മൂത്രമൊഴിച്ച് നാശം വിതയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. .

ഉറക്കം നഷ്ടമായപ്പോൾ ,അതിവിശിഷ്ടാതിഥികൾക്കുള്ള പ്രസിഡൻഷ്യൽ സ്യൂട്ടിലേക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കഴിഞ്ഞ ദിവസം താമസം മാറ്റുകയും ചെയ്തു . ആറുമാസം ഇവിടെയാണ് അദ്ദേഹം ഇനി താമസിക്കുക. രാജ്ഭവൻ വളപ്പിൽ തന്നെയുള്ള ആഡംബര സൗകര്യങ്ങളുള്ള പ്രസിഡൻഷ്യൽ സ്യൂട്ടിൽരാഷ്ട്രപതിക്കും ഉപരാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും താമസിക്കാൻ മാത്രമുള്ളതാണ്.

അനന്തപുരി സ്യൂട്ട് എന്നും ഇതിനെ വിളിക്കാറുണ്ട് . രാജ്ഭവൻ കേരളീയ വാസ്തുശിൽപ്പ മാതൃകയിലുള്ള മന്ദിരമാണ്. മുറികളിൽ മച്ചുകളും അതിനു മുകളിൽ പാകിയ ഓടുകളുണ്ട്. മച്ചിനു മുകളിലാണ് മരപ്പട്ടികൾ ഓടി നടക്കുന്നത്.

ഗവർണറുടെ ഉറക്കത്തിനു പോലും തടസമാകുന്നുണ്ട് ഇത്. പൊട്ടിയ ഓടുകൾ മാറ്റാനും മച്ചുകൾ നവീകരിക്കാനും ഗവർണർ നിർദ്ദേശംകൊടുത്ത് കഴിഞ്ഞു. പൊതുമരാമത്ത് വകുപ്പ് അറ്റകുറ്റപ്പണിയും നവീകരണവും തുടങ്ങി. ഇതോടെ ഗവർണർ താമസം മാറ്റി . പ്രസിഡൻഷ്യൽ സ്യൂട്ടാക്കി മാറ്റിയത് തിരുവിതാംകൂർ രാജകുടുംബം ഗസ്റ്റ്ഹൗസായി ഉപയോഗിച്ചിരുന്ന വസതിയാണ് . ആഡംബര സൗകര്യങ്ങളുള്ള വലിയ മുറിയുണ്ട് .

അതിനോട് ചേർന്ന് നാല് മുറികളുണ്ട് . നിലത്തും ഭിത്തികളിലുമെല്ലാം തടിയുടെ പാനലിംഗും മറ്റ് സൗകര്യങ്ങളുണ്ട്. രാഷ്ട്രപതി ഉപരാഷ്ട്രപതി പുറമേ പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവർ ഇവിടെ വസിച്ചിട്ടുണ്ട് .ഗവർണർമാർക്കും പ്രസിഡൻഷ്യൽ സ്യൂട്ടിൽ താമസിക്കാൻ സാധിക്കും .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (9 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (9 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (9 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (9 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (9 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (10 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (10 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (10 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (10 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (11 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (13 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (13 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (13 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (13 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (14 hours ago)

Malayali Vartha Recommends