Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ത്യ ഓസ്‌ട്രേലിയ ടി20; ടിക്കറ്റെടുക്കാൻ ആരാധകർ എത്തിയത് പുലർച്ചെ അഞ്ച് മുതൽ... തിരക്ക് നിയന്ത്രണാതീതമായതോടെ പൊലീസിന് ലാത്തി വീശേണ്ടി വന്നു... ലാത്തി ചാർജിൽ 4 പേർക്ക് പരുക്ക്...

22 SEPTEMBER 2022 03:49 PM IST
മലയാളി വാര്‍ത്ത

 

 


ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ടി20 മത്സരത്തിനുള്ള ടിക്കറ്റ് വില്പനയ്ക്കിടെ സംഘർഷം. മൂന്ന് മത്സരങ്ങൾ അടങ്ങിയ പരമ്പരയിലെ അവസാന മാച്ച് ഹൈദരാബാദിലാണ് നടക്കുക. ടിക്കറ്റ് ലഭിക്കാൻ പുലർച്ചെ അഞ്ച് മുതൽ ജിംഖാന ഗ്രൗണ്ടിൽ ആരാധകർ തടിച്ചുകൂടി. തിരക്ക് നിയന്ത്രണാതീതമായതോടെ പൊലീസിന് ലാത്തി വീശേണ്ടി വന്നു. ലാത്തി ചാർജിൽ 4 പേർക്ക് പരുക്ക്.പിരിഞ്ഞു പോകാൻ ആരാധകർ കൂട്ടാക്കാതെ വന്നതോടെ പൊലീസ് ലാത്തി വീശി.

 

 

 

 

പരുക്കേറ്റവരെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ക്രിക്കറ്റ് പ്രേമികളോടുള്ള ഈ പെരുമാറ്റത്തിൽ നിരവധി ആരാധകരും നിരാശരായി.മൂന്ന് മത്സരങ്ങളുള്ള ഈ പരമ്പരയിലെ ആദ്യ മത്സരം മൊഹാലിയിലാണ് നടന്നത്. ഈ മത്സരത്തിൽ ഇന്ത്യക്ക് 4 വിക്കറ്റിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നു. പരമ്പരയിലെ അടുത്ത മത്സരം നാഗ്പൂരിലും അവസാന മത്സരം ഹൈദരാബാദിലുമാണ് നടക്കുക. നിലവിൽ 0-1ന് പിന്നിലാണ് ഇന്ത്യ.

 

 

 


ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ സെപ്റ്റംബർ 25 ന് നടക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ ടി20 മത്സരങ്ങളുടെ ടിക്കറ്റ് വിൽപ്പന ആരംഭിച്ചപ്പോൾ ആരാധകർ തിങ്ങിനിറഞ്ഞു. ഇതോടെ ജിംഖാന ഗ്രൗണ്ടിൽ വൻ ജനത്തിരക്ക് അനുഭവപ്പെട്ടു. പരിസരത്തെ റോഡ് ഗതാഗതവും തടസപ്പെട്ടതോടെ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസിന് കഷ്ടപ്പെടേണ്ടി വന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (9 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (9 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (9 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (9 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (9 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (9 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (10 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (10 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (10 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (11 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (13 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (13 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (13 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (13 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (13 hours ago)

Malayali Vartha Recommends