നടുക്കത്തോടെ.... വര്‍ക്കലയില്‍ ജ്യേഷ്ഠന്‍ കിടപ്പ് രോഗിയായ സഹോദരനെ കുത്തിക്കൊലപ്പെടുത്തി, പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്

നടുക്കത്തോടെ.... വര്‍ക്കലയില്‍ ജ്യേഷ്ഠന്‍ കിടപ്പ് രോഗിയായ സഹോദരനെ കുത്തിക്കൊലപ്പെടുത്തി, പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്
തലസ്ഥാനത്തെ ഭീതിയിലാഴ്ത്തി വീണ്ടും അരുംകൊല.
വര്‍ക്കലയില്‍ ജ്യേഷ്ഠന്‍ കിടപ്പ് രോഗിയായ സഹോദരനെ നെഞ്ചില്‍ കുത്തിക്കൊന്നു. വര്‍ക്കല മേല്‍ വെട്ടൂര്‍ കാര്‍ത്തികയില്‍ സന്ദീപാണ് ( 47) കൊല്ലപ്പെട്ടത്. ജ്യേഷ്ഠ സഹോദരന്‍ സന്തോഷിനെ( 52 ) വര്‍ക്കല പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടുകൂടിയായിരുന്നു സംഭവം.
റെയില്‍വേ ജീവനക്കാരനായിരുന്ന സന്ദീപ് കഴിഞ്ഞ മൂന്നുവര്‍ഷമായി ഫിക്‌സ് രോഗം വന്ന് കിടപ്പില്‍ കഴിയുകയാണ്്. സംഭവം നടക്കുമ്പോള്‍ സന്ദീപിനെ പരിചരിക്കുന്നതിനായുള്ള 60 വയസ്സുള്ള തമിഴ്‌നാട് സ്വദേശിയായ ഒരു മെയില്‍ നഴ്‌സും വീട്ടിലുണ്ടായിരുന്നു.
ഇന്ന് വെളുപ്പിന് ഒരു മണിയോടുകൂടി അകാരണമായി പ്രതിയായ സന്തോഷ് സഹോദരന്റെ നെഞ്ചില്‍ കത്തി കുത്തി ഇറക്കുകയായിരുന്നുവെന്നാണ് വിവരം.
വിവാഹബന്ധം വേര്‍പെടുത്തി കഴിയുന്ന പ്രതി സന്തോഷ് വെറ്റിനറി ഡോക്ടറാണ്. എന്നാല്‍ ഇയാള്‍ ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്. സന്ദീപ് അവിവാഹിതനാണ്. മൃതദേഹം വര്‍ക്കല താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കുന്നു. പൊലീസ് അന്വേഷണം തുടങ്ങി.
"
https://www.facebook.com/Malayalivartha


























