ആ യാത്ര അന്ത്യയാത്രയായി...... ഗുരുവായൂരില്‍ പോയി മടങ്ങവെ കൊല്ലത്തുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

ആ യാത്ര അന്ത്യയാത്രയായി...... ഗുരുവായൂരില്‍ പോയി മടങ്ങവെ കൊല്ലത്തുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.
പേട്ട തുലയില്‍ െലയ്ന്‍ തുലയില്‍ വീട്ടില്‍ കെ.എന്‍.ആര്‍.എ. 307ല്‍ കൃഷ്ണഗാഥ എസ്.ജെ.(31) ആണ് മരിച്ചത്. കഴിഞ്ഞമാസം 23-ന് കൊല്ലത്തുണ്ടായ അപകടത്തില്‍ കൃഷ്ണഗാഥയുടെ മകള്‍ ജാനകിയും അച്ഛന്റെ അമ്മ കൃഷ്ണകുമാരിയും മരിച്ചിരുന്നു.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കൃഷ്ണഗാഥ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. റിട്ട. സബ് രജിസ്ട്രാര്‍ എസ്.ജയദേവിന്റെയും(സി.ഇ.ഒ. ജെ.ജെ. ബില്‍ഡര്‍ ആന്‍ഡ് ഡെവലപ്പേഴ്‌സ്) ഷീബയുടെയും മകളാണ്. ഭര്‍ത്താവ്: സുധീഷ് സുധര്‍മന്‍ (ഇ.ജി. ഓഡിസൈന്‍ സ്റ്റുഡിയോ). സംസ്‌കാരം ശനിയാഴ്ച മുട്ടത്തറ എസ്.എന്‍.ഡി.പി. മോക്ഷകവാടത്തില്‍ നടത്തും.
"
https://www.facebook.com/Malayalivartha


























