Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അന്വേഷണത്തിനെതിരെ തോമസ് ഐസക്ക് നൽകിയ ഹർജി അപക്വമാണ്; അദ്ദേഹം അന്വേഷണത്തിൽ നിന്നും ഒളിച്ചോടാൻ ശ്രമിക്കുന്നു; ഫെമ നിയമ ലംഘനം അന്വേഷിക്കാൻ ഇ ഡിക്ക് അധികാരമുണ്ട്; തോമസ് ഐസക്കിനെതിരെ ആഞ്ഞടിച്ച് വീണ്ടും എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ്; സത്യവാങ്മൂലം കോടതിയിൽ സമർപ്പിച്ച് ഇ ഡി

24 SEPTEMBER 2022 03:45 PM IST
മലയാളി വാര്‍ത്ത

More Stories...

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...

തോമസ് ഐസക്കിനെതിരെ വീണ്ടും എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് രംഗത്ത് വന്നിരിക്കുകയാണ്. അന്വേഷണത്തിനെതിരെ അദ്ദേഹം നൽകിയ ഹർജി അപക്വമായ തീരുമാനമെന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് പറഞ്ഞരിക്കുന്നത്. തോമസ് ഐസക്ക് അന്വേഷണത്തിൽ നിന്നും ഒളിച്ചോടാൻ ശ്രമിക്കുന്നുവെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് വിമർശിച്ചു. ഫെമ നിയമ ലംഘനം അന്വേഷിക്കാൻ ഇ ഡിക്ക് അധികാരമുണ്ടെന്നും അവർ വ്യക്തമാക്കി . ഈ കാര്യവ്യമായി ബന്ധപ്പെട്ടുള്ള സത്യവാങ് മൂലം കോടതിയിൽ ഇ ഡി സമർപ്പിച്ചു. മസാല ബോണ്ടിന്റെ ഇ ഡി അന്വേഷണത്തിനെതിരെയാണ് തോമസ് ഐസക്ക് ഹർജി നൽകിയത്.

അതേസമയം കിഫ്‌ബിയ്ക്ക് എതിരായ അന്വേഷണത്തിന്റെ ഭാഗമായി ഇ ഡി നൽകിയ സമൻസിലെ തുടർ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു തോമസ് ഐസക്ക് ഹർജി നൽകിയത്. താൻ ഫെമ നിയമ ലംഘനം നടത്തിയെന്ന് പറയുന്ന ഇ ഡി, തൻ ചെയ്ത കുറ്റമെന്തെന്ന് വ്യക്തമാക്കിയിട്ടില്ലെന്നാണ് തോമസ് ഐസക്കിന്റെ പ്രധാന വാദം. എന്ത് സാഹചര്യത്തിലാണ് ഐസക്കിന് ഹാജരാകാൻ നോട്ടീസ് അയച്ചതെന്നു രേഖകൾ സഹിതം വിശദീകരിക്കാൻ ഇഡിയോട് കോടതി ആവശ്യപ്പെട്ടിരുന്നു.

സംശയകരമായ ഇടപാടുകൾ കണ്ടെത്തിയ സാഹചര്യത്തിൽ വിവരങ്ങൾ തേടാനായിരുന്നു സമൻസ് അയച്ചത്. എന്നാൽ പ്രതിയായിട്ടല്ലാ തോമസ് ഐസക്കിനെ വിളിപ്പിച്ചതെന്നുമാണ് കഴിഞ്ഞ തവണ ഹർജി പരിഗണിക്കവേ ഇഡി കോടതിയെ അറിയിച്ചത്. കൂടാതെ ഇന്ന് വരെ ഐസക്ക് ഹാജരാകേണ്ടതില്ലെന്നും ഇഡി അഭിഭാഷകൻ വാക്കാൽ പറഞ്ഞിരുന്നു. വലിയ വാദ പ്രതിവാദങ്ങളാണ് കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ ഹൈക്കോടതിയില്‍ അരങ്ങേറിയത്.

കിഫ്ബിയുടെ മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് ഇഡി നൽകിയ സമൻസുകളിലെ വൈരുദ്ധ്യം ചൂണ്ടിക്കാണിച്ചായിരുന്നു സിംഗിൾ ബെഞ്ചിൽ തോമസ് ഐസക്കിന്‍റെ വരവ്. ആദ്യത്തെ സമൻസിൽ ഹാജരാകണമെന്നാവശ്യപ്പെടുന്നു, രണ്ടാമത്തേതിൽ തന്‍റെയും കുടുംബംഗങ്ങളുടെയും വ്യക്തിവിവരങ്ങൾ തേടുന്നു. ഇത് ഉദ്ദേശം വേറെയാണെന്ന് തോമസ് ഐസക്ക് ചോദിച്ചിരുന്നു . ഫെമ ലംഘനമെന്ന പേരിൽ ഇഡിയുടെ നടപടി ചട്ടവിരുദ്ധമാണെന്നും ഐസക്ക് വാദിച്ചു.

എന്നാല്‍, അന്വേഷണ ഏജൻസിക്ക് സംശയം തോന്നിയാൽ ആരെയും വിളിപ്പിച്ചുകൂടേയെന്നായിരുന്നു ജസ്റ്റിസ് വി ജി അരുൺ മറുചോദ്യം ഉന്നയിച്ചത് . മൊഴിയെടുക്കാനുളള അന്വേഷണ ഏജൻസിയുടെ തീരുമാനത്തിൽ എന്താണ് കുഴപ്പമെന്നും സിംഗിൾ ബെഞ്ച് തോമസ് ഐസക്കിനോട് ചോദ്യം ഉന്നയിച്ചു. താൻ എന്ത് നിയമലംഘനമാണ് നടത്തിയതെന്ന് ആദ്യം എൻഫോഴ്സ്മെന്‍റ് വ്യക്തമാക്കട്ടെയെന്നായിരുന്നു തോമസ് ഐസക്കിനായി ഹാജരായ സുപ്രീം കോടതയിലെ മുതിർന്ന അഭിഭാഷകൻ സിദ്ധാർഥ് ദവേയുടെ മറുപടി.

തോമസ് ഐസക് പ്രതിയാണെന്ന് തങ്ങൾ എങ്ങും പറഞ്ഞിട്ടില്ലെന്ന് കോടതിയെ അറിയിച്ച ഇഡി, സാക്ഷിയായി തോമസ് ഐസക്കിന് സഹകരിച്ച് കൂടേയെന്നും അന്ന് ചോദിച്ചിരുന്നു . സാക്ഷിയായിട്ടാണെങ്കിൽ വ്യക്തിവിവരങ്ങൾ എന്തിനാണ് തിരക്കുന്നതെന്ന് തോമസ് ഐസക്ക് ആരാഞ്ഞു. ഇത് പരിഗണിച്ച കോടതി ഒരാളുടെ സ്വകാര്യത ലംഘിക്കാനാവില്ലെന്ന് പരാമര്‍ശിക്കുകയും വ്യക്തി വിവരങ്ങൾ ആരാഞ്ഞത് എന്തിന്‍റെ അടിസ്ഥാനത്തിലാണെന്ന് ചോദിക്കുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്  (1 hour ago)

വിജയ്- സംഗീത വിവാഹമോചന കേസ് ഒത്തുതീര്‍പ്പിലേക്ക്  (1 hour ago)

ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയില്‍ നടക്കും  (1 hour ago)

കേന്ദ്ര സര്‍ക്കാരിനെതിരെ ജെന്‍ സികളെ അണിനിരത്തി പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്  (1 hour ago)

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും  (1 hour ago)

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍32 വിമാനം തകര്‍ന്ന് വീണു  (1 hour ago)

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (3 hours ago)

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (3 hours ago)

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....  (3 hours ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (3 hours ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (4 hours ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (4 hours ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (4 hours ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (5 hours ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (5 hours ago)

Malayali Vartha Recommends