ലോകമെമ്പാടുമുള്ള മലയാളികൾ തത്സമയം കണ്ട നിയമസഭയിലെ ആഭാസം നടന്നിട്ടേയില്ലായെന്നു പറഞ്ഞ ഉളുപ്പില്ലായ്മയുടെ പേര് കമ്മ്യൂണിസം! മുണ്ട് മടക്കിക്കുത്തി നിയമസഭാ ടേബിളിൽ ചാടി നടന്ന് ഇക്കണ്ട പരാക്രമമൊക്കെ കാട്ടി ഒടുക്കം ഓടിത്തളർന്ന് വീണത് ശിവൻകുട്ടിയല്ലായെന്ന് സമർത്ഥിച്ചത് സിറ്റപ്പൻ; സി സി ടി വി ക്യാമറകൾ കാണിക്കുന്ന തെളിവുകളെ അപ്പാടെ നിഷേധിച്ച്, അങ്ങനൊന്ന് നടന്നിട്ടേയില്ലായെന്ന് പറയുന്നത് സ്വന്തമായി പോലീസ് സ്റ്റേഷനും ഭരണഘടനയും കോടതിയുമുള്ള പ്രസ്ഥാനം! പൊളിച്ചടുക്കി അഞ്ജു പാർവതി

നിയമസഭാ കയ്യാങ്കളി കേസിൽ കുറ്റം നിഷേധിച്ച് മൂന്നാം പ്രതി ഇ പി ജയരാജൻ. അദ്ദേഹം ഇന്ന് കോടതിയിൽ ഹാജരായിരുന്നു. തിരുവനന്തപുരം സി ജെ എം കോടതിയിലായിരുന്നു അദ്ദേഹം ഹാജരായത്. ജയരാജനെ കോടതി കുറ്റപത്രം വായിച്ച് കേൾപ്പിച്ചു. തുടർന്ന് കുറ്റം നിഷേധിക്കുന്നതായി അദ്ദേഹം പറയുകയായിരുന്നു. അന്നത്തെ സർക്കാരിന്റെ ആസൂത്രിത നീക്കമാണ് കേസെന്നും ഇ പി ആരോപിച്ചു. ഈ വിഷയത്തിൽ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് അഞ്ജു പാർവതി. ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
ലോകമെമ്പാടുമുള്ള മലയാളികൾ തത്സമയം കണ്ട നിയമസഭയിലെ ആഭാസം നടന്നിട്ടേയില്ലായെന്നു പറഞ്ഞ ഉളുപ്പില്ലായ്മയുടെ പേര് ഖേറള കമ്മ്യൂണിസം! മുണ്ട് മടക്കിക്കുത്തി നിയമസഭാ ടേബിളിൽ ചാടി നടന്ന് ഇക്കണ്ട പരാക്രമമൊക്കെ കാട്ടി ഒടുക്കം ഓടിത്തളർന്ന് വീണത് ശിവൻകുട്ടിയല്ലായെന്ന് സമർത്ഥിച്ചത് ഖേറള സിറ്റപ്പൻ! കേരളം മുഴുവനും കണ്ട കാട്ടാക്കട ഡിപ്പോയിലെ ജീവനക്കാർ ഒരച്ഛനെ തല്ലിയ സംഭവം ഉളുപ്പില്ലാതെ നിഷേധിച്ചത് ആനയോളം തലയിൽ ആന മണ്ടത്തരം മാത്രമുള്ള സി.ഐ.ടി.യു നേതാവായ ഹാപ്പി സഖാവ്!
സി സി ടി വി ക്യാമറകൾ കാണിക്കുന്ന തെളിവുകളെ അപ്പാടെ നിഷേധിച്ച്, അങ്ങനൊന്ന് നടന്നിട്ടേയില്ലായെന്ന് പറയുന്നത് സ്വന്തമായി പോലീസ് സ്റ്റേഷനും ഭരണഘടനയും കോടതിയുമുള്ള പ്രസ്ഥാനം! വിരൽ തുമ്പിൽ കാഴ്ചകൾ കാണാൻ സാധിക്കുന്ന ഇന്നിൻ്റെ ടെക്കി ലോകത്തിരുന്ന് ഇന്ന് കണ്ട കൺമുന്നിലെ കാഴ്ചകൾ വെറും മായകളാണെന്നു പറയുന്ന ഇവറ്റകൾ ഇങ്ങനെ ആണെങ്കിൽ അമ്പതാണ്ടുകൾ മുമ്പ് എഴുതിയും പറഞ്ഞും ഉണ്ടാക്കിയതപ്പടി കെട്ടുക്കഥകളായിരിക്കില്ലേ? സഖാവ് മുരുകൻ അന്നെഴുതിയ കവിത ഇവരെ ഉദ്ദേശിച്ചാണ്; ഇവരെ മാത്രം ഉദ്ദേശിച്ചാണ്! എല്ലാവർക്കും തിമിരം നമ്മൾക്കെല്ലാവർക്കും തിമിരം എല്ലാവർക്കും തിമിരം നമ്മൾക്കെല്ലാവർക്കും തിമിരം
https://www.facebook.com/Malayalivartha


























