മുഖ്യന്റെ പശുക്കൂടിന് 42 ലക്ഷം; ഫോട്ടോയ്ക്ക് 7 ലക്ഷം; അംബാനി പോലും ഞെട്ടും, ;യൂറോപ്പിൽ അടിച്ചുപൊളിക്കാൻ മുഖ്യമന്ത്രിയും സംഘവും തയ്യാർ ; ഫോട്ടോയെടുക്കാൻ മൂന്ന് ഏജന്‍സികള്‍ക്കായി ഏഴു ലക്ഷം; മുഖ്യന്റെ വിദേശടൂർ ഗംഭീരം! കേരളം NO:1 തന്നെ

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ തൊഴുത്ത് നിർമാണത്തിന് 42 ലക്ഷം ചിലവാക്കിയ വാർത്ത പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ മുഖ്യന്റെ വിദേശ യാത്രയുടെ ചിത്രങ്ങളെടുക്കാൻ 7 ലക്ഷം രൂപ ചിലവഴിച്ചു എന്ന വാർത്തയാണ് പുറത്ത് വരുന്നത്.
ഇന്നാണ് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും അടങ്ങിയ സംഘത്തിന്റെ യൂറോപ്യന്‍ പര്യടനത്തിന് തുടക്കമാവുന്നത്. തുടർന്ന് വിവിധ രാജ്യങ്ങളിലെ ടൂറിന്റെ വീഡിയോ ഫോട്ടോ ചിത്രീകരണത്തിനായി വന്‍തുകയാണ് അനുവദിച്ചിരിക്കുന്നത്. ഏഴു ലക്ഷം രൂപയാണ് വീഡിയോ, ഫോട്ടോ കവറേജിനായി മാത്രം ചെലവിടുന്നത്.
അതേസമയം ഇതിനായി മാത്രം മൂന്ന് ഏജന്‍സികളെ തെരഞ്ഞെടുത്തു. എന്നാൽ സംസ്ഥാന ചരിത്രത്തില്‍ ആദ്യമായിട്ടാണ് വിദേശ സന്ദര്‍ശനം നടത്തുന്ന മുഖ്യമന്ത്രിയുടെ പരിപാടിക്ക് വിഡിയോ, ഫോട്ടോ കവറേജ് ചെയ്യാന്‍ ആളെ വയ്ക്കുന്നത്. കൂടാതെ ഒക്ടോബര്‍ രണ്ടു മുതല്‍ നാലു വരെ ഫിന്‍ലന്‍ഡിലും അഞ്ചു മുതല്‍ ഏഴു വരെ നോര്‍വേയിലും ഒമ്പതു മുതല്‍ 12 വരെ യു.കെ യിലും മുഖ്യമന്ത്രി സന്ദര്‍ശനം നടത്തുന്നത്.
https://www.facebook.com/Malayalivartha