ഇന്നും നാളെയും പൂജവയ്ക്കാമോ?! അഷ്ടമിയുടെ ഇരുദിവസത്തെയും നാഴികയിലുള്ള ഏറ്റക്കുറച്ചിലാണ് കാരണം. ഇന്നു വൈകിട്ട് പൂജവച്ചാൽ നാലാം ദിവസമായിരിക്കും സരസ്വതി പൂജ.... ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ത്തിൽ പൂജവയ്ക്കുന്നത് നാളെ..
ദുർഗാഷ്ടമി നാളെ ആണെങ്കിലും ജ്യോതിഷ പ്രമാണങ്ങളനുസരിച്ച് ഇന്നും നാളെയും പൂജവയ്ക്കാം. ചില പഞ്ചാംഗങ്ങളിൽ പൂജവയ്പ്പ് ഞായറാഴ്ച വൈകിട്ടാണെന്നും ചിലതിൽ തിങ്കളാഴ്ച വൈകിട്ടാണെന്നും രേഖപ്പെടുത്തിയിരുന്നു.എന്നാൽ ഇന്ന് സപ്തമിയിൽ സൂര്യോദയവും അഷ്ടമിയിൽ സൂര്യാസ്തമയവും വരുന്നു. തിങ്കളാഴ്ച ഉദയത്തിലാണ് അഷ്ടമി. സന്ധ്യയ്ക്ക് അഷ്ടമി വരുന്ന സമയത്താണ് പൂജ വയ്ക്കാറുള്ളത്.
ഇതിനാൽ ഞായറാഴ്ച സൂര്യൻ അസ്തമിച്ച് ഒന്നരമണിക്കൂറിനുശേഷം ഗ്രന്ഥം പൂജയ്ക്ക് വയ്ക്കണമെന്ന പ്രമാണം സ്വീകരിച്ചതായി കേരള തന്ത്രിമണ്ഡലം വൈസ് പ്രസിഡന്റ് വാഴയിൽമഠം എസ്.വിഷ്ണുനമ്പൂതിരി അറിയിച്ചു.അഷ്ടമി പകലുള്ള ദിവസം കണക്കാക്കി തിങ്കളാഴ്ച രാവിലെ പൂജവയ്ക്കാൻ ശ്രീപദ്മനാഭസ്വാമി ക്ഷേത്രം പുഷ്പാഞ്ജലി സ്വാമിയാർ നടുവിൽ മഠം അച്യുതാനന്ദഭാരതിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ശ്രീരാഘവപുരം സഭായോഗം തീരുമാനിച്ചിരുന്നു.
https://www.facebook.com/Malayalivartha