ഇനി പന്ത് സ്വപ്നയുടെ കോർട്ടിൽ...! ലൈഫ് മിഷനിൽ അടിപതറും..സി.ബി.ഐ അന്വേഷണം ഊർജ്ജിതം, സ്വപ്ന സുരേഷിനെ നാളെ വീണ്ടും ചോദ്യ ശരങ്ങളുടെ മുൾമുനയിൽ നിർത്താൻ സി.ബി.ഐ, ശിവശങ്കറിന്റെ കാര്യം കട്ടപ്പുക...മുഖ്യന് പേടിപ്പനി

സ്വർണക്കടത്ത് കേസിന് അനുബന്ധമായ ഡോളർ കടത്ത് കേസിൽ കസ്റ്റംസ് കുറ്റപത്രം നൽകിയതിന് പിന്നാലെയാണ് ലൈഫ് മിഷൻ കേസിലെ സി.ബി.ഐ അന്വേഷണവും ഊർജ്ജിതമാക്കിയിരിക്കുകയാണ്. ഇതുപ്രകാരം സ്വപ്ന സുരേഷിനെ നാളെ വീണ്ടും ചോദ്യ ശരങ്ങളുടെ മുൾമുനയിൽ നിർത്താനാണ് സി.ബി.ഐയുടെ തീരുമാനം. നാളെ രാവിലെ 10ന് സി ബി ഐ കൊച്ചി ഓഫീസില്‍ ഹാജരാകാനാണ് സ്വപ്ന സുരേഷിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇന്ന് ഹാജരാകാനായി നോട്ടീസ് നല്‍കിയിരുന്നെങ്കിലും അസൗകര്യം അറിയിച്ചതിനാല്‍ സ്വപ്‌നയുടെ ചോദ്യം ചെയ്യല്‍ നാളത്തേക്ക് മാറ്റുകയായിരുന്നു.എം ശിവശങ്കറിനെതിരായ തെളിവുകളില്‍ വ്യക്തത വരുത്താനാണ് വീണ്ടും വിളിപ്പിച്ചിരിക്കുന്നത്. ലൈഫ് മിഷന്‍ ഭവന നിര്‍മ്മാണ കരാര്‍ ലഭിക്കാനായി നാലരക്കോടിയോളം രൂപയുടെ കമ്മീഷന്‍ ഇടപാട് നടന്നുവെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ വെളിപ്പെടുത്തിയിട്ടുണ്ടായിരുന്നു.
നിര്‍മ്മാണ കരാര്‍ ലഭിച്ചതില്‍ കമ്മീഷന്‍ നല്‍കേണ്ടി വന്നുവെന്ന് യൂണിടാക് എം ഡി സന്തോഷ് ഈപ്പന്റെ മൊഴിയിലുമുണ്ട്. ശിവശങ്കറിനെതിരായ മൊഴികളില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് സ്വപ്നയെ ചോദ്യം ചെയ്യുന്നത്. അടുത്ത ഘട്ടത്തില്‍ എം ശിവശങ്കര്‍ അടക്കമുള്ളവരെയും ചോദ്യം ചെയ്‌തേക്കും.
അതേസമയം സ്വര്‍ണക്കടത്ത് കേസിലെ മറ്റൊരു പ്രതി സന്ദീപിനെയും സി ബി ഐ ചോദ്യം ചെയ്തിരുന്നു. വടക്കാഞ്ചേരി ലെെഫ് മിഷൻ പദ്ധതിയിലെ കമ്മീഷൻ ഇടപാട്, ഉദ്യോഗസ്ഥ- രാഷ്‌ട്രീയ-ഭരണ തല അഴിമതി, വിദേശനാണ്യ വിനിമയ ലംഘനം എന്നിവയിലാണ് സി ബി ഐ അന്വേഷണം. പതിനെട്ടര കോടി രൂപയുടെ ഭവന നിർമ്മാണ പദ്ധതിയിൽ നാലരക്കോടിയും കമ്മീഷൻ ഇനത്തിലാണ് വിനിയോഗിച്ചത്. യു എ ഇ കോൺസുലേറ്റിലെ അക്കൗണ്ട്‌സ് ഓഫീസറായ ഈജിപ്ഷ്യൻ പൗരൻ ഖാലിദ് വഴിയായിരുന്നു ഇടപാടുകൾ. 2019 ജൂലൈയിലാണ് ഭവന നിർമ്മാണ കരാർ ഒപ്പുവച്ചത്.
ഏതാനും ദിവസങ്ങൾക്ക് മുന്നെയാണ് ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ ആറാം പ്രതിയായി ചേർത്താണ് കസ്റ്റംസ് കുറ്റപത്രം സമര്‍പ്പിച്ചത്. യുഎഇ കോൺസുലേറ്റ് മുൻ ഉദ്യോഗസ്ഥൻ ഖാലിദ് മുഹമ്മദ് അലി ഷൗക്രിയാണ് ഒന്നാം പ്രതി. സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്‌ന സുരേഷ്, പി എസ് സരിത്, സന്ദീപ് നായർ എന്നിവർ രണ്ടും മൂന്നും നാലും പ്രതികളാണ്. ഇവരെ പ്രതി ചേർത്താണ് കസ്റ്റംസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ലൈഫ് യുണിടാക്ക് കമ്മീഷൻ ഇടപാടിന്റെ സൂത്രധാരൻ ശിവശങ്കറാണ്. മുഖ്യമന്ത്രിക്ക് വേണ്ടി വിദേശ കറൻസി കടത്തിയെന്ന സ്വപ്നയുടെ മൊഴിയും കസ്റ്റംസ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സ്വപ്നയുടെ ലോക്കറിൽ നിന്ന് കണ്ടെത്തിയത് ശിവശങ്കറിന്റെ പണമാണെന്നും കസ്റ്റംസ് കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ലോക്കറിൽ ഉണ്ടായിരുന്നത് ലൈഫ് മിഷൻ അഴിമതിയിൽ കമ്മീഷൻ കിട്ടിയ തുകയാണ്. സംസ്ഥാന ഇന്റലിജൻസ് വിവരങ്ങൾ, അന്ന് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കർ സ്വപ്നക്ക് ചോർത്തി നൽകിയെന്നും കസ്റ്റംസിന്റെ കുറ്റപത്രത്തിലുണ്ട്. സാമ്പത്തിക കുറ്റകൃത്യം പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. സ്വപ്‌ന സുരേഷ്, പി എസ് സരിത്ത്, സന്ദീപ് നായർ എന്നിവരുടെ കുറ്റസമ്മതവും രഹസ്യമൊഴികളും അടിസ്ഥാനമാക്കിയാണ് കസ്റ്റംസ് കുറ്റപത്രം സമർപ്പിച്ചത്.
https://www.facebook.com/Malayalivartha
























