Widgets Magazine
13
Jan / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വതന്ത്രനായി ജയിക്കുമെന്ന്... രാഹുൽ മാങ്കൂട്ടത്തിലിനെ ഹാജരാക്കണം, പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ച് കോടതി; ജാമ്യം തേടി പ്രതിഭാഗം, കസ്റ്റഡി വേണമെന്ന് പ്രോസിക്യൂഷൻ; തീരുമാനം ഇന്ന്


റിമാൻഡിലുള്ള രാഹുൽ മാങ്കൂട്ടത്തിലിൻറെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും... തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത്, ഏഴ് ദിവസം കസ്റ്റഡിയിൽ വേണമെന്ന്


സ്കൂട്ടർ മറിഞ്ഞതിനെ തുടർന്ന് തോളത്ത് തൂക്കിയിട്ടിരുന്ന തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് അഭിഭാഷകന് ദാരുണാന്ത്യം


ഭക്ത സഹസ്രങ്ങൾക്ക് ദർശന പുണ്യമാകുന്ന സംക്രമ പൂജയും മകര വിളക്കും നാളെ ... തിരുവാഭരണം ചാർത്തി ദീപാരാധന, ആകാശത്ത് മകര നക്ഷത്രവും പൊന്നമ്പലമേട്ടിൽ മകര വിളക്കും തെളിയും


അര്‍ത്തുങ്കല്‍ തിരുനാള്‍: ജനുവരി 20ന് പ്രാദേശിക അവധി

യൂറോപ്യൻ കറക്കം കഴിയുമ്പോൾ പിണറായിക്ക് CBIയുടെ സമ്മാനം... ശിവശങ്കരൻ തേച്ചു; സ്വപനയും! എടുത്ത് അലക്കി സിബിഐ

07 OCTOBER 2022 03:22 PM IST
മലയാളി വാര്‍ത്ത

More Stories...

‌‌സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ തൃശൂരിൽ തിരിതെളിയും...ജനുവരി 14 മുതൽ 18 വരെ 25 വേദികളിലായി 250 ഇനങ്ങളിൽ 15,000 കലാപ്രതിഭകൾ മാറ്റുരക്കും

സ്വതന്ത്രനായി ജയിക്കുമെന്ന്... രാഹുൽ മാങ്കൂട്ടത്തിലിനെ ഹാജരാക്കണം, പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ച് കോടതി; ജാമ്യം തേടി പ്രതിഭാഗം, കസ്റ്റഡി വേണമെന്ന് പ്രോസിക്യൂഷൻ; തീരുമാനം ഇന്ന്

റിമാൻഡിലുള്ള രാഹുൽ മാങ്കൂട്ടത്തിലിൻറെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും... തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത്, ഏഴ് ദിവസം കസ്റ്റഡിയിൽ വേണമെന്ന്

സ്കൂട്ടർ മറിഞ്ഞതിനെ തുടർന്ന് തോളത്ത് തൂക്കിയിട്ടിരുന്ന തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് അഭിഭാഷകന് ദാരുണാന്ത്യം

ഏഴു വർഷത്തിനു ശേഷം തടവുകാരുടെ വേതനത്തിൽ വർദ്ധനവ്

വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എ൦ ശിവശങ്കർ മുഖ്യമന്ത്രിക്കും സി പി എം നേതാക്കൾക്കുമെതിരെ മൊഴി നൽകിയതായി സൂചന. ഇക്കാര്യം സി ബി ഐ ഉദ്യോഗസ്ഥരോ ശിവശങ്കറോ സ്ഥിതീകരിച്ചിട്ടില്ല. എന്നാൽ ശിവശങ്കറിൻ്റെ മൊഴി സർക്കാരിനും സിബിഐക്കും കുരുക്കാവുമെന്നാണ് മനസിലാക്കുന്നത്.

ശിവശങ്കറിനെ സിബിഐ മണിക്കൂറുകൾ ചോദ്യം ചെയ്തിരുന്നു. കൊച്ചിയിലെ സിബിഐ ഓഫീസിലാണ് രാവിലെ പത്തര മണി മുതൽ ചോദ്യം ചെയ്യൽ തുടങ്ങിയത്. ഫ്ലാറ്റ് നിർമ്മാണത്തിൽ കരാർ അനുവദിക്കുന്നതിന് കരാറുകാരിൽ നിന്ന് ശിവശങ്കർ കോഴ വാങ്ങിയെന്ന സ്വപ്ന സുരേഷിന്‍റെ മൊഴിയെ തുടർന്നാണ് ചോദ്യം ചെയ്യൽ. തന്‍റെ ലേക്കറിൽ നിന്ന് അന്വേഷണ ഏജൻസികൾ കണ്ടെടുത്ത പണ൦ ശിവശങ്കർ കൈപ്പറ്റിയ കൈക്കൂലി തുകയാണെന്നു൦ സ്വപ്ന പറഞ്ഞിരുന്നു.

ഈ കേസിൽ ആദ്യമായാണ് ശിവശങ്കർ സിബിഐക്ക് മുന്നിൽ ഹാജരാകുന്നത്.സ്വപ്നയെയു൦ സരിത്തിനെയു൦ നേരത്തെ സിബിഐ ചോദ്യ൦ ചെയ്തിരുന്നു. കേസിൽ സിബിഐ അന്വേഷണത്തിനെതിരെ സ൦സ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട് ഇതിൽ കോടതി ഉത്തരവ് വരുന്നതിന് മുമ്പ് അന്വേഷണം പൂർത്തിയാക്കുകയാണ് ലക്ഷ്യം.

ശിവശങ്കർ വാങ്ങിയതായി പറയപ്പെടുന്ന കോഴപ്പണത്തിൻെറ കാര്യത്തിൽ ആദ്യം മുതൽ തർക്കങ്ങൾ ഉണ്ടായിരുന്നു. എന്നാൽ സ്വപ്ന സുരേഷ് തത്ത പറയുന്നത് പോലെ എല്ലാം പറയുമെന്ന് ശിവശങ്കർ കരുതിയില്ല. പിണങ്ങിയെങ്കിലും സ്വപ്നക്ക് തന്നോട് തീർത്തൽ തീരാത്ത പകയുണ്ടെന്ന് ശിവശങ്കർ കരുതിയില്ല. ഇതാണ് ശിവശങ്കറിന് വിനയായി തീർന്നത്.

കഴിഞ്ഞ ഏതാനും മാസങ്ങളായി ശിവശങ്കറിൻ്റെ പേരു പോലും നാട്ടുകാർ കേൾക്കുന്നുണ്ടായിരുന്നില്ല. മുഖ്യമന്ത്രി ഇടപെട്ട് അദ്ദേഹത്തിന് ജോലി മടക്കി നൽകിയതോടെ ശിവശങ്കർ സെക്രട്ടേറിയറ്റും വീടുമായി കഴിഞ്ഞു പോന്നു. ഇതിനിടയിൽ പുസ്തകം എഴുതി വിവാദം സൃഷ്ടിച്ചത് ഒഴിച്ചു നിർത്തിയാൽ ശിവശങ്കർ ഒരു പ്രകോപനവും ഉണ്ടാക്കിയില്ല. ജേക്കബ് തോമസ് പുസ്തകം എഴുതിയപ്പോൾ വലിയ വിവാദങ്ങൾക്ക് തുടക്കമിട്ട മുഖ്യമന്ത്രി ശിവശങ്കർ പുസ്തകം എഴുതിയപ്പോൾ കണ്ടില്ലെന്ന് നടിച്ചു. ഇതാണ് മുഖ്യമന്ത്രിയും ശിവശങ്കറും തമ്മിലുണ്ടായിരുന്ന ഇരിപ്പുവശം.

ഇപ്പോൾ ശിവശങ്കറും മുഖ്യമന്ത്രിയും തമ്മിൽ കാണാറു പോലുമില്ലന്നാണ് കേൾക്കുന്നത്. പുസ്തക വിവാദം ഉണ്ടായ ശേഷമാണ് മുഖ്യനും ശിവശങ്കറും തമ്മിൽ അടുക്കാനാവാത്ത തരത്തിൽ അകന്നതെന്നാണ് ഒരു വിഭാഗം പറയുന്നത്. എന്നാൽ മുഖ്യമന്ത്രിയും ശിവശങ്കറും തമ്മിലുള്ള ഇരിപ്പുവശത്തിന് ഒരു താളപ്പിഴയും സംഭവിച്ചിട്ടില്ലെന്ന് വിശ്വസിക്കുന്ന മറ്റൊരു കൂട്ടരും കേരളത്തിലുണ്ട്. ഇല്ലെങ്കിൽ ജേക്കബ് തോമസിൻ്റെ അവസ്ഥ ശിവശങ്കറിന് വരുമായിരുന്നുവെന്ന് വിശ്വസിക്കുന്നവർ നിരവധിയാണ്.

ശിവശങ്കറുടെ മൊഴി ശരിയാണോ എന്ന് സിബിഐക്ക് തീർച്ചയായും പരിശോധിക്കേണ്ടി വരും. അങ്ങനെയെങ്കിൽ സ്വപ്ന നൽകിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിക്കും അദ്ദേഹത്തിൻ്റെ ഓഫീസിനുമെതിരെ സിബിഐക്ക് അന്വേഷണം നടത്തേണ്ടി വരും. സംസ്ഥാന സർക്കാരിന്‍റെ ലൈഫ് മിഷൻ പദ്ധതിയിൽപ്പെടുത്തി വടക്കാഞ്ചേരിയിൽ ഫ്ലാറ്റ് സമുച്ചയം പണിതതിൽ അഞ്ചുകോടിയോളം രൂപയുടെ കോഴ ഇടപാട് നടന്നെന്നാണ് ആരോപണം‍.

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ, യുഎഇ കോൺസുലേറ്റിലെ പ്രമുഖർ എന്നിവർക്കെല്ലാം അഴിമതിയിൽ പങ്കുണ്ടെന്നാണ് സിബിഐ കണക്കുകൂട്ടുന്നത്. ഇടപാടിന് ഇടനില നിന്നത് സ്വപ്ന സുരേഷാണെന്നാണ് എഫ് ഐ ആറിൽ ഉളളത്. ഇത്രയും കാലം ലൈഫ് മിഷൻ പദ്ധതിയിൽ ശിവശങ്കറിൻ്റെ പേര് മാത്രമാണ് പറഞ്ഞു കേട്ടിരുന്നത്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വാങ്ങിയ കമ്മിഷൻ മുഖ്യമന്ത്രിക്ക് വേണ്ടിയാണെന്നാണ് സ്വപ്ന പറയുന്നത്.

കോടിക്കണക്കിന് രൂപയാണ് സ്വപ്നയിൽ നിന്നും ശിവശങ്കർ വാങ്ങിയത്. ഇതെല്ലാം ശിവശങ്കറിന് വേണ്ടിയാണെന്ന് സ്വപ്ന കരുതുന്നില്ല. സർക്കാരിൽ ചിലർക്ക് വേണ്ടിയാണെന്ന് പറഞ്ഞു കൊണ്ടാണ് ശിവശങ്കർ പണം വാങ്ങിയതെന്നാണ് സ്വപ്ന പറഞ്ഞുവെന്നാണ് വിവരം. ഇത് തീർത്തും അപ്രതീക്ഷിതമായിരുന്നു. സർക്കാരിൽ ആർക്കു വേണ്ടിയാണെന്ന് സ്വപ്ന ചോദിച്ചിട്ടില്ല. ചോദിച്ചാൽ പറയുകയുമില്ല.

സ്വർണ്ണക്കടത്ത് കേസിലെ പിന്നാലെ ലൈഫ് മിഷൻ കോഴക്കേസിലും സ്വപ്ന സുരേഷിനെയും സുഹൃത്തുക്കളെയും പ്രതിയാകളാക്കിയിരുന്നു.. കമ്മീഷൻ തുക നൽകിയെന്ന വെളിപ്പെടുത്തലിന് പശ്ചാത്തലത്തിലായിരുന്നു ഇത്. സ്വപ്നയെ സിബിഐ ഐ ജയിലിൽ ചോദ്യം ചെയ്തിരുന്നു.. സ്വപ്ന നിർദ്ദേശിച്ച സന്ദീപിന്റെ കമ്പനി അക്കൗണ്ടിലേക്ക് പണം അയച്ചതായി സന്തോഷ് ഈപ്പനും സിബിഐക്ക് മൊഴിനൽകിയിട്ടുണ്ട്. ഇത് ശിവശങ്കറിനുള്ള പണമാണെന്നാണ് സ്വപ്ന പറയുന്നത്.

പദ്ധതിയിൽ കമ്മീഷൻ തുക ലഭിച്ചതായി സ്വപ്നയും മറ്റ് ഏജൻസികളോട് സമ്മതിച്ചിട്ടുണ്ട്. ലോക്കറിൽ നിന്ന് കണ്ടെത്തിയ പണം ഇതാകാനാണ് സാധ്യതയെന്നാണ് അന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ. നാലര കോടിയോളം രൂപയാണ് കമ്മീഷൻ ഇനത്തിൽ യൂണിടാക് നല്കിയിട്ടുള്ളത്. ഇതിൽ കോൺസുലറ്റിലെ ജീവനക്കാരൻ ഖലീദിനു നൽകിയ തുക വിദേശ കറൻസിയായിട്ടാണ്. മൂന്നു കോടിയിലധികം തുക ഇങ്ങനെ കൈമാറിയിട്ടുണ്ട്.

സന്ദീപിന്റെ കമ്പനിയായ ഐസൊമോങ്കിന്റെ അക്കൗണ്ടിലേയ്ക്ക് ഒരു കോടി രൂപ അയക്കാനായിരുന്നു സ്വപ്നയുടെ നിർദ്ദേശം. എന്നാൽ ആദ്യ ഗഡുവായി 70 ലക്ഷം രൂപയെ നൽകാൻ കഴിഞ്ഞുള്ളു എന്നാണ് സന്തോഷ്‌ ഈപ്പൻ സിബിഐയോട് പറഞ്ഞിരിക്കുന്നത്. സ്വപ്നയുടെ ലോക്കറിൽ കണ്ടെത്തിയ തുക കോൺസൽ ജീവനക്കാരനിൽ നിന്നും കിട്ടിയ വിഹിതമാണെന്ന് ഉറപ്പിക്കുമ്പോഴും അത് മാറ്റാർക്കെങ്കിലും കൈമാറാനാണോ എന്ന സാധ്യതയും തള്ളിക്കളയുന്നില്ല.

അതേസമയം, പദ്ധതിയുമായി ബന്ധപ്പെട്ട് ലൈഫ് മിഷനിലെ കൂടുതൽ ഉദ്യോഗസ്ഥരെ സിബിഐ ചോദ്യം ചെയ്യും. ചോദ്യം ചെയ്ത് വിട്ടയച്ച ജില്ലാ കോഡിനേറ്റർ ലിൻസ് ഡേവിഡിൽ നിന്ന് പല നിർണായക വിവരങ്ങളും സിബിഐക്ക് ലഭിച്ചതായാണ് സൂചന. ലിൻസണെ 9 മണിക്കൂറാണ് സിബിഐ ഐ ചോദ്യം ചെയ്തത്. ‌

ലൈഫ് മിഷൻ സിഇഒ യു. വി. ജോസിനെയും ചോദ്യം ചെയ്തിരുന്നു. ലൈഫുമായി ബന്ധപ്പെട്ട മുഴുവൻ ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്ത് പരമാവധി വിവരങ്ങൾ ശേഖരിക്കാനാണ് സിബിഐ തയ്യാറെടുക്കുന്നത്. ലൈഫ് അഴിമതി കേസിലെ പ്രതി യൂണിടാക് ഉടമ സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തലുകൾ വിശ്വസിക്കാമെങ്കിൽ യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട് നടന്ന നിർമ്മാണങ്ങളിൽ കേരള സർക്കാരിന്റെ പിന്തുണയോടെ നടത്തിയത് കോടികളുടെ അഴിമതിയാണ്.

ഇത് മുഖ്യമന്ത്രിയുടെ അറിവോടെയാണോ എന്ന കാര്യത്തിൽ വ്യക്തമല്ല. എന്നാൽ ഒരു വിദേശ രാജ്യത്തിന് ഒരു സംസ്ഥാനത്ത് എത്തി കണ്ണുപൊടിയുന്ന അഴിമതികൾ നടത്താൻ അത്ര എളുപ്പമല്ല. അതിന് രാഷ്ട്രീയ പിന്തുണ കൂടിയേ തീരൂ. തകർന്നു തരിപ്പണമായ സംസ്ഥാന ഖജനാവിലേക്ക് എത്തിനോക്കാതെ വിദേശപണത്തിൽ കണ്ണുവച്ചാൽ കോടികൾ അടിച്ചുമാറ്റാമെന്ന പുതിയ തിരിച്ചറിവാണ് സംസ്ഥാന സർക്കാരിന് ഇതിലൂടെ ലഭിച്ചത്. ഒരു പരിധി വരെ ഇത് വിജയിക്കുകയും ചെയ്തു.

കോൺസുലേറ്റിലെ ധനകാര്യവിഭാഗം മേധാവിയായ ഈജിപ്ത് പൗരൻ ഖാലിദ് കമ്മിഷൻ ആവശ്യപ്പെടുകയും 3.80 കോടി താൻ നൽകുകയും ചെയ്തിട്ടുണ്ടെന്ന് ഈപ്പൻ പറയുന്നു. കമ്മിഷൻ കാര്യത്തിൽ പണം കൈമാറുന്നതിന് തൊട്ടുമുമ്പ് ഖാലിദും കോൺസൽ ജനറലും ചർച്ച നടത്തിയിരുന്നു. വടക്കാഞ്ചേരി ഭവന സമുച്ചയ നിർമാണക്കരാറിൽ ഒപ്പുവെച്ചിരിക്കുന്നത് താൻ മാത്രമല്ല കോൺസൽ ജനറലുമാണ്. തനിക്കുമാത്രമെതിരേ എന്തുകൊണ്ടാണ് അന്വേഷണമെന്നും സന്തോഷ് ഈപ്പൻ ചോദിച്ചു. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ പറഞ്ഞത്.

മുൻ ജീവനക്കാരനായ യദു സുരേന്ദ്രൻ വഴിയാണ് വടക്കാഞ്ചേരിയിലെ ഈ പദ്ധതിയെക്കുറിച്ച് അറിയുന്നത്. ചർച്ചകൾ നടന്നതെല്ലാം ഹോട്ടലുകളിലായിരുന്നു, ആദ്യം സന്ദീപ് നായരുമായിട്ടും പിന്നീട് സ്വപ്നയുമായിട്ടും. സംശയം തോന്നിയതിനാൽ കോൺസുലേറ്റ് ഓഫീസിൽവേണം ചർച്ചയെന്ന് താനാണ് ആവശ്യപ്പെട്ടത്. കോൺസുലേറ്റിലെ സാമ്പത്തികവിഭാഗം തലവൻ ഖാലിദും ചർച്ചയിൽ പങ്കെടുത്തു. പിന്നീട് പുറത്തുവെച്ച് കമ്മിഷൻ ആവശ്യപ്പെട്ടത് ഖാലിദാണ്. ചർച്ച നടക്കുമ്പോൾ ഖാലിദ് ഈ വിവരങ്ങൾ കോൺസൽ ജനറലുമായി പങ്കുവെക്കുന്നുണ്ടായിരുന്നു.

നിർമാണത്തിനായി 18.75 കോടി രൂപ ലഭിക്കും. 80,000 ചതുരശ്ര അടി നിർമാണത്തിന് ലാഭമടക്കം പരമാവധി 14 കോടി മതിയാകും. ബാക്കിത്തുക കമ്മിഷനായി കൊടുത്താലും നഷ്ടമില്ല എന്ന് കണക്കുകൂട്ടിയതിന് കാരണം ഇതാണ്. തന്റെ അക്കൗണ്ടിലേക്ക് ഏഴേമുക്കാൽ കോടി രൂപവന്നു. ഇതിൽ 3.80 കോടി ബാഗിലാക്കി ഖാലിദിന് കൈമാറി. വിജിലൻസ് പറയുന്ന 4.20 കോടിയുടെ കമ്മിഷൻ കാര്യത്തിൽ തനിക്കറിവില്ല. സന്ദീപിന്റെ കമ്പനിയായ ഇസോമങ്കിന് 60 ലക്ഷത്തിനടുത്ത് കൈമാറിയിട്ടുണ്ട്.

കമ്മിഷൻ കൊടുത്താൽ കോൺസുലേറ്റിൽനിന്നു വീണ്ടും കരാർ ലഭിക്കുമെന്ന് അറിഞ്ഞിരുന്നു. ഹൈദരാബാദ് കോൺസുലേറ്റ് കെട്ടിടം നിർമാണത്തിന് ആലോചിക്കുന്നതായി കമ്മിഷൻ ചർച്ചയ്ക്കിടയിൽ പറഞ്ഞിരുന്നു. കേരളത്തിൽ കോൺസുലേറ്റിന് സ്വന്തം കെട്ടിടത്തിനായി 70 സെന്റ് കവടിയാറിൽ ലഭിച്ചിട്ടുണ്ട്. കോൺസുലേറ്റിന്റെ ഓഫീസും റെസിഡൻഷ്യൽ ബംഗ്ലാവുമായിരുന്നു പ്രോജക്ട്. കേന്ദ്രാനുമതിക്കായി കാത്തിരിക്കുന്നു എന്നാണ് അന്ന് പറഞ്ഞത്. വടക്കാഞ്ചേരി പദ്ധതിയിൽ നഷ്ടംവന്നാലും ഈ രണ്ട് നിർമാണക്കരാറിലൂടെ ലാഭമുണ്ടാക്കാം എന്നുകരുതിയതായി ഈപ്പൻ പറയുന്നു.

സന്തോഷ് ഈപ്പന് യുഎഇ കോൺസുലേറ്റിൽ നിന്നും വലിയ പിന്തുണയാണ് ലഭിച്ചിരുന്നത്.എ ന്നാൽ കമ്മീഷൻ കാര്യത്തിൽ ഇരുവരും തമ്മിൽ തെറ്റുകയായിരുന്നു. യുഎഇ കോൺസുലേറ്റിനെ കേന്ദ്രീകരിച്ചാണ് ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് അഴിമതികൾ നിർബാധം തുടർന്നിരുന്നത്. യുഎഇയിൽ നിന്നുള്ള പണമാകുമ്പോൾ ആർക്കും ബുദ്ധിമുട്ടില്ലാതെ അഴിമതി നടത്താമെന്നായിരുന്നു പിണറായി സർക്കാരിൻ്റെ ലക്ഷ്യം.

ഇതെല്ലാം തത്ത പറയുന്നത് പോലെ ശിവശങ്കർ പറഞ്ഞു എന്നാണ് വിവരം. അതു കൊണ്ടു തന്നെ യൂറോപ്യൻ വിസിറ്റ് കഴിഞ്ഞെത്തുന്ന മുഖ്യമന്ത്രിയെ കാത്തിരിക്കുന്നത് എന്താണെന്ന് പറയുക വയ്യ. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കലോത്സവത്തിന് നാളെ തുടക്കം  (11 minutes ago)

സ്വതന്ത്രനായി ജയിക്കുമെന്ന്... രാഹുൽ മാങ്കൂട്ടത്തിലിനെ ഹാജരാക്കണം, പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ച് കോടതി; ജാമ്യം തേടി പ്രതിഭാഗം, കസ്റ്റഡി വേണമെന്ന് പ്രോസിക്യൂഷൻ; തീരുമാനം ഇന്ന്  (25 minutes ago)

കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും  (29 minutes ago)

തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് അഭിഭാഷകന് ദാരുണാന്ത്യം  (41 minutes ago)

വേതന വർദ്ധനവ്.... ജയിലുകളിലെ തടവുകാരുടെ വേതനം 7വർഷത്തിനു ശേഷം കൂട്ടി  (59 minutes ago)

അദ്ധ്യാപക നിയമനങ്ങൾ തടഞ്ഞ് ഗവർണർ ആർ.വി ആർലേക്കർ..  (1 hour ago)

പൊന്നമ്പലമേട്ടിൽ മകര വിളക്കും തെളിയും  (1 hour ago)

കേരള ശാസ്ത്രസാഹിത്യപരിഷത്ത് മുൻ സംസ്ഥാന സെക്രട്ടറിയും സംസ്ഥാന ട്രഷററും ആയിരുന്ന വി ജി മനമോഹൻ അന്തരിച്ചു...  (1 hour ago)

അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് ബസലിക്കയിലെ തിരുനാള്‍ ദിനമായ ജനുവരി 20ന് പ്രാദേശിക അവധി....  (1 hour ago)

കേരള കോണ്‍ഗ്രസ് (എം) മുതിര്‍ന്ന നേതാവ് തോമസ് കുതിരവട്ടം അന്തരിച്ചു.  (2 hours ago)

തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം ഡിവിഷനിലെ തെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് നിര്‍ണായകം  (2 hours ago)

കരമനയിലെ 14 കാരി വീടുവിട്ടിറങ്ങിയത് ടൂര്‍ പോകാന്‍ സമ്മതിക്കാത്തതിനെന്ന് പൊലീസ്  (8 hours ago)

വീട് നിര്‍മ്മാണത്തിനായി ഭൂമി കുഴിച്ചപ്പോള്‍ കിട്ടിയ ചെമ്പ് പാത്രം തുറന്നു നോക്കിയപ്പോള്‍ വീട്ടുകാര്‍ ഞെട്ടി  (9 hours ago)

പൊലീസില്‍ ചേരണമെന്ന ഭാര്യയുടെ ആഗ്രഹത്തിന് കൂട്ടുനിന്നു: ഭര്‍ത്താവിന്റെ പരമ്പരാഗത വേഷവിധാനം മാറ്റാത്തതിനാല്‍ ഡിവോഴ്‌സ് നോട്ടിസ് നല്‍കി ഭാര്യ  (9 hours ago)

ലവ് യൂ ടു മൂണ്‍ ആന്‍ഡ് ബാക്ക് ; പരാതിക്കാരി പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പിലെ വരികള്‍ പ്രിന്റ് ചെയ്ത കപ്പ് പിടിച്ച് മുഖ്യമന്ത്രി  (9 hours ago)

Malayali Vartha Recommends