വിദ്യാര്‍ത്ഥികളെ അധിക്ഷേപിച്ച സംഭവത്തില്‍ ടി ജി മോഹന്‍ദാസ് പൊലീസ് കസ്റ്റഡിയില്‍

സി.ജെ.പി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളെ അധിക്ഷേപിച്ച സംഭവത്തില്‍ ആര്‍.എസ്.എസ് നേതാവ് ടി.ജി. മോഹന്‍ദാസിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മോഹന്‍ദാസിന്റെ എറണാകുളം മട്ടാഞ്ചേരിയിലുള്ള വീട്ടിലെത്തിയാണ് തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഹീനമായ പരാമര്‍ശങ്ങളാണ് ടി.ജി. മോഹന്‍ദാസ് നടത്തിയത്. അശ്ലീലവും അധിക്ഷപവും നിറഞ്ഞ വീഡിയോകള്‍ക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ യു ട്യൂബ് ചാനല്‍ വഴി വീഡിയോ പ്രചരിപ്പിച്ചെന്നായിരുന്നു എഫ്.ഐ.ആര്‍.
ഡല്‍ഹി ജന്തര്‍ മന്തറിലെ പ്രക്ഷോഭകരെ വെടിവച്ചു കൊല്ലണമെന്നായിരുന്നു ടി.ജി. മോഹന്‍ദാസിന്റെ വിവാദ പരാമര്‍ശം. സമരത്തില്‍ പങ്കെടുത്ത യുവതികള്‍ക്കെതിരെയും അദ്ദേഹം അധിക്ഷേപ പരാമര്‍ശം നടത്തിയിരുന്നു. സംഭവത്തില്‍ എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടരി ടി.ടി. ജിസ്‌മോനാണ് ആദ്യം പരാതി നല്‍കിയത്. പിന്നാലെ നിരവധി പേര്‍ പരാതിയുമായി രംഗത്തെത്തി. എന്നാല്‍ കേസില്‍ പൊലീസ് ടി.ജി. മോഹന്‍ദാസിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിരുന്നില്ല. പത്ത് ദിവസം മുന്‍പാണ് കലാപാഹ്വാനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
https://www.facebook.com/Malayalivartha























