Widgets Magazine
31
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സോണിയാഗാന്ധിക്കെതിരായ ദുഷ്പ്രചാരണം സിപിഎം അവസാനിപ്പിക്കണം: രമേശ് ചെന്നിത്തല...


വാക്‌പോര് കടുക്കുന്നു.. വി ഡി സതീശനെതിരെ ശിവന്‍കുട്ടി വീണ്ടും രംഗത്തെത്തി..പറവൂരില്‍ ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസിന് ഉറപ്പാക്കുക.. ഈ നീക്കം കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയും..


സ്ത്രീധന പീഡന കൊലപാതകം..കമാൻഡോയായ 27 കാരി കാജൽ ചൗധരിയെ ഭർത്താവ് ഡംബെൽ കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി..ഭർതൃ വീട്ടുകാർ നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് വിവരം...


50 നായ്ക്കളെ പിടികൂടി വന്ധ്യംകരിച്ചു: പേ വിഷ പ്രതിരോധ വാക്സിൻ അടക്കം വിവിധ കുത്തിവെപ്പുകൾ നൽകി ശാസ്ത്രീയ പരിചരണം ഉറപ്പാക്കി; തിരുവനന്തപുരത്തെ തെരുവുനായ് ശല്യം കുറയ്ക്കാനുള്ള പൈലറ്റ് പദ്ധതിക്ക് കോർപറേഷന്‍റെ നേതൃത്വത്തിൽ തുടക്കമായെന്ന് മേയർ വിവി രാജേഷ്...


ഓപ്പറേഷൻ സിന്ദൂർ..പാക്കിസ്ഥാൻ ആണവായുധങ്ങൾ സൂക്ഷിച്ചിട്ടുള്ള കിരാന ഹിൽസിൽ ഇന്ത്യ ആക്രമണം നടത്തിയോ..? ഇന്ത്യൻ വിമാനങ്ങൾ അണിനിരക്കുന്ന വിഡിയോ..

കുടുംബശ്രീ വനിതയെ പഞ്ചായത്ത് ഹാളില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചു അടുത്ത സിപിഎം നേതാവും പെട്ടു; സിപിഎം നേതാക്കള്‍ക്ക് പീഡനത്തിനും ലൈസന്‍സോ

07 OCTOBER 2022 06:49 PM IST
മലയാളി വാര്‍ത്ത

സിപിഎം ഭരിക്കുമ്പോള്‍ നേതാക്കള്‍ക്ക് പീഡിപ്പിക്കാനുള്ള ലൈസന്‍സുകൂടി കൊടുക്കുകയാണോ എന്നൊരു സംശയം. നെടുമങ്ങാട് സ്‌റ്റേഷന്‍ മാസറ്ററും. സിഐടിയു നേതാവുമായ വേണുഗോപാലന്‍ നായരെ സഹപ്രവര്‍ത്തകയായ കണ്ടക്ടറെ പീഡിപ്പിച്ച കേസില്‍ പൊലീസ് അന്വേഷിച്ച് നടക്കുകയാണ്. നായര്‍ പോലീസിനു മുന്നില്‍ നെഞ്ചും വിരിച്ചു നടക്കുന്നുണ്ടെങ്കിലും ഒളിവിലാണെന്നാണ് പൊലീസ് റെക്കോഡ്. പിന്നെ സഹകരണ ബാങ്കില്‍ ജോലിയിള്ള ലോക്കല്‍ കമ്മിറ്റി അംഗം യുവതിയെ പീഡിപ്പിച്ച കേസ് ഒത്തുതീര്‍പ്പാക്കാന്‍ പോയി ഒടുവില്‍ രണ്ടു കുട്ടികളുടെ പിതാവായ പീഡന വീരന്‍ സഖാവിനെ കൊണ്ട് പെണ്‍കുട്ടിയ്ക്ക് വിവാഹാലോചനയുമായി പോയ ടീമാണ് ഈ സിപിഎം നേതൃത്വം. അങ്ങനെ സമൂഹത്തിനു മുന്നില്‍ ചീഞ്ഞു നാറി കിടക്കുന്നതിനിടെയാണ്. പേരാമ്പ്ര ഏരിയ കമ്മറ്റി അംഗം കെ പി ബിജുവും പീഡനത്തില്‍ കഴിവ് തെളിയിക്കാന്‍ ഇറങ്ങിത്തിരിച്ച് പണികിട്ടിയിരിക്കുന്നത്

സിപിഐ വനിത നേതാവു കൂടിയായ കുടുംബ ശ്രീ പ്രവര്‍ത്തകയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പീഡിപ്പിക്കാന്‍ ഇവര്‍ അങ്ങനെ പാര്‍ട്ടിയൊന്നും നോക്കാറില്ല തരം കിട്ടിയാല്‍ സ്വന്തം പാര്‍ട്ടിയിലെ വനിതാ നേതാക്കളോടും ഇവന്മാര്‍ ഞരമ്പ് രോഗം പുറത്തെടുക്കും എന്നുള്ളതാണ് ഇപ്പോള്‍ ഈ സംഭവത്തോടെ വെളിവാകുന്നത്. എന്തായാലും ഒത്തു തീര്‍പ്പിനുള്ള ശ്രമങ്ങള്‍ നേതൃത്വത്തിന്റെ ഭാഗത്തു നിന്നും നടന്നുവെങ്കിലും, വനിതാ നേതാവ് കട്ടയ്ക്കു തന്നെ നിലയുറപ്പിച്ചതിനാല്‍ സംഭവത്തില്‍ പൊലീസ് ഇടപെട്ടു. നിക്കക്കളി ഇല്ലാതെ വന്നതോടുകൂടി പീഡന പരാതിയില്‍ സിപിഎം നേതാവിനെതിരെ ഒടുവില്‍ പാര്‍ട്ടിയ്ക്കും നടപടി എടുക്കേണ്ടി വന്നു. പേരാമ്പ്ര ഏരിയ കമ്മറ്റി അംഗം കെ പി ബിജുവിനെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തു. ഒരു വര്‍ഷത്തേക്കാണ് നടപടി. എന്നുള്ള്താണ് ഏറ്റവും വലിയ കോമഡി. എന്തായാലും ഇവരില്‍ നിന്നെല്ലാം ഇത്രേം പ്രതീക്ഷിച്ചാല്‍ മതി. ചെറുവണ്ണൂര്‍ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി അംഗവും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ ബിജുവാണ് ഇവിടെ പീഡന വീരന്‍. പഞ്ചായത്ത് ഹാളില്‍ വെച്ച് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു സിപി ഐ വനിതാ നേതാവിന്റെ പരാതി. വനിതാ നേതാവ് ഒട്ടും വിട്ടു വീഴ്ചയില്ലാതെ നിലകൊണ്ടതുകൊണ്ട് മാത്രമാണ് പീഡന കുറ്റം ചുമത്തി മേപ്പയ്യൂര്‍ പൊലീസ് ബിജുവിനെതിരെ കേസെടുത്തിരുന്നു.

സിപിഐ നേതാവും പഞ്ചായത്തിലെ കുടുംബശ്രീ പ്രവര്‍ത്തകയുമായ വനിതയാണ് ബിജുവിനെതിരെ പരാതി നല്‍കിയത്. സെപ്റ്റംബര്‍ ഒന്നിന് കുടുംബശ്രീ യോഗം കഴിഞ്ഞ് തിരികെ വരുമ്പോഴാണ് സംഭവം. ബിജു തന്നെ പഞ്ചായത്ത് ഹാളിലേക്ക് വിളിച്ചെന്നും അവിടെ വെച്ച് തന്നെ കടന്നു പിടിച്ചെന്നുമാണ് ഇവരുടെ പരാതി. ഭയം കാരണമാണ് പരാതി നല്‍കാന്‍ വൈകിയതെന്നും ഇവര്‍ പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. തുടര്‍ന്നാണ് ബിജുവിനെതിരെ ബലാത്സംഗം കുറ്റം ചുമത്തി മേപ്പയ്യൂര്‍ പൊലീസ് കേസെടുത്തത്.

തുടക്കത്തില്‍ പരാതി വ്യാജമാണെന്ന നിലപാടിലായിരുന്നു സിപിഎം. ബിജുവിനെതിരായ നീക്കത്തിന് പിന്നില്‍ സിപിഐയും കോണ്‍ഗ്രസും ആര്‍എംപിയുമാണെന്നായിരുന്നു ബിജുവിനെ അനുകൂലിക്കുന്നവര്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ പ്രാദേശികമായി പ്രതിഷേധം ശക്തമാകുകയും പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ എതിര്‍പ്പുകള്‍ ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് സിപിഎം നടപടി സ്വീകരിച്ചത്.

ലൈംഗികാതിക്രമ കേസില്‍ പ്രതിയായ ചെറുവണ്ണൂര്‍ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ കെ പി ബിജു പഞ്ചായത്തംഗം രാജിവെക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം മുസ്ലം ലീഗ് പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. അതിന് മുമ്പ് യുഡിഎഫ്, മഹിളാ മോര്‍ച്ച നേതൃത്വത്തിലും പ്രതിഷേധ പരിപാടികള്‍ നടന്നു. പഞ്ചായത്തില്‍ സിപിഎംസിപിഐ ഭിന്നത നേരത്തെ തന്നെ രൂക്ഷമായിരുന്നു.

എല്‍ഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സിപിഐയ്ക്കാണ് ലഭിച്ചത്. എന്നാല്‍ വനിതാ പ്രസിഡന്റിന് സിപിഎം പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കുന്നില്ലെന്നായിരുന്നു സിപിഐയുടെ ആരോപണം. തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിനെ ചെറുവണ്ണൂരില്‍ നടക്കുന്ന പൊതുപരിപാടിയില്‍ നിന്നും മാറ്റി നിര്‍ത്തുകയും അര്‍ഹമായ പരിഗണന നല്‍കാതിരിക്കുകയും ചെയ്യുന്നുണ്ടെന്നായിരുന്നു സിപിഐ വ്യക്തമാക്കിയത്.

ഈ തര്‍ക്കം പിന്നീട് രൂക്ഷമാകുകയും സംഘര്‍ഷത്തില്‍ ഉള്‍പ്പെടെ കലാശിക്കുകയും ചെയ്തിരുന്നു. പന്നിമുക്ക്ആവള റോഡ് പ്രവൃത്തി പൂര്‍ത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് മഠത്തില്‍ മുക്കില്‍ സി പിഐ നടത്തിയ റോഡ് ഉപരോധത്തിനിടെയായിരുന്നു സംഘര്‍ഷമുണ്ടായത്. ഇതില്‍ സിപിഎംസിപിഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സിപിഐയുടെ ചില പ്രമുഖ നേതാക്കള്‍ സി പി എമ്മില്‍ ചേര്‍ന്നതും സിപിഐയെ പ്രകോപിപ്പിച്ചിരുന്നു. ഇതിനിടയിലാണ് സിപി ഐ പ്രവര്‍ത്തക ബിജുവിനെതിരെ പരാതി നല്‍കിയത്.

ഇതേ നിലപാടുമായി വനിത കണ്ടക്ടര്‍ നിലകൊണ്ടതുകൊണ്ടു മാത്രമാണ്. നെടുമങ്ങാട് സ്‌റ്റേഷന്‍ മാസറ്റര്‍ വേണുഗോപാലന്‍ നായര്‍ പെട്ടതും സമയത്ത് തന്നെ കേസെടുപ്പിക്കുകകയും. മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയയാവുകയും ചെയ്തുകൊണ്ട് യുവതി കട്ടയ്ക്കു തന്നെ നിന്നു. എന്നാല്‍ വനിത കണ്ടക്ടറോടുള്ള ശൃംഗാരം കേസായെന്നറിഞ്ഞ വേണുഗോപാലന്‍ നായര്‍ കണ്ടക്ടറുടെ വീട് തേടിച്ചു പോയി. അവിടെയും അവരെ അപമാനിയ്കകാനും പീഡിപ്പിയ്ക്കാനും ശ്രമിച്ചു. കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും പ്രതിയെ പിടിയ്ക്കാന്‍ പോലീസ് തയ്യാറായില്ല. 354, 354 എ വകുപ്പുകള്‍ പ്രകാരമാണ് നെടുമഹങ്ങാട് പോലീസ് വേണുഗോപാന്‍ നായര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഒരാഴ്ചയായി നായര്‍ ഒളിവിലെന്നാണ് പോലീസ് പറയുന്നത്. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന കെ.എസ്.ആര്‍.ടി.സിക്കാരെ മാത്രം കണ്ടെത്താന്‍ കഴിയാത്ത കേരള പോലീസിന്റെ കഴിവിനെ അഭിനന്ദിയ്‌ക്കേണ്ടിയിരിക്കുന്നു. പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിയ്ക്കുന്നതിനുള്ള പരമാവധി സമയം പോലീസ് കൊടുക്കും. അതിനായി യൂണിയന്‍ നേതാക്കളുടെ നിരതന്നെ കാത്ത് നില്ക്കും.

എന്തായാലും കെ.എസ്.ആര്‍.ടി സിയ്ക്കാണോ ജീവനക്കാര്‍ക്കാണോ കഷ്ടകാലം പിടിച്ചിരിക്കുന്നതെന്നറിയാന്‍ കവടി നിരത്തി നേക്കേണ്ടതാണ്. എന്തു ചെയ്തായലും സംരക്ഷിയ്ക്കാന്‍ യൂണിയനുണ്ടെന്ന ഹുങ്കാരമാണ് ജീവനക്കാരെ ഭരിക്കുന്നത്. സ്വന്തം കൂട്ടത്തിലെ ഒരു വനിതയോട് അപമര്യാദയായി പെരുമാറിയ ആളെ ഒളിപ്പിച്ച് നിറുത്തി മുന്‍കൂര്‍ ജാമ്യം നേടാന്‍ ശ്രമങ്ങള്‍ നടത്തുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റോയ് സിജെയുടെ ആത്മഹത്യ; 'ആദായ നികുതി ഉദ്യോഗസ്ഥര്‍ക്കെതിരെ കോണ്‍ഫിഡന്റ് ഗ്രൂപ്പ്  (4 hours ago)

വേലിയേറ്റ വെള്ളപ്പൊക്കം ദുരന്ത നിവാരണത്തിന്റെ പരിധിയില്‍വരുമെന്ന് സര്‍ക്കാര്‍  (4 hours ago)

ഭര്‍ത്താവ് കളിയാക്കിയതില്‍ മനംനൊന്ത് ഭാര്യ ജീവനൊടുക്കി  (4 hours ago)

സ്പ്രിന്‍ക്ലര്‍ കരാറില്‍ നടപടിക്രമങ്ങളില്‍ ഗുരുതര വീഴ്ചയെന്ന് ഹൈക്കോടതി  (4 hours ago)

പ്രസവ ശസ്ത്രക്രിയയ്ക്കിടെ ചികിത്സപ്പിഴവ് ആരോപണവുമായി യുവതി  (5 hours ago)

യഥാര്‍ത്ഥ ജീവിത കഥയുമായി 'ഇനിയും' പ്രേക്ഷകരുടെ മുമ്പില്‍  (5 hours ago)

ഭാര്യയും സുഹൃത്തും ചേര്‍ന്ന് നടത്തിയ ഗൂഡാലോചന; വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന പരാതി വ്യാജമെന്ന് കണ്ടെത്തി കോടതി  (6 hours ago)

ഉത്സവപ്പറമ്പില്‍ സംഘര്‍ഷം തടയാന്‍ ശ്രമിച്ച എസ്‌ഐക്ക് മര്‍ദ്ദനം  (6 hours ago)

പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 42കാരന് 100 വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും  (6 hours ago)

വര്‍ഷങ്ങള്‍ക്ക് ശേഷം പാകിസ്ഥാനും ബംഗ്ലാദേശും നേരിട്ടുള്ള വ്യോമയാന ബന്ധം പുനരാരംഭിച്ചു  (6 hours ago)

ഇ.ശ്രീധരനെ പരിഹസിച്ച് എം.വി.ഗോവിന്ദന്‍  (7 hours ago)

പ്രണയത്തെ എതിര്‍ത്ത മാതാപിതാക്കളോട് നഴ്‌സായ മകള്‍ കാട്ടിയ ക്രൂരത  (7 hours ago)

വൈശാഖിനെ കുടുക്കിയത് ജൂസ്? യുവതിക്കൊപ്പം മയക്കു ഗുളിക കലര്‍ത്തിയ ജൂസ് അല്‍പം കഴിച്ച വൈശാഖനും കഴിച്ചതിനാല്‍ ആശുപത്രിയിലായതോടെ സിസിടിവി തെളിവുകള്‍ നശിപ്പിക്കാന്‍ കഴിഞ്ഞില്ല  (7 hours ago)

അജിത് പവാറിന്റെ ഭാര്യ ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്  (7 hours ago)

സി.ജെ. റോയിയുടെ മരണത്തിന് കാരണം ആദായനികുതി വകുപ്പിന്റെ പീഡനമോ?  (7 hours ago)

Malayali Vartha Recommends