Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

5 വർഷം; സമ്പാദിച്ചത് ഒന്നര കോടിയോളം... ജിയോളജി വകുപ്പിലെ ദമ്പതികൾ അകത്ത്... ഉദ്യോഗസ്ഥ ദമ്പതികൾക്ക് കുരുക്ക്

12 OCTOBER 2022 09:17 PM IST
മലയാളി വാര്‍ത്ത

അഞ്ചു വർഷത്തിനിടെ വരുമാനത്തിന്റെ അഞ്ചിരട്ടി സമ്പാദിച്ച ജിയോളജി വകുപ്പിലെ ദമ്പതികളായ ഉദ്യോഗസ്ഥർക്കെതിരെ കൂടുതൽ അന്വേഷണത്തിനു വിജിലൻസ്. മൈനിങ്ങ് ആൻഡ് ജിയോളജി വകുപ്പിലെ ദക്ഷിണ മേഘല സ്ക്വാഡിന്റെ ചുമതലയുള്ള ജിയോളജിസ്റ്റ് എസ്.ശ്രീജിത്ത്, ഭാര്യയും ജിയോളജിസ്റ്റുമായ എസ്.ആർ.ഗീത എന്നിവർക്കെതിരെയാണ് അന്വേഷണം.

അനധികൃത സ്വത്തു സമ്പാദനത്തിന്റെ പേരിൽ സസ്പെൻഷനിലായ ജിയോളജി വകുപ്പിലെ ദമ്പതികൾ 5 വർഷത്തിനിടെ തരപ്പെടുത്തിയത് 1.32 കോടി രൂപയെന്നു വിജിലൻസ്. ജോലി ചെയ്ത സ്ഥലങ്ങളിലെല്ലാം വീടും സ്ഥലവും ഇവർ വാങ്ങി. ബന്ധുക്കളുടെ പേരിൽ കോടികളുടെ നിക്ഷേപം നടത്തിയതു സംബന്ധിച്ചും വിജിലൻസിനു സൂചന ലഭിച്ചു. വിജിലൻസ് ഡയറക്ടർ മനോജ് ഏബ്രഹാമിന്റെ റിപ്പോർട്ടിനെ തുടർന്നാണു സസ്പെൻഷൻ.

ഇരുവരുടേയും അനധികൃത സ്വത്തു സമ്പാദനത്തെക്കുറിച്ചുള്ള പരാതി കിട്ടിയെങ്കിലും വിജിലൻസ് അന്വേഷിച്ചത് 2014 മുതൽ 2019 വരെയുള്ള കാലയളവിലെ സമ്പാദ്യം മാത്രമാണ്. 2014 മേയ് ഒന്നു മുതൽ 2019 ഡിസംബർ 31 വരെയുള്ള കാലയളവിൽ ഇരുവരും 1,32,51,431 രൂപ സമ്പാദിച്ചതായി വിജിലൻസ് കണ്ടെത്തി.

ഇക്കാലയളവിൽ ഇരുവരും ജിയോളജിസ്റ്റുകളാ‍യിരുന്നു. 1.32 കോടി രൂപ സമ്പാദിച്ചതിൽ 90,47,495 രൂപ ചെലവഴിച്ചതായും, 42,03,936 രൂപ മിച്ചമുണ്ടെന്നും ദമ്പതികൾ വിജിലൻസിനു മുൻപാകെ മൊഴി നൽകി. എന്നാൽ അന്വേഷണത്തിൽ ഇവർക്ക് 91,79,692 രൂപയുടെ സമ്പാദ്യം ഉണ്ടായിരുന്നതായി കണ്ടെത്തി. ശമ്പളത്തിന്റെ 37.54 % അധിക‍ം സ്വത്താണ് ഇവർക്കുള്ളത്.

പത്തനംതിട്ടയിൽ ജോലി ചെയ്ത ഇക്കാലയളവിൽ മാത്രം ഒന്നരക്കോടിയുടെ അധിക സമ്പാദ്യമാണ് ഇവരുടെ പേരിൽ ഉള്ളത്. ഇരുവരും ബെനാമി പേരിലും സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നു വിജിലൻസിനു സൂചന ലഭിച്ചിട്ടുണ്ട്. അടുത്ത ബന്ധുക്കളും നിരീക്ഷണ വലയത്തിലാണ്. തിരുവനന്തപുരം വട്ടിയൂർക്കാവ് മണലയത്താണ് ദമ്പതികളുടെ വീട്.

2002ൽ സർവീസിൽ ചേർന്ന ഇവരുടെ 5 വർഷത്തെ സ്വത്തു സമ്പാദന കണക്കുകൾ മാത്രമാണ് ഇതു വരെ പരിശോധിച്ചത്. 2014നു മുൻപും, 2019നു ശേഷവുമുള്ള സമ്പാദ്യത്തെക്കുറിച്ചും പരിശോധന നടത്തും. ഇരുവരുടെയും അടുത്ത ബന്ധുക്കളുടെ സ്വത്തു വിവരങ്ങളും വിജിലൻസ് പരിശോധിച്ചിരുന്നു. ചില ബന്ധുക്കൾക്ക് വൻ ആസ്തിയുണ്ടെന്നും കണ്ടെത്തിയ സാഹചര്യത്തിൽ ഉറവിടം അന്വേഷിക്കുമെന്നും വിജിലൻസ് പറഞ്ഞു.

ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്താനാണ് വിജിലൻസ് തീരുമാനം. 2002ൽ സർവീസിൽ കയറിയ ഇവർ ക്വാറി, മണൽ ഇടപാടുകാരിൽ നിന്നും പണം വാങ്ങിയത് റോഡരികിൽ വാഹനങ്ങളിലിരിക്കുന്ന പ്രത്യേക ആൾക്കാർ വഴിയായിരുന്നു. വിജിലൻസ് കൈമാറിയ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പ്രകാരം എസ്. ശ്രീജിത്ത്, എസ്.ആർ.ഗീത എന്നിവരെ സർവീസിൽ നിന്നും സസ്പെന്റ് ചെയ്തിരുന്നു. ഇവരെക്കുറിച്ച് നിരവധി പരാതികൾ വിജിലൻസിനു ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു തിരുവനന്തപുരം വിജിലൻസ് പ്രത്യേക യൂണിറ്റിന്റെ അന്വേഷണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (2 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (2 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (2 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (2 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (3 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (3 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (3 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (3 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (4 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (6 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (6 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (6 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (6 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (7 hours ago)

Malayali Vartha Recommends