‘ഭദ്രമാ പോയി വാ...’ എന്ന് അനുഗ്രഹിച്ചിരുന്ന 'അമ്മ ; ഇന്ന് 56 കഷണങ്ങൾ ; മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് മക്കൾ

നരബലിക്ക് ഇരയായ പത്മയുടെ (58) പോസ്റ്റ്മോർട്ടം കോട്ടയം മെഡിക്കൽ കോളേജിൽ കൊണ്ടുപോകുമ്പോൾ മോർച്ചറിയുടെ പുറത്തിരുന്ന് കരയുന്ന മൂത്തമകൻസേട്ടുവിനെ ഇല്ലാത്ത ധൈര്യമാർജിച്ച് ചേർത്തുപിടിക്കുകയായിരുന്നു ഇളയമകൻ സെൽവരാജ്.
ബുധനാഴ്ച കോട്ടയം മെഡിക്കൽ കോളേജിലെ മോർച്ചറിയിലേക്ക് പായയിൽ പൊതിഞ്ഞുകെട്ടി പദ്‌മയുടെ മൃതശരീരം കൊണ്ടുവന്നതും നിർത്താതെ വിങ്ങിപ്പൊട്ടിക്കരഞ്ഞു തുടങ്ങി മൂത്തമകൻ സേട്ടു.അമ്മയെ കഷണങ്ങളാക്കിയല്ലോ, ജോലിക്കുപോകണ്ടെന്ന് പറഞ്ഞതാണ്..'എത്ര കഷ്ടപ്പെട്ട് ഞങ്ങളെ വളർത്തിയതാണ്.’ എവിടെപ്പോകുമ്പോഴും അമ്മ പറയും ‘ഭദ്രമാ പോയി വാ...’ എന്ന്. എന്നിട്ടിപ്പോൾ അമ്മ...’’ ; സെൽവരാജിന്റെ വാക്കുകൾ മുറിഞ്ഞു.
‘എന്നും ഒരുപ്രാവശ്യമെങ്കിലും അമ്മ ഫോൺ ചെയ്തിരിക്കും. ‘ശാപ്പിട്ടിയാ...നന്നായി ഇരിക്കവേണം,’ എന്നൊക്കെ പറയുമെന്ന് സെൽവരാജ്. ഇലന്തൂരിൽ നരബലിക്കിരയായ സ്ത്രീകളിൽ ഒരാളായ പദ്‌മയുടെ രണ്ടുമക്കൾക്കും മെഡിക്കൽ കോളേജ് വളപ്പിലെ രംഗങ്ങൾ താങ്ങാൻ പറ്റുന്നുണ്ടായിരുന്നില്ല.
‘അമ്മയ്ക്ക് ജീവനുള്ള കാലത്ത് ഞങ്ങളെ വിളിക്കാതിരിക്കില്ല. അത് ഞങ്ങൾക്ക് ഉറപ്പായിരുന്നു’ മക്കൾ ഇരുവരും അമ്മയുടെ സ്നേഹത്തെക്കുറിച്ച് കുഞ്ഞുവാക്കുകളിൽ പറയുന്നു. ‘ഇനി ഞങ്ങൾ നോക്കിക്കോളാം, അമ്മ ജോലിക്കുപോകേണ്ടെന്ന് പറഞ്ഞതാണ്. പക്ഷേ, ആർക്കും താൻ ഒരു ബാധ്യതയാകരുതെന്ന് അമ്മ പറയുമായിരുന്നു,’- സേട്ടു ഓർത്തെടുത്തു.
‘അമ്മയ്ക്ക് ജീവനുള്ള കാലത്ത് ഞങ്ങളെ വിളിക്കാതിരിക്കില്ല. അത് ഞങ്ങൾക്ക് ഉറപ്പായിരുന്നു’ മക്കൾ ഇരുവരും അമ്മയുടെ സ്നേഹത്തെക്കുറിച്ച് കുഞ്ഞുവാക്കുകളിൽ പറയുന്നു. ‘ഇനി ഞങ്ങൾ നോക്കിക്കോളാം, അമ്മ ജോലിക്കുപോകേണ്ടെന്ന് പറഞ്ഞതാണ്. പക്ഷേ, ആർക്കും താൻ ഒരു ബാധ്യതയാകരുതെന്ന് അമ്മ പറയുമായിരുന്നു,’- സേട്ടു ഓർത്തെടുത്തു.
തമിഴ്നാട്ടിൽ ജന്മനാടായ ധർമപുരിയിൽനിന്ന് വർഷങ്ങൾക്കുമുന്പ് കൊച്ചിയിലെത്തിയ പദ്‌മ വീട്ടുജോലിക്കും ലോട്ടറിവിൽക്കാനും പോയിരുന്നുവെന്ന് സഹോദരി പളനിയമ്മ. റോഡിൽ നടന്ന് വിൽക്കുകയായിരുന്നു പതിവ്. ഭർത്താവ് രംഗൻ നേരത്തേ പദ്‌മയ്ക്കൊപ്പം കൊച്ചിയിലുണ്ടായിരുന്നു. ജോലിയില്ലാതായതോടെ നാട്ടിലേക്ക് മടങ്ങി. കൊച്ചി കടവന്ത്രയിലാണ് പദ്‌മ താമസിച്ചിരുന്നത്.
‘ഒരു ടിക്കറ്റിന് ആറുരൂപാ കിട്ടും. ഇപ്പോൾ മക്കൾ രക്ഷപെട്ടതുകൊണ്ട് നല്ല സന്തോഷമായിരുന്നു. ഇനി ധർമപുരിയിൽ സേട്ടുവിന്റെ മക്കളെയും നോക്കി ജീവിക്കണമെന്ന് പറയുമായിരുന്നു. കുറേനാൾ അവിടെയായിരുന്നു. ഒരുമാസംമുന്പ് തിരിച്ചുവന്നത് മടങ്ങിപ്പോകാൻതന്നെയാണ്. അതിനിടയിലും ലോട്ടറി വിൽക്കാൻ പോയി. ആരെങ്കിലും പൈസ കൊടുക്കാമെന്ന് പറഞ്ഞാൽ ചേച്ചി പോകില്ല. വല്ല മയക്കുമരുന്നും കൊടുത്ത് കൊണ്ടുപോയതാകും,’-സഹോദരി പളനിയമ്മ പറയുന്നു.
ഇലന്തൂരിൽ താൻ ഒഴികെയുള്ള ബന്ധുക്കൾ മൃതദേഹം കണ്ടെങ്കിലും തിരിച്ചറിയാൻ കഴിയുന്ന യാതൊന്നും അവശേഷിച്ചിരുന്നില്ലെന്ന് പളനിയമ്മ. ‘അവിടത്തെ വാതിൽപ്പടിയിൽനിന്ന് കിട്ടിയ ഒരു കമ്മൽ ചേച്ചിയുടേതാണ്. അത് മാേത്ര അറിയൂ. വീട്ടിൽ ആരുവന്നാലും സാപ്പാട് കഴിച്ചിട്ട് പോകാൻ നിർബന്ധിക്കുന്ന ചേച്ചി അവസാനം ആരെയും ഒരുനോക്ക് കാണാനാകാതെ...’ പളനിയമ്മയുടെ ഹൃദയത്തിൽ വേദന നിറയുന്നു.
പദ്മയുടെ പോസ്റ്റ്മോർട്ടം വ്യാഴാഴ്ചയും തുടരും. 56 കഷണങ്ങളായി വെട്ടിമുറിച്ച നിലയിലാണ് മൃതശരീരം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. ഇവയെല്ലാം മനുഷ്യശരീരം തന്നെയാണെന്നതടക്കം ഉറപ്പാക്കാൻ സമയം ആവശ്യമായതിനാലാണ് പോസ്റ്റ്മോർട്ടം നീളുന്നത്.
ഇതിനുശേഷം തിരുവനന്തപുരം ലബോറട്ടറിയിൽ ഡി.എൻ.എ ടെസ്റ്റിനായി അയക്കും. ഇതിന്റെ ഫലം വന്ന ശേഷമേ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകൂ. ബുധനാഴ്ച രാവിലെ 11.30ന് കോട്ടയം മെഡിക്കൽ കോളജ് ഫോറൻസിക് മേധാവി ഡോ. ലിസയുടെ സാന്നിധ്യത്തിൽ ഡോ. ദീപു, ഡോ. ജോമോൻ എന്നിവരുടെ നേതൃത്വത്തിലാണ് പോസ്റ്റ്മോർട്ടം ആരംഭിച്ചത്.
https://www.facebook.com/Malayalivartha


























