വിശ്വസിക്കാനാവാതെ .... വീട് ജപ്തി ചെയ്യാനായി ബാങ്കിന്റെ നോട്ടീസെത്തിയപ്പോള്‍ ഒരു വഴിയും കാണാതെ യുവാവ് നെഞ്ചുപിടഞ്ഞു കട്ടിലില്‍ കിടക്കവേ ദുരിതകയത്തില്‍ നിന്ന് കരകയറ്റാനായി ഭാഗ്യമെത്തിയത് അപ്രതീക്ഷിതമായി..... സംഭവമിങ്ങനെ....

ദൈവത്തിന് നന്ദി പറഞ്ഞ് .... വീട് ജപ്തി ചെയ്യാനായി ബാങ്കിന്റെ നോട്ടീസെത്തിയപ്പോള്‍ ഒരു വഴിയും കാണാതെ നെഞ്ചുപിടഞ്ഞു കട്ടിലില്‍ കിടക്കവേ ദുരിതകയത്തില്‍ നിന്ന് കരകയറ്റാനായി ഭാഗ്യമെത്തിയത് അപ്രതീക്ഷിതമായി..... സംഭവമിങ്ങനെ....
കേരള അക്ഷയ ലോട്ടറിയുടെ ടിക്കറ്റെടുത്തത് ഒരുമണിക്ക് . പിന്നാലെ രണ്ടുമണിക്ക് ബാങ്കിന്റെ ജപ്തിനോട്ടീസെത്തി. എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ചിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി മൂന്നരയ്ക്ക് ഭാഗ്യദേവതയുടെ 70 ലക്ഷം.
ദുരിതക്കയത്തില്‍ നിന്ന് കരകയറ്റിയ ദൈവത്തിന് നന്ദിപറയുകയാണ് പൂക്കുഞ്ഞ്. മൈനാഗപ്പള്ളി ഷാനവാസ് മന്‍സിലില്‍ പൂക്കുഞ്ഞിന് ബുധനാഴ്ച മണിക്കൂറുകള്‍ക്കിടയില്‍ നടന്ന സംഭവങ്ങളെല്ലാം അവിശ്വസനീയമാണ്.
ബൈക്കില്‍ സഞ്ചരിച്ച് മീന്‍ വിറ്റാണ് കുടുംബം പോറ്റിവന്നത്. ബുധനാഴ്ചയും മീന്‍വിറ്റുവരുന്ന വഴിയില്‍ മൈനാഗപ്പള്ളി പ്ലാമൂട്ടില്‍ ചന്തയില്‍ ചെറിയതട്ടില്‍ ലോട്ടറി വില്‍പ്പന നടത്തുന്ന വയോധികന്റെ കൈയില്‍ നിന്നാണ് ടിക്കറ്റെടുത്തത്. സമയം ഒരുമണിയോളമായി.
നേരേ വീട്ടിലെത്തി അല്പംകഴിഞ്ഞപ്പോള്‍ കൈയില്‍ കിട്ടിയത് കോര്‍പ്പറേഷന്‍ ബാങ്ക് കരുനാഗപ്പള്ളി കുറ്റിവട്ടം ശാഖയുടെ വായ്പ കുടിശ്ശിക ജപ്തി നോട്ടീസ്. വീടുവയ്ക്കുന്നതിന് ബാങ്കില്‍ നിന്ന് എട്ടുവര്‍ഷംമുമ്പ് 7.45 ലക്ഷം രൂപ വായ്പയെടുത്തത് കുടിശ്ശികയായി ഒന്‍പതുലക്ഷത്തിലെത്തി. നോട്ടീസ് കൈയ്യില്‍ വച്ച് എന്തുചെയ്യണമെന്നറിയാതെ ദുഃഖമടക്കി കിടക്കുമ്പോഴാണ് പൂക്കുഞ്ഞെടുത്ത എ.ഇസഡ്. 907042 എന്ന ടിക്കറ്റിന് ഒന്നാംസമ്മാനം ലഭിച്ചെന്ന സഹോദരന്റെ വിളിയെത്തിയത്.
ആദ്യം വിശ്വാസം വന്നില്ല. പിന്നെ കുടുംബത്തില്‍ സന്തോഷത്തിന്റെ നിമിഷങ്ങള്‍. സത്യമാണെന്ന് ബോധ്യം വന്നതോടെ കാത്തുനില്‍ക്കാതെ നേരേപോയത് ഭാര്യ മുംതാസിന്റെ കരുനാഗപ്പള്ളിയിലെ കുടുംബവീട്ടിലേക്ക്. മറക്കാനാകാത്ത ബുധനാഴ്ച സമ്മാനിച്ച ദൈവത്തിന് നന്ദിപറഞ്ഞ് പൂക്കുഞ്ഞ്.
"
https://www.facebook.com/Malayalivartha


























