Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മേലുദ്യോഗസ്ഥനിൽ നിന്ന് നേരിട്ട അച്ചടക്കനടപടി,തുടർന്ന് ഉണ്ടായ മനോവിഷമം, വനിതാ സി ഐ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് പോയത് തീർഥാടന കേന്ദ്രത്തിലേക്ക് അവിടെനിന്നും തിരുവനന്തപുരത്തോട്ട് പിന്നിലെ സത്യം തേടി പോലീസ്...

13 OCTOBER 2022 09:37 AM IST
മലയാളി വാര്‍ത്ത

പാലക്കാട് ഫാസ്റ്റ്ട്രാക്ക് സ്പെഷ്യൽ കോടതിയിലേക്ക് കോർട്ട് എവിഡൻസ് ഡ്യൂട്ടിക്കായി പോയ സി.ഐയെ തിങ്കളാഴ്ച വൈകീട്ട് 6.30 മുതലാണ് കാണാതായത്. കോടതിയിലെത്താതായതോടെ പൊലീസ് അന്വേഷണമാരംഭിച്ചെങ്കിലും സി.ഐയുടെ സ്വകാര്യ ഫോൺ നമ്പറും ഔദ്യോഗിക ഫോൺ നമ്പറും സ്വിച്ച് ഓഫ് ആയിരുന്നു.വയനാട് പനമരത്തു നിന്ന് കാണാതായ സിഐ കെ.എ എലിസബത്ത് ആദ്യം പോയത് തീർഥാടന കേന്ദ്രത്തിലേക്കെന്ന് സൂചന. മേലുദ്യോഗസ്ഥനിൽ നിന്ന് നേരിട്ട അച്ചടക്ക നടപടിയെ തുടർന്നുണ്ടായ മനോവിഷമമാണ് ഫോൺ സ്വിച്ച് ഓഫ് ചെയ്ത് തീർഥാടന കേന്ദ്രത്തിൽ പോകാൻ കാരണമായതെന്നാണ് വിവരം. സി.ഐയെ ഇന്ന് മാനന്തവാടി കോടതിയിൽ ഹാജരാക്കും.

 

 

 

 

 

മേലുദ്യോഗസ്ഥനിൽ നിന്ന് നേരിട്ട അച്ചടക്കനടപടിയെ തുടർന്ന് മനോവിഷമത്തിലകപ്പെട്ട വനിതാ സി ഐ, ഫോൺ സ്വിച്ച് ഓഫ് ചെയ്ത് തീർഥാടന കേന്ദ്രത്തിലേക്ക് പോകുകയായിരുന്നുവെന്നാണ് വ്യക്തമാവുന്നത്. പ്രാർഥനകൾക്ക് ശേഷം തിരുവനന്തപുരത്തെ സുഹൃത്തിന്റെ വീട്ടിലെത്തി വിശ്രമിച്ചു. തിങ്കളാഴ്ച രാത്രി പത്തുമണിയോടെ കോഴിക്കോട്ടെ എ.ടി.എം കൗണ്ടറിൽ നിന്ന് പണം എടുത്തശേഷം ഇവർ പാലക്കാട് ബസിൽ കയറിയതായി സ്ഥിരീകരിച്ചിരുന്നു.കമ്പളക്കാട് സിഐയുടെ നേതൃത്വത്തിലുള്ള സംഘം പാലക്കാടെത്തി അന്വേഷണം നടത്തുന്നതിനിടെയാണ് സിഐ യെ തിരുവനന്തപുരത്ത് നിന്ന് കണ്ടെത്തിയത്. തിരുവനന്തപുരത്തെത്തിയ പൊലീസ് സംഘം ഇന്ന് വൈകുന്നേരത്തോടെ ഇവരെ മാനന്തവാടി കോടതിയിൽ ഹാജരാക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (1 hour ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (2 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (2 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (2 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (2 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (3 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (3 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (4 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (6 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (6 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (6 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (6 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (6 hours ago)

Malayali Vartha Recommends