Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോണ്‍സുലേറ്റ് വഴിയുള്ള ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ശിവശങ്കര്‍ തന്നെ ഉപയോഗിക്കുകുയായിരുന്നു; തനിക്ക് സമാന്തരമായി ജയശങ്കര്‍, സരിത്ത്, സന്ദീപ് എന്നിവരുമായും ശിവശങ്കര്‍ ബന്ധമുണ്ടാക്കി; തന്നേയും മോളേയും കൊല്ലാന്‍ ശ്രമിച്ച ജയശങ്കറിനെ ശിവശങ്കര്‍ കൂടെ കൂട്ടി; അവനെ കളയരുതെന്നും ഞങ്ങളെ ഉപദ്രവിക്കാതെ നോക്കിക്കോളാം എന്ന ഉറപ്പും ശിവശങ്കർ നൽകി; ശിവശങ്കറിനെതിരെ ഗുരുതര ആരോപണവുമായി സ്വപ്ന

13 OCTOBER 2022 10:00 AM IST
മലയാളി വാര്‍ത്ത

സ്വർണ്ണ കടത്ത് കേസ് പ്രതി സ്വപ്‍ന സുരേഷ്. ‘ചതിയുടെ പത്മവ്യൂഹം’ എന്ന ആത്മകഥ എഴുതിയിരിക്കുകയാണ്. നിർണ്ണായകമായ പല വെളിപ്പെടുത്തലുകളും സ്വപ്ന ആ പുസ്തകത്തിൽ നടത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ അതുമായി ബന്ധപെട്ടു പ്രസക്തമായ പല വെളിപ്പെടുത്തലുകളും പുറത്ത് വന്നിരുന്നു. ഇപ്പോൾ ഇതാ മറ്റൊരു വെളിപ്പെടുത്തൽ കൂടെ വന്നിരിക്കുകയാണ്.

ശിവശങ്കറുമായുള്ള അടുപ്പത്തെ കുറിച്ചും അതിനെ ചുറ്റി പറ്റിയുള്ള ചില സംഭവങ്ങളെ കുറിച്ചുമാണ് പറഞ്ഞി രിക്കുന്നത്. ചിലന്തി വല എന്ന് പേരിട്ടിരിക്കുന്ന ഒന്‍പതാം അധ്യായത്തിൽ നിർണ്ണായകമായ പല വെളിപ്പെടുത്തലുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. സ്പേസ് പാര്‍ക്കില്‍ തന്നെ നിയമിച്ചതിനെക്കുറിച്ചും മറ്റ് നിയമനങ്ങളെക്കുറിച്ചും ചിലന്തിവലയെന്ന അധ്യായത്തില്‍ സ്വപ്ന വെളിപ്പെടുത്തുന്നുണ്ട്. ശിവശങ്കറുമായുള്ള ബന്ധം വൈകാരികമായിരുന്നുവെന്നാണ് സ്വപ്‌ന സുരേഷ് പറയുന്നത്.

പക്ഷേ കോണ്‍സുലേറ്റ് വഴിയുള്ള ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ശിവശങ്കര്‍ തന്നെ ഉപയോഗിക്കുകുയായിരുന്നു. തനിക്ക് സമാന്തരമായി ജയശങ്കര്‍, സരിത്ത്, സന്ദീപ് എന്നിവരുമായും ശിവശങ്കര്‍ ബന്ധമുണ്ടാക്കി. മാത്രമല്ല തന്നേയും മോളേയും കൊല്ലാന്‍ ശ്രമിച്ച വ്യക്തിയാണ് ജയശങ്കർ. അയാളെയും ശിവശങ്കര്‍ കൂടെ കൂട്ടി ഒപ്പം നിര്‍ത്തുകയും ചെയ്തു. അവനെ കളയരുതെന്നും , ഇനി ഞങ്ങളെ ഉപദ്രവിക്കാതെ നോക്കിക്കോളാം എന്ന ഉറപ്പും ശിവശങ്കർ തനിക്ക് നൽകിയെന്നാണ് സ്വപ്‍ന പറയുന്നത്. കോണ്‍സുലേറ്റിലെ അനധികൃത പ്രവര്‍ത്തികളെ കുറിച്ച് സൂചിച്ചപ്പോൾ ശിവശങ്കറിന് ഒരു ഉത്കണ്ഠയുമുണ്ടായില്ല.

കൂടുതല്‍ അനധികൃത പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് തയ്യാറെടുക്കുകയും ചെയ്തുവെന്നാണ് സ്വപ്ന ആരോപിക്കുന്നത് , ഗ്രീന്‍ ചാനല്‍ ചില കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ ദുരുപയോഗം ചെയ്തിരുന്നു. ഇതറിഞ്ഞിട്ടും ശിവശങ്കർ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ വിമാനത്താവളത്തില്‍ ചെയ്തുകൊടുക്കുകയാണ് ചെയ്തത് എന്ന ഗുരുതര ആരോപണവയും സ്വപ്ന സുരേഷ് തന്റെ ആത്മകഥയിൽ ഉന്നയിക്കുന്നുണ്ട്. മാത്രമല്ല ഇതേ കോണ്‍സുലേറ്റിനേയും ഗ്രീന്‍ ചാനലിനേയും തങ്ങളുടെ ഡീല്‍ നടത്തുന്നതിന് വേണ്ടിയും ഉപയോഗിച്ചുവത്രേ .

അതേസമയം നേരത്തെയും സ്വപ്നയുടെ ആത്‌മകഥയിൽ ശിവശങ്കറിനെ കുറിച്ച് നിർണ്ണായകമായ ചില വെളിപ്പെടുത്തലുകൾ സ്വപ്ന നടത്തിയിരുന്നു. 2016–20 കാലയളവിൽ മുഖ്യമന്ത്രിയുടെ അറിവോടും സമ്മതത്തോടുമാണ് പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ ‘ഡീലുകൾ’ നടത്തിയിരുന്നതെന്നും അവയ്ക്കെല്ലാം കമ്മിഷൻ പ്രധാനമായിരുന്നെന്നും സ്വപ്ന സുരേഷ് വ്യക്തമാക്കിയിരുന്നു.

2018ലെ പ്രളയകാലം ശിവശങ്കറിന് ലൈഫ് മിഷൻ ഉൾപ്പെടെയുള്ള പദ്ധതികളുടെ വിളവെടുപ്പു കാലമായിരുന്നുവെന്നും സ്വപ്ന തന്റെ ആത്മകഥയിൽ ആരോപിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്കു കോടികൾ കിട്ടിയ സ്പ്രിൻക്ലർ ഇടപാടിൽ ശിവശങ്കറിനെ ജനത്തിന് ഇട്ടുകൊടുത്തു മാറി നിൽക്കുകയാണ് മുഖ്യമന്ത്രി ചെയ്തത് എന്നും സ്വപ്ന പറഞ്ഞിരിക്കുന്നു.

വിശ്വസ്തനായി എല്ലാം സഹിച്ചും ക്ഷമിച്ചും പിടിച്ചുനിന്ന ശിവശങ്കറിനു സംരക്ഷണവും കോടികളുടെ പ്രതിഫലവും കിട്ടിയെന്നും സ്വപ്ന ആരോപിക്കുന്നുണ്ട്.സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്നതിനായി എൻഐഎയെ കൊണ്ടുവന്നത് എം. ശിവശങ്കറിന്റെ ക്രിമിനൽ ബുദ്ധിയായിരുന്നു. ശിവശങ്കറിന് ഈ ഏജൻസിയിൽ ‌വലിയ സ്വാധീനമുണ്ടായിരുന്നു.

തന്നെ കുരുക്കാനായിരുന്നു ശിവശങ്കറിന്റെ ശ്രമം. ഇതുപ്രകാരമാണു മുഖ്യമന്ത്രി എൻഐഎ അന്വേഷണം ആവശ്യപ്പെട്ടു കത്തയച്ചതെന്നും സ്വപ്ന ആരോപിക്കുന്നു. സന്ദീപിന്റെ സ്ഥാപനം ഉദ്ഘാടനം ചെയ്ത ഉടനെ കെഎസ്ആർടിസിയുടെ കാർബൺ പരിശോധനയുടെ കരാർ നൽകാനും ശിവശങ്കർ ഇടപെടുകയുണ്ടായി . കള്ളപ്പണം വെളിപ്പിക്കാനുള്ള പദ്ധതിയായിരുന്നു അതെന്നും സ്വപ്ന ആത്മകഥയിൽ വ്യക്തമാക്കിയിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (1 hour ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (1 hour ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (2 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (2 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (2 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (2 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (3 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (4 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (5 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (6 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (6 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (6 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (6 hours ago)

Malayali Vartha Recommends