Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഭഗവൽ സിംഗിന്റെ വീട്ടിൽ ഇരട്ട നരബലിക്ക് മുമ്പ് ഷാഫി വിദ്യാർത്ഥികളെ എത്തിച്ചു: നടന്നത് ലൈംഗിക വൈകൃതങ്ങൾ:- കൂട്ടുപ്രതി ഭഗവൽ ഷാഫിക്ക് സമ്മാനിച്ചത് കാർ

13 OCTOBER 2022 12:12 PM IST
മലയാളി വാര്‍ത്ത

ഇരട്ട നരബലി കേസിലെ മുഖ്യ സൂത്രധാരൻ ഷാഫി വിദ്യാർത്ഥികളെയും വലയിലാക്കിയതായി റിപ്പോർട്ട്. വിദ്യാര്‍ഥി, വിദ്യാര്‍ഥിനികളെ കേസിലെ പ്രതികളായ ഭഗവൽ സിംഗ്,ലൈല ദമ്പതികളുടെ വീട്ടിലെത്തിച്ച് ദുരുപയോഗം ചെയ്‌തെന്നാണ് കണ്ടെത്തൽ. ഷാഫിക്ക് കാര്‍ വാങ്ങി നല്‍കിയത് കൂട്ടുപ്രതിയായ ഭഗവല്‍സിങ്ങാണ്. ഈ കാറിലാണ് ഇരകളായ സ്ത്രീകളെ ഷാഫി ഇലന്തൂരിലെത്തിച്ചത്. 16ാം വയസുമുതല്‍ കുറ്റകൃത്യങ്ങളിൽ ഷാഫി ഏർപ്പെട്ടിരുന്നതിന്റെ സൂചന പോലീസിന് ലഭിച്ചു. 2006ല്‍ മാത്രമാണ് ഷാഫിക്കെതിരെ ഒരു കേസ് റജിസ്റ്റര്‍ ചെയ്യുന്നത്. നരബലിക്കേസിന് മുന്‍പ് ഷാഫിക്കെതിരെ എടുത്തത് ഒരു ബലാല്‍സംഗക്കേസ് ഉള്‍പ്പെടെ എട്ടെണ്ണം മാത്രമാണ്. ബാക്കി കുറ്റകൃത്യങ്ങള്‍ കണ്ടെത്തി തെളിവ് ശേഖരിക്കാനുള്ള ശ്രമം അന്വേഷണ സംഘം തുടങ്ങിയിട്ടുണ്ട്.

ഷാഫിയുടെ പേരിൽ പത്ത് വർഷത്തിനിടെ 15 കേസുകളുണ്ടെന്നും കമ്മീഷണർ പറഞ്ഞു. ലൈംഗിക മനോവൈകൃതവും സാഡിസവുമുള്ളയാളാണ് ഷാഫി. ഈ കുറ്റകൃത്യം ആസൂത്രണം ചെയ്തത് ഷാഫിയാണ്. സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ടാണ് ഫേസ്ബുക്കിൽ ഷാഫി വ്യാജ ഐഡി ഉണ്ടാക്കിയതെന്നും കമ്മീഷണർ വ്യക്തമാക്കിരുന്നു. റോസിലിൻ, പത്മം എന്നിവരുടെ കൊലപാതകം പുറത്ത് അറിയാതിരിക്കാൻ ഭഗവൽ സിങിനെ കൊലപ്പെടുത്താനും ലൈലയും ഷാഫിയും പദ്ധതി ഇട്ടിരുന്നു. പത്മയെ കൊന്നത് ഷാഫിയും റോസ്‌ലിയെ കൊന്നത് ലൈലയുമാണ്.

 

തിരുമ്മൽ കേന്ദ്രത്തോട് ചേർന്ന കാവിൽ മുടങ്ങാതെ ദിവസവും ലൈലയോ ഭഗവൽ സിംഗോ തിരി തെളിച്ചിരുന്നതായി അയൽവാസികൾ പറയുന്നു. എന്നാൽ ഈ അടുത്ത ദിവസങ്ങളിലായി കാവിലേക്ക് വിളക്ക് വൈക്കാനെത്തിയ ലൈലയുടെ വസ്ത്രധാരണവും ഭാവങ്ങളും സാധാരണയിൽനിന്ന് വ്യത്യസ്തമായിരുന്നെന്നും മറ്റാരും ഇല്ലാത്ത സമയങ്ങളിൽ രൂക്ഷമായി പേടിപ്പെടുത്തുന്ന രീതിയിലുള്ള നോട്ടം ലൈലയിൽ നിന്ന് നേരിടേണ്ടി വന്നിട്ടുള്ളതായും അയൽവാസികളായ സ്ത്രീകൾ പറയുന്നു.

2 വർഷത്തിലേറെയായി ഷാഫി ഭഗവൽ സിങ്ങിന്റെ വീട്ടിലെ നിത്യസന്ദർശകനാണ്. ഇന്നോവ പോലെയുള്ള വലിയ വാഹനങ്ങളിലാണ് മിക്കപ്പോഴും ഇയാൾ വരാറുള്ളത്. പുലർച്ചെ മുതൽ ഫോണിൽ സംസാരിച്ചുകൊണ്ട് റോഡിലൂടെ തലങ്ങും വിലങ്ങും നടക്കുന്നതും പതിവായിരുന്നു. സ്ത്രീകളോട് അപമര്യാദയായ രീതിയിൽ സംസാരിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്ന് അയൽവാസികൾ പറയുന്നു. സാധാരണ നല്ലരീതിയിൽ ഇടപഴകിയിരുന്ന ലൈലയുടെ ഭാഗത്തുനിന്ന് കഴിഞ്ഞ 3, 4 മാസങ്ങളായി പല സന്ദർഭങ്ങളിലും അത്ര നല്ലരീതിയിലുള്ള ഇടപെടലുകളല്ലായിരുന്നു ഉണ്ടായതെന്നും സമീപവാസികളിൽ ചിലർ പറഞ്ഞു.

അതേ സമയം ഇലന്തൂരിലെ നരബലി കൊലപാതകത്തിലെ പ്രതികൾക്കായി പൊലീസ് സമർപ്പിച്ച കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. 3 പ്രതികളെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. കസ്റ്റഡിയിൽ ലഭിച്ചാൽ പ്രതികളുമായി ഇലന്തൂരിലെ ഭഗവൽ സിങിന്റെ വീട്ടിലെത്തി തെളിവെടുപ്പ് തുടരും. നിലവിൽ റിമാൻഡിലുള്ള പ്രതികളെ 12 ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

കസ്റ്റഡി അപേക്ഷ എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. കസ്റ്റഡിയിൽ വാങ്ങിയശേഷം മൂന്നു പ്രതികളെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനും, തെളിവെടുപ്പ് തുടരാനുമാണ് അന്വേഷണസംഘത്തിന്റെ നീക്കം. പ്രതികൾക്ക് നരബലിക്ക് പുറമേ മറ്റ് ഉദ്ദേശങ്ങൾ ഉണ്ടായിരുന്നോ എന്ന് അന്വേഷിക്കണമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (6 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (6 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (6 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (6 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (6 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (7 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (7 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (7 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (7 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (8 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (10 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (10 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (10 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (10 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (11 hours ago)

Malayali Vartha Recommends