നീണ്ട നാളത്തെ പ്രണയത്തിനൊടുവിൽ വിവാഹം; പിന്നാലെ നവവധു ഭർതൃവീട്ടിൽ ജീവനൊടുക്കി; സംഭവം ഇടുക്കിയിൽ; ദുരൂഹത!അന്വേഷണം ആരംഭിച്ച് പോലീസ്

നവവധു ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍. ഇടുക്കി തൊടുപുഴയിലാണ് സംഭവം. തൊടുപുഴ കുന്നം കൊല്ലപ്പള്ളി മാത്യൂസ് കെ.സാബുവിന്റെ ഭാര്യ അനുഷ ജോർജ് (24) ആണ് മരിച്ചത്. മാത്രമല്ല വിവാഹം കഴിഞ്ഞ് രണ്ടു മാസം പൂർത്തിയാകും മുമ്പാണ് വധു ഭർതൃവീട്ടിൽ ജീവനൊടുക്കിയത്.
അതേസമയം ഇരുവരും പ്രണയ വിവാഹം ആയിരുന്നു. വീട്ടിലെ കിടപ്പുമുറിയിലാണ് അനുഷയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവ സമയം അനുഷയുടെ ഭർത്താവിന്റെ അമ്മയും സഹോദരിയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഇതിനു പിന്നാലെ ഉടൻ തന്നെ അനുഷയെ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അതേസമയം ഓഗസ്റ്റ് 18നായിരുന്നു അനുഷയുടേയും സാബുവിന്‍റേയും വിവാഹം. തൊണ്ടിക്കുഴ കൂവേക്കുന്ന് മണ്ഡപത്തിൽ ഡോ. ജോർജ് – ഐബി ദമ്പതികളുടെ മകളാണ് അനുഷ ജോര്‍ജ്. അനുഷയുടെ സംസ്കാരം പിന്നീട് നടക്കും.
എന്നാൽ അനുഷ വിഷാദരോഗത്തിനു ചികിത്സയിലായിരുന്നു എന്ന് ഭർത്താവിന്റെ ബന്ധുക്കൾ മൊഴി നൽകിയതായി പോലീസ് പറഞ്ഞു. നിലവിൽ അസ്വാഭാവിക മരണത്തിനു പോലീസ് കേസെടുത്തിട്ടുണ്ട്. ഡി.വൈ.എസ്.പി മധു ആർ.ബാബുവിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
https://www.facebook.com/Malayalivartha


























